17 September Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Apr 17, 2022

അന്താക്ഷരി 22ന്

വിപിൻ ദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അന്താക്ഷരി  22ന് സോണി ലിവിൽ പ്രദർശനത്തിന്‌ എത്തുന്നു. സൈജു കുറുപ്പ്, പ്രിയങ്ക നായർ, സുധി കോപ്പ, ബിനു പപ്പു, വിജയ് ബാബു, ശബരീഷ് വർമ എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം: ബബ്‌ലു അജു. സംഗീതം: അങ്കിത് മേനോൻ.

പ്രണയം പൂക്കുന്ന കാലം 

സാംസൺ പോൾ  സംവിധാനം ചെയ്യുന്ന  പ്രണയം പൂക്കുന്ന കാലത്തിൽ സ്റ്റിജോ സ്റ്റീഫൻ, ഷാരോൺ സഹിം,  കിരൺ രാജ്, സ്ഫടികം ജോർജ്‌, നന്ദകിഷോർ, കോബ്ര രാജേഷ്, സീനാജ് കലാഭവൻ, നീനാ കുറുപ്പ്, അംബിക മോഹൻ തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം: നിതീഷ് കെ നായർ, സന്ദീപ് പട്ടാമ്പി.  ഗാനരചന-: ശശികല വി മേനോൻ, നിതീഷ് കെ നായർ, സംഗീതം ആൻഡ്‌ ബിജിഎം: അരുൺകുമാരൻ.

പത്മയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

സുരഭി ലക്ഷ്‌മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പത്മ’യിലെ രണ്ടാം ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിക്കുന്ന ‘കനൽകാറ്റിൽ' എന്ന വീഡിയോ ഗാനമാണ്  പുറത്തിറങ്ങിയത്. നിനോയ് വർഗീസ് സംഗീതമൊരുക്കിയ ഗാനത്തിന് അനൂപ് മേനോനാണ് വരികൾ എഴുതിയത്.  അനൂപ് മേനോൻ, ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജനികാന്ത് തുടങ്ങിയവരാണ് മറ്റ്  അഭിനേതാക്കൾ. കഥ, തിരക്കഥ, സംഭാഷണം:  അനൂപ് മേനോൻ. മഹാദേവൻ തമ്പി ഛായാഗ്രഹണവും സിയാൻ ചിത്രസംയോജനവും നിർവഹിക്കുന്നു. 

ത തവളയുടെ ത

നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ത തവളയുടെ ത'യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അറുപതോളം  ബാലതാരങ്ങൾക്കു പുറമേ സെന്തിൽ കൃഷ്ണ, അനുമോൾ, നെഹല, ആനന്ദ് റോഷൻ, ഗൗതമി നായർ, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, സ്മിത അബു, വസുദേവ്  തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, സംഗീതം: നിഖിൽ രാജൻ മേലേയിൽ, ഗാനരചന: ബീയാർ പ്രസാദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top