20 April Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

റോയ് 20-ന്

സുനിൽ ഇബ്രാഹിം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന റോയ് 20-ന് തിയറ്ററിൽ. സുരാജ് വെഞ്ഞാറമൂട്, ഷെെൻ ടോം ചാക്കോ, സിജാ റോസ് എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം: ജയേഷ് മോഹൻ. ഗാനരചന:  വിനായക് ശശികുമാർ. സംഗീതം:  മുന്ന പി എം. പശ്ചാത്തല സംഗീതം-: ഗോപി സുന്ദർ.  

ജാക്ക് എൻ ജിൽ 20-ന്

പ്രമുഖ ഛായഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന  സയൻസ് ഫിക്ഷൻ കോമഡി ചിത്രം ജാക്ക് എൻ ജിൽ 20ന്‌ തിയറ്ററിൽ.  മഞ്‌ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്,അജു വർഗീസ്, ഇന്ദ്രൻസ്, നെടുമുടി വേണു, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്‌തർ അനിൽ തുടങ്ങിയവരാണ്‌ അഭിനേതാക്കൾ.  തിരക്കഥ: സന്തോഷ്‌ ശിവൻ, അജിൽ എസ് എം, സുരേഷ് രവിന്ദ്രൻ, സംഭാഷണം-വിജീഷ് തോട്ടിങ്ങൽ.  ഛായാഗ്രഹണം: -സന്തോഷ് ശിവൻ, ഗാനരചന: ബി കെ ഹരിനാരായണൻ, റാം സുന്ദർ.  സംഗീതം: റാം സുരേന്ദർ,ഗോപി സുന്ദർ ജയിക്‌സ് ബിജോയ്  

വരയൻ 20-ന്

ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന‌ വരയൻ  20ന്‌ തിയറ്ററിൽ. സിജു വിൽസൻ,  ലിയോണ ലിഷോയ്‌,  മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്  തുടങ്ങിയവരാണ്‌ മുഖ്യ അഭിനേതാക്കൾ.  ഗാനരചന: ബി കെ ഹരിനാരായണൻ. സംഗീതം:  പ്രകാശ് അലക്‌സ്‌.   തിരക്കഥ: -ഫാദർ ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം-: രജീഷ് രാമൻ. 

ഡോൺ

ശിവകാർത്തികേയൻ  നായകനായ ഡോൺ  തിയറ്ററിൽ. നവാഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്‌ത ചിത്രത്തിൽ  പ്രിയങ്ക മോഹൻ,   ശിവാ‌ംഗി കൃഷ്‌ണകുമാർ, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം:  അനിരുദ്ധ് രവിചന്ദർ.

ഹോംലി ഫാമിലി

യഥാർഥ ജീവിതത്തിലെ അമ്മയും മക്കളും മിനിസ്‌ക്രീനിലും അമ്മയും മക്കളുമായെത്തുന്ന "ഹോംലി ഫാമിലി’ കൈരളി ടിവിയിൽ സംപ്രേഷണം ആരംഭിക്കുന്നു. സിനിമ–- സീരിയൽ രംഗത്ത്‌ ശ്രദ്ധേയയായ  മനീഷയും  മക്കളായ നീരധയും നിതിനുമാണ് പ്രധാന വേഷങ്ങളിൽ. സിദ്ധാർഥ പ്രഭു , സുഹിൽ രാജ് , വിബിത വിജയൻ , സുഹൈൽ , ബേബി പ്രിയ തുടങ്ങിയരും അഭിനയിക്കുന്നു. കൈരളിയിൽ തിങ്കൾ മുതൽ വെള്ളിവരെയാണ്‌ സംപ്രേഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top