20 April Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022

ശ്രദ്ധേയമായി മരപ്പണിക്കാരന്റെ ഭാര്യ

സ്ത്രീയുടെ സഹനത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന മരപ്പണിക്കാരന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മനസ്സ് തെറ്റായ ചിന്തകളിലേക്ക് കടന്നാൽ പ്രത്യാഘാതം അപകടകരമായേക്കുമെന്ന മുന്നറിയിപ്പാണ്  ഹ്രസ്വ ചിത്രം നൽകുന്നത്. ഇനിയും അന്യമായി പോകാത്ത നാട്ടിൻപുറം ജീവിതത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീത്വം നേരിടുന്ന വെല്ലുവിളിയാണ് പ്രമേയം. അതിജീവനത്തിനുള്ള സ്ത്രീയുടെ പോരാട്ടം ഒടുവിൽ പ്രതികാരമായി മാറുന്നു. ആർക്കും ചിന്തിക്കാൻ കഴിയാത്ത അപ്രതീക്ഷിത ക്ലൈമാക്സിലൂടെ നീങ്ങുന്ന ചിത്രം ഇതിനകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. എക്സർബ് മീഡിയയുടെ ബാനറിൽ ബിജു ഇളകൊള്ളൂരാണ് സംവിധാനം. നിർമാണം ജോൺ പി കോശി. പി വി രഞ്ജിത്താണ് കാമറ. മ്യൂസിക് സാബു ശ്രീധർ. മേക്കപ്‌ രാജേഷ് രവി, എയ്ഞ്ചൽ എം അനിൽ, ബിനു പള്ളിമൺ, ടിറ്റോ തങ്കച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹയ 25ന്

സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയുടെ ബാനറിൽ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ഹയ 25ന് തിയറ്ററിലെത്തും. തിരക്കഥ: മനോജ് ഭാരതി. ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരളി, ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവർക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അണിനിരക്കുന്നു. സംഗീതം: വരുൺ സുനിൽ. എഡിറ്റിങ്‌: അരുൺ തോമസ്. കാമറ: ജിജു സണ്ണി.

ഇന്ദ്രൻസിന്റെ ലൂയിസ്

ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ലൂയിസ് 25‌ന് തിയറ്ററിലെത്തും. ഷാബു ഉസ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷന്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിയാണ്‌ നിർമിക്കുന്നത്‌. സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ്, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി തുടങ്ങിയവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. തിരക്കഥ: - മനുഗോപാൽ, ക്യാമറ:- ആനന്ദ് കൃഷ്ണ. സംഗീതം: -ജാസി ഗിഫ്റ്റ്, രാജീവ് ശിവ. ഗാനരചന: -മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top