28 March Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

എഗൈൻ ജിപിഎസ് മെയ്‌ 26ന്

റാഫി വേലുപ്പാടം കഥ, തിരക്കഥ, സംവിധാനം  നിർവഹിക്കുന്ന ചിത്രം ‘എഗൈൻ ജിപിഎസ്' മെയ്‌ 26ന് റിലീസിന് എത്തുന്നു. റാഫി തന്നെയാണ് പ്രധാന കഥാപാത്രമാകുന്നത്. അജീഷ്‌ കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്‌, സഞ്ജു ശിവ, ലിജോ അഗസ്റ്റിൻ, മനോജ്‌ വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയവരാണ്‌ മറ്റ് അഭിനേതാക്കൾ. ടി ഷമീർ മുഹമ്മദ്‌ ഛായാഗ്രഹണം. രാഗേഷ്‌ സ്വാമിനാഥൻ സംഗീതം. ആലാപം സിത്താര കൃഷ്ണകുമാർ, സന്നിദാനന്ദൻ, രാഗേഷ്‌ സ്വാമിനാഥൻ.

പപ്പ

ന്യൂസിലൻഡിൽ ആദ്യമായി പൂർണമായും ചിത്രീകരിച്ച ആദ്യ ചിത്രം പപ്പ തിയറ്ററിലേക്ക്. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും  സംവിധാനവും നിർവഹിച്ച ഈ ചിത്രം 26-ന് തിയറ്ററിലെത്തും. അനിൽ ആന്റോ ആണ്  നായകൻ. ഷാരോൾ നായിക. തിരക്കഥ, സംഭാഷണം -അരുന്ധതി നായർ, ഗാനങ്ങൾ -എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായർ, സംഗീതം - ജയേഷ് സ്റ്റീഫൻ, ആലാപനം - സിത്താര, നരേഷ് അയ്യർ, നൈഗ സാനു.

ചാക്കാല

ജയ്ൻ ക്രിസ്റ്റഫർ കഥ, ഛായാഗ്രഹണം, സംവിധാനം നിർവഹിക്കുന്ന ചിത്രമായ ചാക്കാല 26-ന് തിയറ്ററിലെത്തും.  തിരക്കഥ, സംഭാഷണം - സതീഷ് കുമാർ. ഗാനരചന - ദീപ സോമൻ, സെബാസ്റ്റ്യൻ ഒറ്റമശ്ശേരി. സംഗീതം -മധു ലാൽ, റജിമോൻ. ആലാപം -ജാസി ഗിഫ്റ്റ്, പന്തളം ബാലൻ, റെജിമോൻ. പ്രമോദ് വെളിയനാട്, ഷാജി മാവേലിക്കര, സുധിക്കുട്ടി, പുത്തില്ലം ഭാസി, ആൻസി, വിജയൻ പുല്ലാട്, പ്രകാശ് ഇരവിപേരൂർ എന്നിവർ അഭിനയിക്കുന്നു.

ജോൺ മെയ് 31ന്

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ എബ്രഹാമിന്റെ ഓർമദിനമായ 31ന് പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനംചെയ്ത ‘ജോൺ' റിലീസ് ചെയ്യുന്നു. കോഴിക്കോട് ശ്രീ തിയറ്ററിൽ വൈകിട്ട് ആറിനാണ്‌ പ്രദർശനം. കെഎസ്എഫ്ഡിസി പാക്കേജിൽ സർഗാത്മക പങ്കാളിത്തത്തിലൂടെ പൂർത്തിയാക്കിയ ഈ ചിത്രം മധു മാസ്റ്റർ, രാമചന്ദ്രൻ മൊകേരി, എ നന്ദകുമാർ (നന്ദൻ), ഹരിനാരായണൻ, ഛായാഗ്രാഹകരായ കെ രാമചന്ദ്രബാബു, എം ജെ രാധാകൃഷ്ണൻ എന്നിവരുടെ ഓർമച്ചിത്രം കൂടിയാണ്. ദീദി തിരക്കഥ രചിച്ച ചിത്രത്തിന്റെ നിർമാണവും സർഗാത്മക സംവിധാനവും മുക്ത. കെ രാമചന്ദ്രബാബു, എം ജെ രാധാകൃഷ്ണൻ, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുൽ ആകോട്ട് എന്നിവർ ഛായാഗ്രഹണ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ജോൺ എബ്രഹാമിന്റെ സഹോദരി ശാന്തേടത്തി, മധു മാസ്റ്റർ, ഹരിനാരായണൻ, രാമചന്ദ്രൻ മൊകേരി, എ നന്ദകുമാർ, ആർട്ടിസ്റ്റ് മദനൻ, ജീജോ, ശിവപ്രസാദ്, ഷുഹൈബ്, ദീപക് നാരായണൻ, ആർട്ടിസ്റ്റ് ജോൺസ് മാത്യു, ശോഭീന്ദ്രൻ മാസ്റ്റർ, ചെലവൂർ വേണു, ജീവൻ തോമസ്, ശരത് കൃഷ്ണ, വെങ്കിട്ട് രമണൻ, ദുന്ദു, രാജഗോപാൽ, വിഷ്ണു രാജ് തുവയൂർ, അരുൺ പുനലൂർ, ഷാജി എം, യതീന്ദ്രൻ കാവിൽ, അഭിനവ് ജി കൃഷ്ണൻ, ജീത്തു കേശവ്, വിനായക്, കരുണൻ, അനിത, സിവിക്ചന്ദ്രൻ, ടി കെ വാരിജാക്ഷൻ, പ്രകാശ് ബാരെ, ഒ പി സുരേഷ്, ഷാനവാസ് കോനാരത്ത്, ഷൗക്കത്ത് അലി വി പി, വിജേഷ് കെ വി, ബേബി നിയ നിഖിൽ, ബേബി ദേവ്ന അഖിൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ശ്രീവത്സൻ ജെ മേനോനാണ് സംഗീതം. 

