18 April Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

 ലൗ റിവഞ്ച്‌: ത്രില്ലർ ചിത്രം

മൂന്നാറിന്റെ പ്രകൃതിരമണീയതയിൽ സിൽവർ സ്കൈ പ്രൊഡക്‌ഷൻസിനുവേണ്ടി മെഹമ്മൂദ് കെ എസ് സംവിധാനം ചെയ്‌ത ലൗ റിവഞ്ച എന്ന  ത്രില്ലർ ചിത്രം ഉടൻ തിയറ്ററിൽ എത്തും.
മൂന്നാർ നിവാസിയായ ഒരു എൻജിനിയറുടെ മകളായ അനാമികയുടെയും കളിക്കൂട്ടുകാരനായ സേതുവിന്റെയും കഥയാണ് ലൗ റിവഞ്ച്‌.  കുര്യാക്കോസ്, ജിവാനിയോസ് പുല്ലൻ എന്നിവരാണ്‌ നിർമാതാക്കൾ. ക്യാമറ -ഷെട്ടി മണി. ബോബൻ ആലുംമൂടൻ, അജിത് നായർ, ജിവാനിയോസ്, ബിനു അടിമാലി, ആൻസി വർഗീസ്, നിമിഷ ബിജോ തുടങ്ങിയവർ അഭിനയിക്കുന്നു.
 

പ്രിയദർശൻ ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ

പ്രിയദർശന്റെ പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാകുന്നു. ഫോർ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആന്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ്  താരങ്ങൾ.  ഷൂട്ടിങ്‌ സെപ്തംബറിൽ തുടങ്ങും
 

‘ പ്രിയൻ ഓട്ടത്തിലാണ് ’24-ന്

ഷറഫുദീൻ നൈല ഉഷ, അപർണ ദാസ് എന്നിവരെ
പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന "പ്രിയൻ ഓട്ടത്തിലാണ്’  24-ന് തിയറ്ററിൽ എത്തും. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ ഹരിശ്രീ, ഉമ, ജയരാജ് കോഴിക്കോട്, വീണ തുടങ്ങിയവർ വേഷമിടുന്നു. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി എൻ ഉണ്ണികൃഷ്ണൻ. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ കഥ തിരക്കഥ സംഭാഷണം.  ശബരീഷ് വർമ, വിനായക് ശശികുമാർ, പ്രജീഷ് പ്രേം എന്നിവരുടെ വരികൾക്ക് ലിജിൻ ബാംബിനോ സംഗീതം.  
 

സജിൻ ലാൽ ചിത്രത്തിൽ ഡോ എൻ.എം ബാദുഷ

തമിഴ് നടൻ സമ്പത്ത് റാം മലയാളത്തിൽ നായകനാകുന്ന സജിൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോ. എൻ എം ബാദുഷ പ്രധാന വേഷത്തിൽ എത്തുന്നു. ജീവൻ ടിവി ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായ ആണ് ഈ സസ്‌പെൻസ് ക്രൈം ത്രില്ലർ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം.  72 ഫിലിംസിന്റെ ബാനറിൽ ഷമീം സുലൈമാനാണ് ചിത്രം നിർമിക്കുന്നത്.72 ഫിലിംസിന്റെ ബാനറിൽ ഷമീം സുലൈമാനാണ് ചിത്രം നിർമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top