29 March Friday

വായന

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2023

ഒരാൾക്കുമാത്രം നിശ്ശ-ബ്ദയാകാൻ കഴിയി-ല്ല

ഡോ.- ജെസി നാരാ-യ-ണൻ

നിങ്ങൾ ഇത്രയുംകാലം അവളെ അന്വേ-ഷി-ക്കു-ക-യാ-യി-രു-ന്നില്ലേ? വർഷ-ങ്ങൾക്കു-മുമ്പ്- നമ്മു-ടെ-യെല്ലാം ഉറ-ക്കം-കെ-ടു-ത്തിയ പ്രമാ-ദ-മായ പീഡ-നക്കേസിലെ പേരി-ല്ലാത്ത പെൺകുട്ടി. കേസും കോട-തി-യു-മായി കാലം കുറെ മുന്നോ-ട്ടു-പോ-യി. ഒടു-വിൽ എല്ലാ പ്രതി-ക-ളെയും വെറുതെവിട്ട-താ-യുള്ള കോ-ടതിവിധി വന്നപ്പോൾ കുറെ പുകി-ലു-ക-ളു-ണ്ടായി. താമ-സി-യാതെ അതെല്ലാം കെട്ട-ട-ങ്ങി. കാലം എത്രകഴി-ഞ്ഞാലും ഒരാൾക്കുമാത്രം നിശ്ശ-ബ്ദ-മാ-യി-രി-ക്കാൻ കഴിയി-ല്ല. ഉറ്റ-വരും ഉട-യ-വരും സാമൂ-ഹ്യ-സേ-വ-ന-ക്കാരും രക്ഷാ-ക-വ-ച-മായി നിന്ന മീഡി-യ-യു-മെല്ലാം അക-ന്ന-കന്നുപോയ-പ്പോൾ പ്രതി-ഷേധത്തിന്റെയും പ്രതി-കാ-ര-ത്തി-ന്റെയും നിശ്ശ-ബ്ദ വേദ-ന--കളു-മായി ജീവി-ച്ച "അവൾ'ക്കുമാത്രം. നമുക്ക്‌ സുപ-രി-ചി-ത-മായ ആ പീഡനക്കേസിലെ ഓരോ സംഭ-വ-വും അതിലെ മനു-ഷ്യരും കഥ-യാ-യി-ത്തീർന്ന-താണ് എ എം ബ-ഷീ-റിന്റെ "തെമി-സ്-.' നിയമങ്ങൾക്കു-ള്ളിലെ പഴു-തു-ക-ളെ തുറ-ന്ന-ടി-ച്ചു-കൊണ്ട്- സാധാ-ര-ണ-ക്കാർക്ക്- നീതി അപ്രാ-പ്യ-മാ-ക്കുന്ന വ്യവ-സ്ഥ-കളെ വിസ്-ത-രി-ക്കുന്നു. ഒരു ഭീക-ര-വേ-ട്ട-യിലെ ഇര-യുടെ നോവും നൊമ്പ-രവും ഭയ-പ്പെ-ടു-ത്തുന്ന ഓർമ-കളും അനു-ഭ-വ-തീ-വ്ര-തയും പങ്കു-വ-യ്-ക്കുന്നു, "തെമിസ്‌’. ഒരു കുറ്റാ-ന്വേ-ഷണ നോവ-ലിന്റെ പ്രതീ-തി-യു-ള-വാ-ക്കു-ന്നു-ണ്ടെ-ങ്കിലും ഒരു കുറ്റ-വി-ചാ-ര-ണ- ക-ഥ-യാ-ണ്. സ്-മാർട്ട്-ഫോണുകൾക്ക്- മുമ്പും പിമ്പും എന്ന് നോവ-ലു-കളുടെ കാലഘട്ടം രണ്ടായി തിരി-ഞ്ഞി-രി-ക്കു-ന്നു. തെമിസിന്റെ തുട-ക്കത്തിൽ ചിത്രീ-ക-രി-ച്ചി-ട്ടുള്ള എസ്-കെ-പി-യുടെ കൊല-പാ-തകം സാങ്കേ-തികതയുടെ അവി-ശ്വ-സ-നീ-യ-മായ സാധ്യ-തയെ മുത-ലെ-ടു-ത്തു-കൊ-ണ്ടാണ് ആവി-ഷ്-ക-രി-ച്ചി-ട്ടു-ള്ള-ത്-.

