28 March Thursday

നീതി-നിർവ-ഹണം മധ്യ-സ്ഥ-ത-യി-ലൂടെ

ജി ബി ഹരീന്ദ്രനാഥ് gbharindranath@gmail.comUpdated: Sunday Jun 26, 2022

നിയ-മ-വി-ജ്ഞാന സംബ-ന്ധിയായ പുസ്-തകം പ്രസി-ദ്ധീ-ക-രിച്ച്- ഒരു വർഷ-ത്തി-നകം പുതിയ പതിപ്പ്- പുറ-ത്തി-റ-ക്കുക അത്ര സാധാ-ര-ണ-മ-ല്ല. കെ പി രണ-ദിവെ രചിച്ച്- ഭാഷാ ഇൻസ്റ്റി-റ്റ്യൂട്ട്- പ്രസി-ദ്ധീ-ക-രിച്ച "മധ്യ-സ്ഥത ‐ അനു-ര-ഞ്-ജ-ന-ത്തിന്റെ നീതി-ഗോ-പുരം' എന്ന പുസ്-ത-ക-മാണ് പുതിയ പതിപ്പുകളിലേക്ക്‌ നീങ്ങുന്നത്‌.  

കേസിന്റെ ബാഹു-ല്യ-മാണ് ഇന്ത്യൻ നീതി-ന്യായ വ്യവ-സ്ഥ-യിലെ പ്രധാന വെല്ലുവി-ളി. പൗര-ന്മാർക്ക്- നീതി എത്രയുംവേഗം ലഭ്യ-മാ-കാൻ "മധ്യ-സ്ഥത' എന്ന നീതി-നിർവ-ഹണരീതി ശാസ്-ത്രീ-യവും നിയ-മ-പ-രവും സാർവ-ത്രി-ക-വു-മാ-ക്കേ-ണ്ട-തിന്റെ പ്രാധാന്യം സുപ്രീം-കോ-ടതിചൂണ്ടി-ക്കാ-ട്ടി-യ-താ-ണ്. വിവിധ രാജ്യത്തിലെ കോടതി-കളും നിയ-മ-സം-വി-ധാ-ന-ങ്ങളും ഇക്കാ-ര്യ-ങ്ങൾ ചർച്ച ചെയ്യു-കയും നിയ-മ-വ്യ-വ-സ്ഥ-യുടെ വേഗം കൂട്ടാ-നുള്ള മാർഗ-ങ്ങൾ ആരാ-യു-കയുമാണ്‌-.

കോട-തി-ക-ളുടെ മാർഗ-നിർദേ-ശ-മ-നു-സ-രിച്ച്- കോടതി അംഗീ-കാ-ര-മുള്ള മധ്യ-സ്ഥന്റെ സാന്നി-ധ്യ-ത്തിൽ കേസു-കൾ തീർപ്പാ-ക്കുന്ന രീതി-യാണ് അവ-ലം-ബി-ക്കു-ന്ന-ത്-. മധ്യ-സ്ഥന്റെ നിയ-മ-ത്തിലെ അറിവും പരി-ച-യവും വ്യക്തി-ത്വ-വു-മെല്ലാം മധ്യ-സ്ഥ-ത-യിൽ മാറ്റു-ര-യ്‌ക്ക-പ്പെ-ടു-ന്നു. കാല-താ-മസം നേരി-ടുന്ന ക്രിമ-ിനൽ ഇത-ര-സ്വ-ഭാ-വ-മുള്ള കേസു-ക-ളാണ് മധ്യ-സ്ഥ-ത-യി-ലൂടെ പരി-ഹ-രി-ക്കു-ക. കേസിലെ കക്ഷി-ക-ളുടെ പൂർണ-മായ പങ്കാ-ളി-ത്തവും സഹ-ക-ര-ണവും മധ്യ-സ്ഥ-തയ്‌ക്ക്- അത്യാ-വ-ശ്യ-മാ-ണ്. സാമൂ-ഹ്യ-മ-ധ്യ-സ്ഥ-ത, വാണി-ജ്യ-ക്കോടതി നിയ-മ-ങ്ങളും മധ്യ-സ്ഥ-ത-യും, അനു-ര-ഞ്-ജ-ന-ത്തിന്റെ നട-പ-ടി-ക്ര-മ-ങ്ങൾ, ഉപ-ഭോക്തൃ സംരക്ഷണ നിയ-മവും മധ്യ-സ്ഥ-തയും തുടങ്ങി വിവിധ വിഷ-യ-മാണ്‌ ഈ പുസ്-ത-കം ചർച്ച ചെയ്യുന്നത്‌. പ്രമുഖ അഭി-ഭാ-ഷ-കൻ, മീഡി-യേ-റ്റർ, കേര-ള- ലോ-കാ-യുക്ത-യിലെ സീനി-യർ സർക്കാർ പ്ലീഡർ, പൊതു-പ്ര-വർത്ത-കൻ എന്നീ നില-ക-ളി-ലുള്ള പ്രവൃത്തിപരി-ചയം ഈ പുസ്-തകം കുറ്റ-മറ്റരീതി-യിൽ പൂർത്തി-യാ-ക്കാൻ രണദിവെയെ പ്രാപ്-ത-നാ-ക്കു-ന്നു-ണ്ട്-. മല-യാ-ള-ത്തിലെ ഈ രംഗത്തെ പ്രഥ-മ- പു-സ്-ത-ക-മാണ്‌ ഇത്‌. അഭി-ഭാ-ഷ-കർക്കും  നിയ-മ-വി-ദ്യാർഥി-കൾക്കും മറ്റുള്ളവർക്കും മധ്യ-സ്ഥതയുടെ മേഖ-ല-യി-ലേ-ക്കുള്ള വാതാ-യ-ന-മാ-ണ്‌ ഈ ഗ്രന്ഥം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top