29 March Friday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

വെള്ളം 22-ന്

 

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം  22ന്  തിയറ്ററിൽ. ജയസൂര്യ,  സംയുക്ത മേനോൻ, സ്നേഹ പാലേരി, സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി,  പ്രിയങ്ക തുടങ്ങിയവരാണ്‌ പ്രധാനവേഷത്തിൽ. ഗാനരചന: ബി കെ ഹരിനാരായണൻ, നിധേഷ്‌ നടേരി, ഫൗസിയ അബൂബക്കർ. സംഗീതം:  ബിജിബാൽ. സ്‌ക്രിപ്റ്റ് അസോസിയേറ്റ്സ്:- വിജേഷ് വിശ്വം, ഷംസുദ്ദീൻ കുട്ടോത്ത്, ജയറാം സ്വാമി.
 

ആറാം പാതിരാ

 
അഞ്ചാം പാതിരാ എന്ന  ഹിറ്റ് ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി  മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതി  സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം പാതിരാ. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല ഈ ചിത്രം.  ഡോ. അൻവർ ഹുസെെന്റെ മറ്റൊരു നിഗൂഢമായ കുറ്റാന്വേഷണത്തിന്റെ കഥയാണിത്‌. ഛായാഗ്രഹണം: ഷൈജു ഖാലിദ്. സംഗീതം-: സുഷിൻ ശ്യാം.
 

ഈശ്വരൻ

 
ശുശീന്ദ്രൻ രചനയും സംവിധാനവും  നിർവഹിക്കുന്ന ബിഗ്‌ ബജറ്റ്‌ ചിത്രം ഈശ്വരനിൽ ചിമ്പു നായകനാകുന്നു.  തമിഴ്‌നാടിനൊപ്പം കേരളത്തിലും ചിത്രം ഉടൻ പ്രദർശനത്തിനെത്തും. സംവിധായകൻ ഭാരതിരാജ, നിധി അഗർവാൾ, നന്ദിത ശ്വേത എന്നിവരാണ്‌ മറ്റു പ്രധാന വേഷങ്ങളിൽ.
 

തീമഴ തേൻമഴ

 
കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനംചെയ്യുന്ന തീമഴ തേൻ മഴയുടെ ചിത്രീകരണം തുടങ്ങി. തിരക്കഥ: -എ വി ശ്രീകുമാർ, കുഞ്ഞുമോൻ താഹ.   ഗാനരചന: - ജയകുമാർ ചോറ്റാനിക്കര, ഫിറോസ് ചാലിൽ, ലെജിൻ ചെമ്മാനി. സംഗീതം: - മുരളി അപ്പാടത്ത്, ഷാജി ഭജനമഠം.
 

പെൻഡുലം

 
വിജയ് ബാബു, ഇന്ദ്രൻസ്, അനു മോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  റെജിൻ എസ് ബാബു  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പെൻഡുലത്തിന്റെ ചിത്രീകരണം തൃശൂരിൽ തുടങ്ങി. പ്രകാശ് ബാരെ, സുനിൽ സുഖദ, ഷോബി തിലകൻ, ദേവകി രാജേന്ദ്രൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. സംഗീതം: -ജീൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top