23 April Tuesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jul 17, 2022

മഹാവീര്യർ 21-ന്

പോളി ജൂനിയർ പിക്ചേർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നു നിർമിച്ച് എബ്രിഡ് ഷൈൻ സംവിധാനംചെയ്യുന്ന മഹാവീര്യർ ജൂലൈ 21-നു പ്രദർശനത്തിന്‌ എത്തും. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന എന്നിവരാണ് പ്രമുഖ താരങ്ങൾ. എം  മുകുന്ദന്റെ കഥയ്ക്ക്  തിരക്കഥയൊരുക്കിയിട്ടുള്ളത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമവ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.

ബർമുഡ 29ന് തിയറ്ററുകളിൽ

ടി കെ രാജീവ്കുമാർ ചിത്രം ബർമുഡ ജൂലൈ  29ന്‌  റിലീസാകും.  ഷെയ്‍ൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് ബാനറുകളിൽ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എൻ എം, ഷിനോയ് മാത്യു എന്നിവരാണ്  നിർമിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് രചന. സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൽ സുധർശൻ, ദിനേഷ് പണിക്കർ, കോട്ടയം നസീർ,  നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ  തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഴകപ്പനാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ, ബീയാർ പ്രസാദ്  എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്.

‘വീകം’ പോസ്റ്റർ പുറത്തിറങ്ങി

സാഗർ തിരക്കഥ എഴുതി സംവിധാനംചെയ്യുന്ന ചിത്രം ‘വീകം’  പോസ്റ്റർ പുറത്തിറങ്ങി.  കുഞ്ചാക്കോ ബോബനും നിവിൻ പോളിയും ചേർന്നാണ് പുറത്തിറക്കിയത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിർമിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയിൻ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് അഭിനേതാക്കൾ.  ജൂലൈ അവസാനത്തോടെ തിയറ്റർ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ക്യാമറ: ധനേഷ് രവീന്ദ്രനാഥ്‌. സംഗീതം: വില്യംസ് ഫ്രാൻസിസ്.

 

ഉയരം കുറഞ്ഞ സംവിധായകൻ

ഛോട്ടാ വിപിൻ

ഛോട്ടാ വിപിൻ

കുറിയ മനുഷ്യർ സർക്കസിലും തെരുവുപരിപാടികളിലും ഉള്ളവരെന്നാണ് പൊതുചിന്ത. സത്യാവസ്ഥ  അങ്ങനെയല്ല. അവരിൽ ഡോക്ടർ, നേഴ്സുമാർ, അധ്യാപകർ, നടീനടൻമാർ അങ്ങനെ എല്ലാ മേഖലയിലും അതുല്യമായ സാന്നിധ്യമാണ്‌ ഇവർ. "പോർക്കളം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ സംവിധായകനാകുകയാണ്‌ ഛോട്ടാ വിപിൻ. വിനയൻ സംവിധാനംചെയ്ത "അത്ഭുത ദ്വീപ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തുവന്ന നാലരയടി  പൊക്കമുള്ള വിപിൻ ഇരുപതിലധികം ചിത്രത്തിൽ അഭിനയിച്ചു. രണ്ട് ഹ്രസ്വ ചിത്രം സംവിധാനംചെയ്തു. "പോർക്കളം’ എന്ന സിനിമയിലൂടെ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ലോകത്തിലെ രണ്ടാമത്തെ ഉയരം കുറഞ്ഞ സംവിധായകനായി ഇടംപിടിച്ചു. വിജയന്റെയും രേണുകയുടെയും മകനായ വിപിൻ ചേർത്തല മാക്കേകടവ് സ്വദേശിയാണ്. ഒരു സഹോദരിയുണ്ട്.

–- എ എസ് ദിനേശ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top