24 April Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

ജോണ്‍ ലൂതര്‍ 27-ന്

അഭിജിത്‌ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജോണ്‍ ലൂതര്‍ 27-ന് തിയറ്ററിൽ. ജയസൂര്യ, ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങൾ. സംഗീതം- ഷാന്‍ റഹ്‌മാന്‍, എഡിറ്റിങ്‌ -പ്രവീണ്‍ പ്രഭാകര്‍.

പോർക്കളം 27-ന്

ഛോട്ട വിപിൻ സംവിധാനം ചെയ്യുന്ന പോർക്കളം മെയ് 27ന് തിയറ്ററിൽ. കിരൺ, വർഷ, സന്തോഷ് കീഴാറ്റൂർ, അംബിക മോഹൻ, നീനാ കുറുപ്പ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. തിരക്കഥ, സംഭാഷണം ശ്രീജിത്‌ ശിവ,   ഛായാഗ്രഹണം പ്രശാന്ത് മാധവ്, ഗാനരചന മദീഷ്, അഡ്വ. സുധാംശു, സംഗീതം സുനിൽ പള്ളിപ്പുറം.

ട്വൽത്ത്‌ മാൻ ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം ട്വൽത്ത്‌ മാൻ ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ റിലീസ്‌ ചെയ്‌തു. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുൽ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി, പ്രിയങ്കനായർ, അനു മോഹൻ, ചന്തുനാഥ്, നന്ദു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കഥ, തിരക്കഥ കെ ആർ കൃഷ്‌ണകുമാർ, ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ്‌ വി എസ് വിനായക്, ഗാനരചന വിനായക് ശശികുമാർ, സംഗീതം അനിൽ ജോൺസൺ.

തീ 27-ന്

അനിൽ വി  നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന തീ 27-ന് തിയറ്ററിൽ. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ, സാഗര, ഇന്ദ്രൻസ്, പ്രേംകുമാർ, വിനുമോഹൻ, രമേഷ് പിഷാരടി, ഋതേഷ് എന്നിരാണ്‌ പ്രധാന അഭിനേതാക്കൾ. മുൻ എംഎൽഎ കെ സുരേഷ് കുറുപ്പ്, കെ സോമപ്രസാദ് എംപി, സി ആർ മഹേഷ് എംഎൽഎ, ആർട്ടിസ്റ്റ് സുജാതൻ, ഗായകൻ ഉണ്ണിമേനോൻ, സൂസൻ കോടി തുടങ്ങിയവരും അഭിനയിക്കുന്നു.

കുറ്റവും ശിക്ഷയും 27ന്

രാജീവ് രവി സംവിധാനം ചെയ്ത് ആസിഫ് അലി മുഖ്യവേഷത്തിൽ അഭിനയിക്കുന്ന പോലീസ് ഇൻവെസ്റ്റിഗേഷന്‍ ത്രില്ലർ കുറ്റവും ശിക്ഷയും വെള്ളിയാഴ്ച തിയറ്ററിൽ. കാസര്‍ഗോഡ് നടന്ന യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കഥ: സിബി തോമസ്. തിരക്കഥ: ശ്രീജിത്ത് ദിവാകരൻ, സിബി തോമസ്. ഛായാഗ്രഹണം: സുരേഷ് രാജൻ. എഡിറ്റിങ്: ബി അജിത് കുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top