25 April Thursday

പ്രചോദനാത്മകം ഈ ആത്മകഥ

രാജീവ് പെരുമണ്‍പുറUpdated: Sunday May 22, 2022

വ്യക്തിപരതയുടെയും സമകാലചരിത്രത്തിന്റെയുമൊക്കെ ആഖ്യാനമാണ്‌ പലപ്പോഴും  ആത്മകഥകൾ. പക്ഷേ, ആത്മകഥ  വൈജ്ഞാനിക ഇടപെടലായി മാറുന്ന അപൂർവം സന്ദർഭങ്ങളുണ്ടാകാറുണ്ട്‌.  പ്രശസ്‌ത അർബുദ ചികിത്സകൻ ഡോ. ഇ നാരായണൻകുട്ടി വാര്യരുടെ കാൻസർ കഥ പറയുമ്പോൾ എന്ന പുസ്‌തകം അത്തരത്തിലുള്ള ഇടപെടലാണ്‌. ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച 28 ഭാഗത്തിൽ ക്രമീകരിച്ച 136 പേജുള്ള പുസ്‌തകത്തെ  മൂന്നു ഭാഗമായി വായിച്ചെടുക്കാം.

ഗ്രന്ഥകാരന്റെ ബാല്യംമുതൽ ഇന്നേവരെയുള്ള ജീവിതത്തെ ഹ്രസ്വവും വസ്‌തുനിഷ്‌ഠവുമായി വരച്ചിടുന്നതാണ് ഒന്നാംഭാഗം. ഓരോ മനുഷ്യന്റെ ജീവിതവും ഒരു കർട്ടനിട്ട് മറയ്‌ക്കപ്പെട്ടിട്ടുണ്ട്. പുറമെനിന്ന് നോക്കിക്കാണുന്നവർക്ക് അവരുടെ ജീവിത യാഥാർഥ്യങ്ങൾ അത്ര ഗ്രാഹ്യമാകണമെന്നില്ല. എത്ര ടോർച്ചടിച്ച് നോക്കിയാലും പലർക്കും അത് ബോധ്യമാകണമെന്നുമില്ല.  ഡോക്ടറുടെ കുടുംബ പശ്ചാത്തലവും  കമ്യൂണിസ്റ്റ് ആശയത്തോടുള്ള പ്രതിബദ്ധതയും മുൻകാല സാമ്പത്തിക പരാധീനതകളും  ഇന്നത്തെ നിലയിലെത്താൻ നടത്തിയ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളും വിവരിക്കുന്നു. കുടുംബവും  ചുറ്റുപാടുകളും തന്നെ രൂപപ്പെടുത്തിയത് എങ്ങനെയെന്ന് വിശദമാക്കാനാണ് എഴുത്തുകാരൻ ശ്രമിക്കുന്നത്. മറ്റുള്ളവർക്ക് ഇതെങ്ങനെ പ്രചോദനമാകുമെന്ന ചിന്തയാണ് ആത്മകഥ എഴുതുമ്പോൾ ഡോക്ടറെ ഭരിച്ച വികാരം. അതുകൊണ്ടാണ് ബിരുദാനന്തര ബിരുദം നേടാനെടുത്ത കഷ്ടപ്പാടുകളെ സത്യസന്ധമായി വിവരിക്കാൻ ശ്രമിച്ചത്. കണ്ണൂർ ജില്ലയിൽ ജനിച്ച് കേരളത്തിലെ അറിയപ്പെടുന്ന അർബുദ ചികിത്സകനായി വളർന്ന നാരായണൻകുട്ടി എന്ന മനുഷ്യൻ അത്ര സുഖകരമായ ചുറ്റുപാടുകളിലൂടെയല്ല ഇന്നത്തെ നിലയിലെത്തിയതെന്ന് പുസ്‌തകത്തിലൂടെ അറിയാം. ഓരോ മനുഷ്യനെയും നാം അന്നന്നത്തെ അവസ്ഥകളിലും ഭൗതിക സാഹചര്യങ്ങളിലും നമ്മുടെ കൈയിലുള്ള പരിമിതമായ അളവുകോൽവച്ച് അളക്കാൻ ശ്രമിക്കാറാണ് പതിവ്. ഇത് തിരുത്താൻ പുസ്‌തകം സഹായിക്കും.

രണ്ടാമത്തെ ഭാഗം കാൻസറിനെ സംബന്ധിച്ചാണ്. നമുക്കൊരിക്കലും ഇത്തരത്തിലുള്ള രോഗങ്ങൾ ബാധിക്കുകയില്ലെന്നും  നാം ഒരിക്കലും മരിക്കുകയില്ലെന്നും അതെല്ലാം അപരനുള്ളതാണെന്നുമാണ്‌ എല്ലാവരുടെയും ധാരണ. അത്തരം അഹംബോധത്തിനുമേൽ ചില അടികൾ ഏൽപ്പിക്കുന്നുണ്ട്‌ ഈ പുസ്‌തകം. കാൻസറിനെ ശ്രദ്ധയോടെ സമീപിക്കേണ്ടതിന്റെയും അങ്ങനെ ചെയ്‌താൽ രക്ഷപ്പെടാനുള്ള സാധ്യതകളെയും ഗൗരവത്തിൽത്തന്നെ വിലയിരുത്തുന്നു. സ്വാർഥ ചിന്തയോടെ, എല്ലാ അറിയാമെന്ന് ധരിച്ച് നടക്കുന്ന മനുഷ്യന്റെ പുറംതോടിനുള്ളിലെ തികഞ്ഞ അറിവില്ലായ്‌മ മൂലം കാൻസറിനോടും ചികിത്സാ സമ്പ്രദായത്തോടും സാന്ത്വന പ്രവർത്തനങ്ങളോടും ചിലർ ഉയർത്തിയ ഇടപെടൽമൂലം അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളും വിവരിക്കുന്നുണ്ട്.  ജീവിതരീതിയിൽ വന്ന മാറ്റങ്ങളും ഭക്ഷണശീലത്തിലെ അട്ടിമറികളും കാൻസറിന് കാരണമാകുന്നുവെന്നും നിരീക്ഷിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top