31 May Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

എക്‌സ്പീരിമെന്റ് ഫൈവ്‌ 24-ന്

എക്‌സ്പീരിമെന്റ് ഫൈവ് 24ന്‌ പ്രദർശനത്തിന്‌ എത്തുന്നു. മെൽവിൻ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വിൻ ചന്ദ്രൻ കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രത്തിൽ സ്ഫടികം ജോർജ്‌, കിരൺരാജ്, ബോബൻ ആലുംമൂടൻ, നന്ദകിഷോർ, ഋഷി സുരേഷ്, അംബിക മോഹൻ, അമ്പിളി സുനിൽ, മജീഷ് സന്ധ്യ തുടങ്ങിയവർ അഭിനയിക്കുന്നു.

വെള്ളരിപട്ടണം 24ന്

മഞ്ജുവാര്യർ, സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന "വെള്ളരിപട്ടണം’ 24ന് തിയറ്ററുകളിൽ എത്തും. സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ്‌ താരങ്ങൾ. ഛായാഗ്രഹണം-അലക്സ് ജെ പുളിക്കൽ.

പത്തുതല 30 മുതൽ

ചിമ്പു നായകനാകുന്ന പക്കാ മാസ്‌ ആക്‌ഷൻ ചിത്രം "പത്തുതല’ 30ന് തിയറ്ററുകളിലേക്ക്‌ എത്തും. ഒബെലി എൻ കൃഷ്ണ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഫാറൂഖ് ജെ ബാഷ. എ ആർ  റഹ്മാനാണ് ഗാനങ്ങൾ. ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ, ഗൗതം വാസുദേവ് മേനോൻ, അനു സിത്താര, കലൈയരശൻ, ടീജയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

തുരുത്ത്- - 31ന്

അഭയാർഥി കുടുംബത്തിന്റെ തല ചായ്-ക്കാനിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് ‘തുരുത്ത്-’. ചിത്രം  31ന് തിയറ്ററുകളിൽ എത്തും. സുധീഷ്-, കീർത്തി ശ്രീജിത്-, മാസ്റ്റർ അഭിമന്യു, എം ജി സുനിൽകുമാർ, ഷാജഹാൻ തറവാട്ടിൽ, കെപിഎസി പുഷ്-പ, മധുസൂദനൻ തുടങ്ങിയവർ അഭിനയിക്കുന്നു. കഥ, രചന, സംവിധാനം -സുരേഷ്- ഗോപാൽ, ഛായാഗ്രഹണം- ലാൽ കണ്ണൻ. 

ഹിഗ്വിറ്റ 31ന്

സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹിഗ്വിറ്റ’ 31ന് തിയറ്ററുകളിൽ എത്തും.  രചനയും സംവിധാനവും നവാഗതനായ ഹേമന്ദ് ജി നായർ. മനോജ് കെ ജയൻ, ഇന്ദ്രൻസ്, സങ്കീർത്തന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.  ഛായാഗ്രഹണം ഫാസിൽ നാസർ.  

"ജിൽ ജിൽ ജിൽ’ ഗാനം റിലീസായി

അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച്‌ ഈദ് റിലീസായി തിയറ്ററുകളിലേക്ക്‌ എത്തുന്ന സുലൈഖ മൻസിലിലെ ആദ്യ ഗാനം,  "ജിൽ ജിൽ ജിൽ’ റിലീസായി. ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, അനാർക്കലി മരക്കാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണപതി, ശബരീഷ് വർമ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ് തുടങ്ങിയവരുണ്ട്‌.

ആരോട് പറയാൻ ആരു കേൾക്കാൻ ഏപ്രിൽ ആദ്യവാരം

സാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രം ‘ആരോട് പറയാൻ ആരു കേൾക്കാൻ' ഏപ്രിൽ ആദ്യവാരം.  കഥ: ബിന്ദു എൻ കെ പയ്യന്നൂർ. തിരക്കഥ, സംഭാഷണം: സലേഷ് ശങ്കർ എങ്ങണ്ടിയൂർ. ക്യാമറ: ജിജോ ഭാവചിത്ര.

അലൻ വിക്രാന്തിന്റെ സ്വപ്നസാക്ഷാൽക്കാരം

വീൽച്ചെയറിൽ ഇരുന്ന്‌ സിനിമയുടെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച അലൻ വിക്രാന്തിന്റെ "ഗ്ലൂറ’ എന്ന മുഴുനീള ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഇംഗ്ലീഷ്, മലയാളം, തമിഴ് അടക്കം 12 ഭാഷയിലായാണ്  "ഗ്ലൂറ’ ഒരുങ്ങുന്നത്.  2016ൽ കൊച്ചി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ സിനിമാട്ടോഗ്രഫി പഠനം പൂർത്തിയാക്കിയ അലൻ വിക്രാന്ത് 2018ൽ ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് സ്പൈനൽ കോഡിന്‌ ക്ഷതം സംഭവിച്ച് വീൽച്ചെയറിൽ ആകുകയായിരുന്നു. നാലു ഷെഡ്യൂളായി 50 ദിവസംകൊണ്ട് ഷൂട്ടിങ്‌ പൂർത്തിയായി. 1500 വർഷംമുമ്പ്‌ ഭാരതത്തിൽ ഉണ്ടായിരുന്ന മഹാസാമ്രാജ്യവും അത്‌ ഒളിപ്പിച്ചുവച്ചിരിക്കുന്ന രഹസ്യങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. സാൻഡി സീറോ, ആൽബി അഗസ്റ്റി, ജോസു, ശ്രീനാഥ്‌ ടി കെ, ജോർജ് ടി വി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- അലൻ വിക്രാന്ത്‌. "ഗ്ലൂറ’ ആഗസ്‌തിൽ  പ്രദർശനത്തിന്‌ എത്തും. ഒരു മണിക്കൂർ 20  മിനിറ്റാണ്‌ ദൈർഘ്യം. കണ്ണൂർ  തൊണ്ടിയിൽ തോണിക്കുഴിയിൽ സെബാസ്റ്റ്യന്റെയും മേരിയുടെയും മകനാണ് അലൻ വിക്രാന്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top