20 April Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Feb 19, 2023

വിനോദ്‌ വൈശാഖിയും രമേഷ്‌​ നാരായണനും വിനീത്​ ശ്രീനിവാസനും ഒന്നിക്കുന്നു

പണ്ഡിറ്റ്​ രമേശ്​ നാരായണന്റെ സംഗീത സംവിധാനത്തിൽ ആദ്യമായി വിനീത്​ ശ്രീനിവാസൻ പാടുന്നു. മാധ്യമപ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനംചെയ്ത്​ ഫ്രാൻസിസ്​ കൈതാരത്ത്​ നിർമിക്കുന്ന ‘അനക്ക്​ എന്തിന്റെ കേടാ’ സിനിമയിലെ പ്രധാന ഗാനമാണ്​ വിനീത്​ ആലപിക്കുന്നത്. റെക്കോഡിങ്​ എറണാകുളത്ത്​ ഫ്രെഡി സ്റ്റുഡിയോയിൽ നടന്നു. വിനോദ്​ വൈശാഖി രചിച്ച ‘നോക്കിനോക്കി നിൽക്കെ നെഞ്ചിലേക്ക്​ വന്നു’ എന്ന ഗാനത്തിനാണ്​ രമേശ്​ നാരായണൻ ഈണമിട്ടത്. അഖിൽ പ്രഭാകർ, സ്നേഹ അജിത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദു പണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല തുടങ്ങിയവർ അഭിനയിക്കുന്നു. ലെനിൻ രാജേന്ദ്രന്റെ പുത്രൻ ഗൗതം ലെനിൻ ഛായാഗ്രഹണം.

ഡിയർ വാപ്പി തിയറ്ററിൽ

ലാലും അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഡിയര്‍ വാപ്പി തിയറ്ററിലെത്തി.  ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും. നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍ പിള്ള രാജു, ജഗദീഷ്, ശ്രീരേഖ, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, നീന കുറുപ്പ്‌ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: പാണ്ടികുമാര്‍. 

ഏകൻ 24 ന്

ലാ ഫ്രെയിംസിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമാണവും സംവിധാനവും നിർവഹിക്കുന്ന  ഏകൻ ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തും. അഞ്ജലി കൃഷ്ണ, പുനലൂർ തങ്കച്ചൻ, ആൽഡ്രിൻ, മാസ്റ്റർ ആദർശ്, സജി സോപാനം തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം പ്രശാന്ത്. സംഗീതം റോണി റാഫേൽ.

ഓ മൈ ഡാർലിംഗ് 24ന്

അനിഖ സുരേന്ദ്രന്‍ നായികയാകുന്ന  ഓ മൈ ഡാർലിംഗ് ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തും. ആല്‍ഫ്രഡ് ഡി സാമുവലാണ് സംവിധാനം. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്.  തിരക്കഥ: ജിനീഷ് കെ ജോയ്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top