സ്‌പൈഡർമാൻ ജൂൺ 2ന്‌                      

സ്പോർട്സും  സിനിമയും സംഗമിക്കുന്ന ‘സ്‌പൈഡർമാൻ' സീരീസിലെ പുതിയ ചിത്രം ‘സ്‌പൈഡർമാൻ -എക്രോസ്‌ ദി സ്പൈഡർ വേഴ്സ്’ ജൂൺ രണ്ടിന്‌ എത്തും. ഇംഗ്ലീഷും ഹിന്ദിയും പഞ്ചാബിയും മലയാളവുമടക്കം 10 ഭാഷയിൽ സിനിമ ഡബ്ബ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ ചിത്രത്തിന്‌ ശബ്ദം നൽകിയിരിക്കുന്നു എന്നതാണ്പ്രത്യേകത. ഹിന്ദി, പഞ്ചാബി ഭാഷകളിലാണ് ഇന്ത്യൻ സ്പൈഡർമാനായി അറിയപ്പെടുന്ന പവിത്ര് പ്രഭാകറിനു വേണ്ടി ഗിൽ ശബ്ദം നൽകിയത്.

പിക്കാസോ ജൂൺ 26-ന്

സുനില്‍ കാര്യാട്ടുകര സംവിധാനംചെയ്യുന്ന "പിക്കാസോ’ ജൂൺ 26-ന് പ്രദർശനത്തിനെത്തും. സിദ്ധാര്‍ഥ്‌ രാജൻ, അമൃത സാജു, കൃഷ്ണ കുലശേഖരൻ, ആശിഷ് ഗാന്ധി, ജാഫര്‍ ഇടുക്കി സന്തോഷ്, കീഴാറ്റൂര്‍ ചാര്‍ളി ജോ, ശരത്, അനു നായർ, ലിയോ തരകൻ, അരുണ നാരായണൻ, ജോസഫ് മാത്യൂസ്, വിഷ്ണു ഹരിമുഖം, അര്‍ജുന്‍ വി അക്ഷയ, അനന്തു ചന്ദ്രശേഖർ, നിധീഷ് ഗോപിനാഥൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ഷാന്‍ പി റഹ്മാൻ. ബി കെ ഹരിനാരായണൻ, ജോഫി തരകന്‍ എന്നിവരുടെ വരികൾക്ക് വരുണ്‍ കൃഷ്ണ സംഗീതം.

അജയന്റെ രണ്ടാം മോഷണം

ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം'. ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധാനം ജിതിൻ ലാൽ. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം പൂർണമായും 3 ഡിയിൽ ചിത്രീകരിച്ച്‌  അഞ്ച്‌ ഭാഷയിലായി പുറത്തുവരും. ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഋതിക്ക് റോഷനാണ് സോഷ്യൽ മീഡിയയിലൂടെ ടീസർ പുറത്തുവിട്ടത്.  കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം.

ക്വീൻ എലിസബത്ത്‌

മീര ജാസ്മിനും നരേനും ഒന്നിക്കുന്ന എം പത്മകുമാർ ചിത്രം ക്വീൻ എലിസബത്തിന്റെ  ക്യാരക്ടർ പോസ്റ്റർ റിലീസായി. അർജുൻ ടി സത്യനാണ് ചിത്രത്തിന്റെ രചന. ശ്വേത മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ജിത്തു ദാമോദർ, സംഗീത സംവിധാനം, ബിജിഎം: രഞ്ജിൻ രാജ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top