 

 

 

 

നവോത്ഥാന നായകരുടെ ജീവിതത്തിലൂടെ

ഡോ. ആനന്ദ്‌ ദിലീപ്‌രാജ്‌

എൻ രതിന്ദ്രന്റെ ഏറ്റവും പുതിയ ഗ്രന്ഥമാണ്‌ ‘നവോത്ഥാനം, ഇരുപതാം നൂറ്റാണ്ട്‌’. കേരള സമൂഹത്തെ ഇടത്‌ കാഴ്‌ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന ലേഖനസമാഹാരം. നവോത്ഥാനം പുതിയ വർത്തമാനം എന്ന ഗ്രന്ഥത്തിന്റെ തുടർച്ചയായ രചനയാണ്‌ ‘നവോത്ഥാനം–- ഇരുപതാം നൂറ്റാണ്ട്‌’. ആദ്യകൃതിയിൽ പരാമർശിക്കാത്ത നവോത്ഥാന നായകരെയാണ്‌ ഈ കൃതിയിൽ പരിചയപ്പെടുത്തുന്നത്‌. സ്‌ത്രീവിമോചനത്തിന്റെ അഗ്നിസ്‌ഫുലിംഗം എന്നപേരിൽ ചാന്നാർ സ്‌ത്രീകൾ നടത്തിയ മാറുമറയ്‌ക്കൽ സമരത്തിൽ തുടങ്ങി ഡോ. പൽപ്പു: പരിവർത്തനത്തിന്റെ പതാകവാഹകൻ എന്നതുവരെയുള്ള 11 ലേഖനമാണ്‌ ഈ സമാഹാരത്തിലുള്ളത്‌. ചരിത്രകാരന്മാർ സാധാരണയായി  പരാമർശിച്ച്‌ കാണാത്ത വ്യക്തികളെയും സംഭവങ്ങളെയും ഈ പുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്‌. കറുമ്പൻ ദൈവത്താൻ എന്ന ദളിത്‌ വിപ്ലവനേതാവിന്റെ കഥയാണ്‌ അതിലൊന്ന്‌. നാലായിരത്തോളം പുലയ സമുദായക്കാരുമായി ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലേക്ക്‌ ക്ഷേത്രപ്രവേശനത്തിനുവേണ്ടി കറുമ്പൻ ദൈവത്താൻ 1923 സെപ്‌തംബർ 23നു നടത്തിയ മാർച്ചിന്‌ കേരള ചരിത്രത്തിൽ അർഹിക്കുന്ന പരിഗണന കിട്ടിയിട്ടില്ല. അടിസ്ഥാനവർഗത്തിന്റെ സംഘടിതശേഷിയുടെ മുന്നിൽ ജന്മിത്തം പരാജയപ്പെടുന്ന കാഴ്‌ച വ്യക്തമായി ചിത്രീകരിക്കാൻ ഗ്രന്ഥകർത്താവിന്‌ കഴിഞ്ഞിട്ടുണ്ട്‌. മന്നത്ത്‌ പത്മനാഭൻ, ക്ഷേത്രപ്രവേശനത്തിലും കേരളത്തിന്റെ സാമൂഹ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും നൽകിയ സംഭാവനകൾ വിശദമായി വിവരിക്കുന്നുണ്ട്‌. അതോടൊപ്പം കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ്‌ സർക്കാരിനെ പുറത്താക്കുന്നതിന്‌ കാരണമായ വിമോചനസമരത്തിന്റെ പ്രതിലോമ ഉൽപ്പന്നമായ ജാതി മതശക്തികളുടെ ഐക്യപ്പെടലിനെപ്പറ്റിയും സൂചിപ്പിക്കുന്നുണ്ട്‌. ചില ചരിത്രഗ്രന്ഥങ്ങളിൽ കാണുന്ന ഭാഷാപരമായ ജാർഗണുകളോ ക്ലീഷേകളോ ഇല്ലാതെ സാധാരണക്കാർക്ക്‌ മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ്‌ ഈ ഗ്രന്ഥം.

