31 May Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

കള്ളനും ഭഗവതിയും 31-ന്

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ,  മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും മാർച്ച് 31ന് പ്രദർശനത്തിനെത്തും. സലിം കുമാർ, പ്രേംകുമാർ, ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ, ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവർ വേഷമിടുന്നു. തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ വി അനിൽ. ഛായാഗ്രഹണം രതീഷ് റാം. സന്തോഷ് വർമയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.

വിടുതലൈ പാർട്ട് ഒന്ന്‌ 31ന്‌

വെട്രിമാരൻ ചിത്രം വിടുതലൈ പാർട്ട് 1ന്റെ റിലീസ്  മാർച്ച് 31ന്‌. ജയമോഹൻ രചിച്ച തുണൈവൻ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ്. വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന വിടുതലൈ രണ്ട് ഭാഗങ്ങളായാണ്  റിലീസാകുന്നത്. ഇളയരാജയാണ് സംഗീതം. വേൽരാജ് ഛായാഗ്രഹണം. 

ജവാനും മുല്ലപ്പൂവും 31ന്

സുമേഷ് ചന്ദ്രൻ, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോൻ സംവിധാനം നിർവഹിച്ച ജവാനും മുല്ലപ്പൂവും  മാർച്ച് 31ന് തിയറ്ററുകളിലെത്തും. സുരേഷ് കൃഷ്ണന്റേതാണ് കഥ, തിരക്കഥ, സംഭാഷണം.

കോളാമ്പി ഏപ്രിൽ ഏഴിന്

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി കെ രാജീവ്‌കുമാർ ഒരുക്കുന്ന കോളാമ്പി ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും. നിത്യ മേനോനും രഞ്ജി പണിക്കരുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി വർമൻ  ഛായാഗ്രഹണം. സംവിധായകനോടൊപ്പം ഡോ. കെ എം വേണുഗോപാലും ചേർന്നാണ്  തിരക്കഥ. പ്രഭാവർമ്മയുടെ വരികൾക്ക് രമേഷ് നാരായണനാണ് സംഗീതം. ശബ്ദസംവിധാനം റസൂൽ പൂക്കുട്ടി. ദിലീഷ് പോത്തൻ, രോഹിണി, മഞ്ജുപിള്ള, ബൈജു സന്തോഷ്, സിദ്ധാർത്ഥ് മേനോൻ, ജി സുരേഷ് കുമാർ, അരിസ്റ്റോ സുരേഷ്, സിജോയി വർഗ്ഗീസ് തുടങ്ങിയവർ ഉൾപ്പെടുന്ന താരനിര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top