16 July Wednesday

വീണ്ടും ക്യാമ്പസ്‌ പ്രണയം

ലതUpdated: Sunday Nov 27, 2022

പ്രേക്ഷകരിൽ ചിലർക്കെങ്കിലും ഭൂതവും ഭാവിയും ബന്ധിപ്പിക്കാൻ പറ്റിയ ഒരു ക്യാമ്പസ്‌ ചിത്രമാണ്‌  രഞ്ജിത് ശങ്കറിന്റെ ഫോർ ഇയേഴ്‌സ്‌. പ്രക്ഷുബ്‌ധ യൗവനവും പ്രണയാർദ്രമായ നിമിഷങ്ങളും പൊരുത്തക്കേടുകളിൽനിന്ന്‌ ഉരുത്തിരിയുന്ന ഇഴചേർക്കലുകളും കൈവിട്ടുപോകുമെന്ന്‌ ഉറപ്പാകുന്നിടത്തുനിന്ന്‌ വീണ്ടും കൂട്ടിപ്പിടിക്കാനുള്ള കരുതലുമെല്ലാം ചേർത്ത്‌ ഒരു പൂർണ ക്യാമ്പസ്‌ സിനിമ. നായകനും നായികയും വിട്ടുപോകുമെന്നു കരുതുന്ന ഓരോ നിമിഷത്തിലും അവർ പിരിയാതിരിക്കാൻ പ്രേക്ഷകനും ആഗ്രഹിക്കും. 

പ്രണയിച്ചവർക്കും പ്രണയിക്കുന്നവർക്കും റിലേറ്റ്‌ ചെയ്യാൻ പറ്റുന്ന ഒരുപാട്‌ നിമിഷങ്ങളാണ്‌ രഞ്ജിത് ശങ്കർ സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌. 

സിനിമ ചിത്രീകരിച്ചത്‌  മുഴുവനും കോതമംഗലം എൻജിനിയറിങ് കോളേജിലാണ്‌. സ്വന്തം കോളേജിലേക്ക്‌ ക്യാമറ തിരിച്ചുവയ്‌ക്കണമെന്ന്‌ സിനിമാക്കാരനായ കാലത്തേയുള്ള സംവിധായകന്റെ മോഹം ഓരോ ഫ്രെയിമിലും കാണാം. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കർ സംവിധാനം ചെയ്‌ത ഫോർ ഇയേഴ്‌സ്‌ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് നിർമിച്ചിരിക്കുന്നത്‌. സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്‌ ചിത്രത്തിൽ. ഒരിടവേളയ്ക്കുശേഷം പ്രിയ വാര്യർ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്‌. ഗായത്രി എന്ന കഥാപാത്രം പ്രിയ വാര്യരുടെ കൈയിൽ ഭദ്രം. നായകനും നായികയ്‌ക്കും അപ്പുറം മറ്റൊരാളിലേക്കും ക്യാമറ ഫോക്കസ്‌ ചെയ്യുന്നില്ല. ചില കഥാപാത്രങ്ങളെ ശബ്ദസാന്നിധ്യത്തിലൂടെ മാത്രം മിതമായി അവതരിപ്പിച്ച്‌ കഥയിലും കൈയടക്കം പാലിച്ചിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top