27 April Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ഉരു

മാധ്യമപ്രവർത്തകൻ ഇ എം അഷ്റഫ്‌ രചനയും സംവിധാനവും നിർവഹിക്കുന്ന ഉരു  റിലീസിനൊരുങ്ങുന്നു. ബേപ്പൂരിലെ ഉരു നിർമാണകേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയിൽ മാമുക്കോയയും മഞ്‌ജു പത്രോസുമാണ്‌ പ്രധാന വേഷത്തിൽ. ഗാനരചന: പ്രഭാവർമ. സംഗീതം: കമൽ പ്രശാന്ത്.

ധബാരി ക്യുരുവി

ദേശീയ പുരസ്‌കാരജേതാവ് പ്രിയനന്ദനൻ കഥയും എഴുതി സംവിധാനം ചെയ്യുന്ന ‘ധബാരി ക്യുരുവി'യുടെ  ടൈറ്റിൽ ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി ഫെയ്സ്ബുക്ക് പേജിലൂടെ നിർവഹിച്ചു. ഇരുള ഭാഷയിലുള്ള സിനിമിയിലെ അഭിനേതാക്കൾ ഗോത്രവർഗത്തിൽപ്പെട്ടവർ മാത്രമാണ്‌.  അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായി ഉടൻ ചിത്രീകരണം ആരംഭിക്കും. തിരക്കഥ:  പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ ബി ഹരി, ലിജോ പാണാടൻ. സംഗീതം: പി കെ സുനിൽകുമാർ, ഗാനരചന: ആർ  കെ രമേഷ്.

ബർമുഡ

ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡയിൽ ഷൈൻ നിഗം, - വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷത്തിൽ. ചിത്രത്തിന്റെ ഫ്രൈഡേ ബിൽബോർഡ് രമേശ് പിഷാരടി പുറത്തിറക്കി. കഥ: കൃഷ്‌ണകുമാർ പിങ്കി.  സംഗീതം: രമേശ് നാരായണൻ.

ആർ ജെ മഡോണ

നവാഗതനായ ആനന്ദ് കൃഷ്‌ണ രാജ് തിരക്കഥ എഴുതി സംവിധാനംചെയ്യുന്ന ‘ആർ ജെ മഡോണ'യുടെ ടീസർ പുറത്തിറങ്ങി. അമലേന്ദു കെ രാജ്, അനിൽ ആന്റോ, ഷേർ ഷാ ഷെരീഫ് എന്നിവരാണ്‌ ഈ മിസ്റ്ററിൽ ത്രില്ലറിലെ  പ്രധാന വേഷങ്ങളിൽ. സംഗീതം: - രമേശ് കൃഷ്‌ണൻ. ഗാനരചന:- ഋഷികേശ് മുണ്ടാണി. 

വരാൽ

കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന വരാലിൽ പ്രകാശ്‌ രാജ്‌, ഹണി റോസ്, അനൂപ്‌ മേനോൻ, സണ്ണി വെയ്ൻ, സായ്‍കുമാർ, രൺജി പണിക്കർ,  ഗൗരി നന്ദ, മാലാ പാർവതി തുടങ്ങിയവർ അഭിനയിക്കുന്നു. അനൂപ്‌ മേനോന്റേതാണ്‌ തിരക്കഥ.  സംഗീതം: നിനോയ് വർഗീസ്, ബി ജി എം: ജേക്‌സ്‌ ബിജോയ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top