 

 

ശ്രദ്ധേയമായ ക്രൈം നോവൽ

ഹംസ അറക്കൽ

കുടുംബരഹസ്യങ്ങളുടെയും വ്യക്തികൾ തമ്മിലുള്ള സംശയത്തിന്റെയും സങ്കീർണതയിലൂടെയാണ് പി ഡി  ജയിംസിന്റെ ‘അവളുടെ മുഖം മറയ്‌ക്കൂ’ എന്ന ക്രൈം നോവൽ സഞ്ചരിക്കുന്നത്. ഇംഗ്ലണ്ടിലെ ഒരു ചെറുഗ്രാമത്തിലെ പ്രഭു കുടുംബമായ മാർട്ടിംഗേലിൽ എലീനർ മാക്സി നടത്തിയ അത്താഴവിരുന്നിൽനിന്നാണ് കഥ ആരംഭിക്കുന്നത്. അവിവാഹിതയും നാലുമാസം മാത്രം പ്രായമായ കുഞ്ഞിന്റെ അമ്മയുമായ സാലി ജപ്പാണ് കേന്ദ്ര കഥാപാത്രം. യുദ്ധത്തിൽ അച്ഛനമ്മമാർ കൊല്ലപ്പെട്ട്‌, അമ്മാവന്റെ സംരക്ഷണയിൽ വളർന്ന സാലി നഗരത്തിലെ പ്രശസ്തമായ പുസ്തകശാലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഗർഭിണിയാകുന്നു. എന്നാൽ, ആ സ്ഥാപനത്തിൽ പുരുഷന്മാർ ഇല്ലാത്തതുകൊണ്ട് ഗർഭത്തിന്റെ ഉത്തരവാദി ആരെന്ന് അന്വേഷിക്കുന്നില്ല. പെൺകുട്ടികൾ മാത്രമുള്ള ഒരു അഭയകേന്ദ്രത്തിലേക്ക് സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കപ്പെടുന്ന അവളെ പ്രസവശേഷം മാർട്ടിംഗേലിൽ പരിചാരികയായി നിയമിക്കുന്നതോടെയാണ് അവളുടെ മുഖം മറയ്‌ക്കപ്പെടുന്നത്. സാലി ജപ്പ്  വധിക്കപ്പെട്ടതിനെത്തുടർന്ന് നാടകീയമായ പല സംഭവവും  അരങ്ങേറുന്നു. ഇൻസ്പെക്ടർ ആദം ഡെൽഗ്ലീഷും ഡിറ്റക്ടീവ് സർജന്റ് മാർട്ടിനും നടത്തുന്ന സൂക്ഷ്മവും വേഗതയേറിയതുമായ  അന്വേഷണം ഫലം കാണുന്നു. സമ്മർദതന്ത്രങ്ങളിൽ സമനില തെറ്റിപ്പോകുന്ന  പ്രതി ആദം  കുറ്റം ഏറ്റുപറഞ്ഞ്‌ കുമ്പസാരിക്കുന്നതോടെയാണ് നോവലിന്‌ പരിസമാപ്തി. സുരേഷ് എംജിയാണ്‌ മൊഴിമാറ്റം.

 

 

 

മനസ്സിന്റെ പരിചിതരേഖകൾ

ഡോ. സി ഗണേഷ്

നാടകീയതയോ ആഖ്യാനപരീക്ഷണമോ ഇല്ലാതെ വളരെ പതിഞ്ഞമട്ടിൽ കഥ പറയുന്ന ശൈലിയിൽ അനാർക്കലി എഴുതിയ നോവലാണ് ‘ബാരക്ക് കോട്ടേജ്’. ചുറ്റും മലനിരകളും കോടമഞ്ഞുമുള്ള ഒരു പ്രദേശത്ത് കൊളോണിയൽ പൈതൃകം പേറിനിൽക്കുന്ന ബാരക്ക്  കോട്ടേജിൽ ജീവിക്കുന്ന ചിത്രകാരിയും ജീവിതത്തിനായി പോരാടുന്ന ഹൈറേഞ്ച് മേഖലയിലെ സാധാരണ മനുഷ്യരുമാണ് കഥാപാത്രങ്ങൾ. ജീവിതം നിരന്തരം പോരാടാനുള്ളതാണ് എന്ന് ഈ നോവലിലെ കഥാപാത്രങ്ങൾ വിളിച്ചുപറയുന്നു. വരച്ചുകൊണ്ടിരിക്കുന്ന ചിത്രംപോലെ ചിത്രകാരിയുടെ ജീവിതം സങ്കീർണമാണ്. അവരുടെ മരണപ്പെട്ട സഹോദരിയെക്കുറിച്ചുള്ള ഓർമകളും സഹായിയായ മാർത്തയും വായനക്കാരുടെ മനസ്സിൽ ഇടംനേടുന്നു. താഴ്വാരത്തിലെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ മുതൽ കലയുടെ ഏറ്റവുമുയർന്ന സൗന്ദര്യാത്മകതലംവരെ നോവൽ സ്പർശിക്കുന്നു. മനുഷ്യമനസ്സ് എന്നും കാമനകളുടെയും ആഗ്രഹങ്ങളുടെയും ആശകളുടെയും കൂമ്പാരമാണെന്നും അത് ഒത്തിരിക്കാലം തുടരുമെന്നും ഈ നോവൽ പ്രഖ്യാപിക്കുന്നു. മനുഷ്യസ്വത്വത്തിന്റെ സവിശേഷമായ അകക്കാമ്പിനെ കാണിച്ചുതരാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്.

