28 March Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Aug 21, 2022

മമ്മൂട്ടിയുടെ "ക്രിസ്റ്റഫർ’

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും പോസ്റ്ററും പുറത്തിറക്കി. "ക്രിസ്റ്റഫർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ആർഡി ഇലുമിനേഷൻസാണ്. ‘ബയോഗ്രാഫി ഓഫ് എ വിജിലന്റ്‌ കോപ്പ്' എന്ന ബൈലൈനോടുകൂടി ഇറങ്ങുന്ന  ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ  ഉദയകൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാകുന്നു. തെന്നിന്ത്യൻ താരം വിനയ് റായി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ്‌ ഇത്‌.  ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ഛായാഗ്രഹണം: ഫൈസ് സിദ്ധിക്ക്. സംഗീതം: ജസ്റ്റിൻ വർഗീസ്.

ചോരൻ

സാന്റോ അന്തിക്കാട് സംവിധാനംചെയ്യുന്ന "ചോരൻ’ ഓണത്തിന് പ്രദർശനത്തിന്‌ എത്തുന്നു. പ്രവീൺ റാണ, രമ്യ പണിക്കർ, സിനോജ് വര്‍ഗീസ്, വിനീത് എന്നിവരാണ് പ്രമുഖ താരങ്ങൾ. റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ എം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു.  കഥ, തിരക്കഥ: സ്റ്റാൻലി ആന്റണി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top