07 October Friday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jul 24, 2022

‘പൊക' ചിത്രീകരണം തുടങ്ങി

‘പൊ.ക' എന്ന ടൈറ്റിലിൽ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന  സിനിമയുടെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു. പ്രമുഖ താരങ്ങളോടൊപ്പം സവിത സാവിത്രി, ജാനകി ദേവി, ബേബി സേറ, ഇഷിത സുധീഷ്, ജോണി എം എൽ, ഗുണ്ടുകാട് സാബു, യെം സജീവ്, കൃഷ്ണദാസ്, ബിജു ബാഹുലേയൻ, അനിൽ മാസ്, സന്തോഷ്‌ നിർമിതി, ലിബിൻ നെടുമങ്ങാട്, ഷംനാദ് ഷെരീഫ്, സുധീഷ് തമലം തുടങ്ങിയവർ അഭിനയിക്കുന്നു.

"പാപ്പൻ’ ജൂലൈ 29ന്

പൊറിഞ്ചു മറിയം ജോസിന്ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ ജൂലൈ 29ന് തിയറ്ററുകളിൽ എത്തും. സുരേഷ് ഗോപി, ഗോകുൽ സുരേഷ്, നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ക്രിയേറ്റീവ് ഡയറക്ടർ അഭിലാഷ് ജോഷി. സംഗീതം ജേക്സ് ബിജോയ്. ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് പാപ്പൻ തിയറ്ററിൽ എത്തിക്കുന്നത്.

ഹെഡ്മാസ്റ്റര്‍ 29ന്

കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമായ ‘ഹെഡ്മാസ്റ്റര്‍’ ജൂലൈ 29ന് തിയറ്ററുകളിലെത്തുന്നു. തമ്പി ആന്റണിയാണ് ഹെഡ്മാസ്റ്ററാകുന്നത്. ഒപ്പം ബാബു ആന്റണി, ദേവി (നടി ജലജയുടെ മകള്‍), സഞ്ജു ശിവറാം, ജഗദീഷ്, മധുപാല്‍, പ്രേംകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ബാലാജി, മഞ്ജുപിള്ള, സേതുലക്ഷ്മി എന്നിവരും കഥാപാത്രങ്ങളാകുന്നു. സംവിധാനം രാജീവ്നാഥ്. നിര്‍മാണം ശ്രീലാല്‍ ദേവരാജ്. തിരക്കഥ, സംഭാഷണം രാജീവ്നാഥ്, കെ ബി വേണു. ഛായാഗ്രഹണം പ്രവീണ്‍ പണിക്കര്‍, ഗാനരചന പ്രഭാവര്‍മ്മ, സംഗീതം കാവാലം ശ്രീകുമാര്‍, ആലാപനം പി ജയചന്ദ്രന്‍, നിത്യാ മാമ്മന്‍.

‘യെസ്മ സീരീസ്' 31ന്

യെസ്മ  സീരീസ് എന്ന പേരിൽ മലയാളത്തിൽ പുതിയ ഒടിറ്റി പ്ലാറ്റ്ഫോം എത്തുന്നു. ആര്യനന്ദ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് അണിയറക്കാർ. രണ്ട് വെബ് സീരീസാണ് ആദ്യം. നാൻസി, സെലിന്റെ ട്യൂഷൻ ക്ലാസ് എന്നിവയാണ് ചിത്രങ്ങൾ. ലക്ഷ്മി ദീപ്തയാണ് രണ്ട്‌ ചിത്രത്തിന്റെയും സംവിധായക. നാൻസിയുടെ രചന നിർവഹിച്ചതും ലക്ഷ്മിയാണ്. അഞ്ജന ഏഞ്ചലീന, ജയ്കൃഷ്ണൻ, സജ്‌ന സാജ് എന്നിവരാണ് അഭിനയിച്ചത്. സെലിന്റെ ട്യൂഷൻ ക്ലാസ് എന്ന ചിത്രത്തിന്റെ കഥ ഷാലിൻ, ഡിനോ. തിരക്കഥയും  സംഭാഷണവും ലക്ഷ്മി ദീപ്ത. ഛായാഗ്രഹണം അമൽ സുരേഷ്.

 "രണ്ട് രഹസ്യങ്ങൾ’; ക്യാരക്ടർ ടീസർ

ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേറ, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അജിത് കുമാർ രവീന്ദ്രൻ, അർജുൻലാൽ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "രണ്ട് രഹസ്യങ്ങൾ’. ചിത്രത്തിന്റെ ക്യാരക്ടർ ടീസർ ട്രാക്ക് മനോരമ മ്യൂസിക് വഴി  റിലീസ് ചെയ്തു. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ്. 

ലൂയിസ് പൂർത്തിയായി

ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ലൂയിസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങുന്നു. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷന്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. മനു ഗോപാലാണ് തിരക്കഥ. സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, ലെന, ദിവ്യാ പിള്ള തുടങ്ങിയവർ അഭിനയിക്കുന്നു. കാമറ -ആനന്ദ് കൃഷ്ണ. സംഗീതം -ജാസി ഗിഫ്റ്റ്, രാജീവ് ശിവ, ഗാനരചന -മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി, ആലാപനം -നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്. 

ട്രേസിങ് ഷാഡോ തുടങ്ങി

എം വി നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ട്രേസിങ് ഷാഡോ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒമാനിൽ ആദ്യമായി പൂർണമായും ചിത്രീകരിക്കുന്ന ഈ ചിത്രം എ എ സിനിമയുടെ ബാനറിൽ ദുഫായിൽ അന്തിക്കാട് നിർമിക്കുന്നു. കാമറ -മധു കാവിൽ, ഗാനരചന -എം വി നിഷാദ്, സംഗീതം -മഞ്ജു നിഷാദ്, സുരേഷ്. ആലാപനം -പി ജയചന്ദ്രൻ, സുധീപ് കുമാർ, കൊല്ലം അഭിജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top