26 April Friday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ഉല്ലാസം

ഷെയിൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന "ഉല്ലാസം' ജൂലൈ ഒന്നിന് കലാസംഘം റിലീസ് തിയറ്ററിലെത്തിക്കും. പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈത മറ്റം എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രവീൺ ബാലകൃഷ്ണൻ. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നു.

അടിത്തട്ട്

അറബിക്കടലിൽ ചിത്രീകരിച്ച ആക്‌ഷൻ ത്രില്ലർ ചിത്രമാണ് അടിത്തട്ട്. ജിജോ ആന്റണി സംവിധാനം.  മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ ബാനറിൽ കാനായിൽ ഫിലിംസും ചേർന്നാണ് നിർമാണം. സണ്ണിവെയിൻ, ഷൈൻ ടോംചാക്കോ,  പ്രശാന്ത് അലക്സാണ്ടർ, മുരുകൻ മാർട്ടിൻ എന്നിവരാണ് അഭിനേതാക്കൾ. ജയപാലൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം  പാപ്പിനു. ഷറഫുവിന്റെ  ഗാനങ്ങൾക്ക് സംഗീതം നെസ്സർ അഹമ്മദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top