19 April Friday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ഷെയ്ൻ നിഗം സംവിധാനംചെയ്ത ‘സംവെയർ'

നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനംചെയ്ത ഷോർട് ഫിലിം ‘സംവെയർ' (Somewhere) സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. ഫെയ്‌സ്‌ബുക്കിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് ‘സംവെയർ'. 26 മിനിറ്റ് ദൈർഘ്യം. കഥയും തിരക്കഥയും ഒരുക്കുന്നത് ഷെയ്‌ൻ നിഗവും  ഫയാസ് എൻ ഡബ്ല്യുവും ചേർന്നാണ്. 

‘ക്രിസ്റ്റഫർ'

മമ്മൂട്ടിയെ ടൈറ്റിൽ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനംചെയ്യുന്ന ‘ക്രിസ്റ്റഫർ' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തെത്തി. ബയോഗ്രഫി ഓഫ് എ വിജിലന്റ്‌ കോപ്പ് എന്നാണ് ഈ ത്രില്ലർ ചിത്രത്തിന്റെ ടാഗ് ലൈൻ. ആർഡി ഇല്യൂമിനേഷൻസാണ്‌ നിർമാണം.  ഉദയകൃഷ്‍ണ തിരക്കഥ. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാർ. തെന്നിന്ത്യൻ താരം വിനയ് റായ്‍ സുപ്രധാന വേഷത്തിൽ എത്തുന്നു.

എസ്‌ഐ അശോക് കുമാറായി സിദ്ധാർഥ് ഭരതൻ

തന്റെ കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ സിദ്ധാർഥ് ഭരതൻ എത്തുന്നു ‘വേലയിൽ’ എന്ന സിനിമയിൽ.  ഷെയ്‌ൻ നിഗം, സണ്ണി വെയ്ൻ, അതിഥി ബാലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന വേല, ഒരു പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ്.  ശ്യാം ശശി  സംവിധാനവും എം സജാസ് തിരക്കഥയും ഒരുക്കിയിരിക്കുന്നു.

‘നാലാംമുറ'

ദീപു അന്തിക്കാട് സംവിധാനംചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ'. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ്  പ്രധാന വേഷങ്ങളിൽ. ഒക്ടോബർ 21ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. സൂരജ് വി ദേവാണ്  രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top