11 December Monday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

അസ്ത്രാ 29-ന്

അമിത് ചക്കാലക്കൽ, പുതുമുഖ താരം സുഹാസിനി കുമരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ  സംവിധാനം ചെയ്യുന്ന "അസ്ത്രാ " സെപ്‌തംബർ ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു. കലാഭവൻ ഷാജോൺ, സന്തോഷ്‌ കീഴാറ്റൂർ, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സുധീർ കരമന, അബുസലിം, ജയകൃഷ്ണൻ, രേണു സൗന്ദർ, മേഘനാഥൻ, ചെമ്പിൽ അശോകൻ, പുതുമുഖ താരം ജിജു രാജ്,നീനാക്കുറുപ്പ്, സന്ധ്യ മനോജ്‌, പരസ്പരം പ്രദീപ്‌, സനൽ കല്ലാട്ട് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകുമാർ കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മണി പെരുമാൾ. രചന  വിനു കെ മോഹൻ, ജിജുരാജ്‌. ബി കെ ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര ഈണം. പശ്ചാത്തലസംഗീതം- റോണി റാഫേൽ.

റാണി ഒക്ടോബർ 6ന്

ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ‘റാണി' ഒക്ടോബർ 6ന് റിലീസിനെത്തും. എസ്എംടി പ്രൊഡക്ഷൻസ്, റഷാജ് എന്റർടെയിൻമെന്റ്‌സ്‌ എന്നീ ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണികുട്ടൻ വി ഡി എന്നിവർ നിർമാണം.  നിസാമുദ്ദീൻ നാസർ സംവിധാനം. കഥ മണി എസ് ദിവാകർ, നിസാമുദ്ദീൻ നാസർ. ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി എസ്, രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം.

മലൈക്കോട്ടൈ വാലിബൻ ജനുവരി 25ന്‌

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ 2024 ജനുവരി 25 ന്‌ തിയറ്ററുകളിലേക്കെത്തും. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ  സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് നിർമാതാക്കൾ. തിരക്കഥ പി എസ് റഫീക്ക്‌.  മധു നീലകണ്ഠന്‍  കാമറ. സംഗീതം  പ്രശാന്ത് പിള്ള.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top