 

 

 

 

വിഷമസ്ഥിതികളെ മറികടക്കുന്ന കഥകൾ

ഡോ. മുഞ്ഞിനാട്‌ പത്മകുമാർ

പ്രത്യക്ഷത്തിൽ ഒരു ബഹളവും സൃഷ്ടിക്കാതെ, അന്തരിന്ദ്രിയങ്ങളിൽ ക്ഷോഭസംഘർഷങ്ങൾ സൃഷ്ടിക്കുന്ന കഥകൾ ഇന്നിന്റെ മാത്രമല്ല, നാളെയുടെയും പ്രതിനിധികളാണ്. ബി എൻ റോയിയുടെ ‘വൃത്തത്തിനുള്ളിൽ നിൽക്കാത്തവർ’ എന്ന കഥാസമാഹാരത്തിലൂടെ സഞ്ചരിക്കുമ്പോൾ ആദ്യം തോന്നുന്നത്‌ ഇതാണ്‌. ഈ കഥകൾക്ക് വ്യത്യസ്തമായ രണ്ട് അടരുകളുണ്ട്. ആദിഭാഗത്ത് കഥാകൃത്തിന്റെ ആധുനിക മനസ്സ് വിവരിക്കുന്ന അനുഭവത്തിന്റെ വ്യാപ്തി മണ്ഡലം ഗൗരവതരമായ ചില സാമൂഹ്യ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. എന്നാലത് ഭ്രമകൽപ്പനകളായി പരിണമിക്കുന്നില്ല. ജീവിതത്തിന്റെ  മൂല്യത്തകർച്ചയെ സക്രിയമായ മൂല്യബോധംകൊണ്ട് നവീകരിക്കുകയും അതുവഴി ജീവിതത്തെ സമഗ്രമായിത്തന്നെ വിലയിരുത്തുകയും ചെയ്യുന്നു. മറ്റൊന്ന് കഥയിലെ ഭാഷയാണ്. അതിലാളിത്യത്തിലേക്ക് കടക്കാതെ നവീനമായ അഭിരുചി സൃഷ്ടിക്കുന്നു. ഇത് കഥയുടെ മനോഘടനയിൽത്തന്നെ സംഭവിക്കുന്ന പരിണാമങ്ങളിൽ ഒന്നാണ്. യുക്തിവിചാരകൗശലം ഈ കഥകളിൽ ആഴത്തിൽ വേരോടിക്കിടക്കുന്നു. അനുഭവത്തിന്റെ വിഷമസ്ഥിതികളെ മറികടന്നുകൊണ്ട് കഥയിൽ നവീനമായൊരു ജീവിതപരിസരം സൃഷ്ടിക്കുന്നു. പ്രമേയത്തിന്റെ വിരസതയെ ഒഴിവാക്കാൻ കഥാകൃത്ത് നടത്തുന്ന ഉചിതമായൊരു തീരുമാനംകൂടിയാണ്‌ ഇത്. ഈ അർഥത്തിലെല്ലാം ‘വൃത്തത്തിനുള്ളിൽ നിൽക്കാത്തവ’രിലെ കഥകൾ മലയാള കഥാസാഹിത്യത്തിനു ലഭിച്ച മികച്ച അനുഭവങ്ങൾ തന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top