16 April Tuesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2022

‘ന്നാ താൻ കേസ് കൊട്' ആഗസ്‌ത്‌ 12ന്

കുഞ്ചാക്കോ ബോബൻ വ്യത്യസ്ത വേഷത്തിലെത്തുന്ന ‘ന്നാ താൻ കേസ് കൊട്' ആഗസ്‌ത്‌ 12ന്  റിലീസ്. എസ്‌ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി  കുരുവിളയാണ്‌ നിർമാണം.  രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്‌ രചനയും സംവിധാനവും. തമിഴ്‌നടി ഗായത്രി ശങ്കറിന്റെ ആദ്യ മലയാള ചലച്ചിത്രമാണ്‌ ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രാകേഷ് ഹരിദാസാണ് ഛായാഗ്രഹണം. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം ഒരുക്കുന്നു.

 

 

 

‘ആരോട് പറയാൻ ആരു കേൾക്കാൻ' ആഗസ്‌ത്‌ 15ന്

സാജു നവോദയ, രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി ഹൈ ഹോപ്സ് ഫിലിം ഫാക്ടറി നിർമിച്ച് സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ'. ചിത്രം ആഗസ്‌ത്‌ 15ന് ഹൈ ഹോപ്സ് എന്റർടെയ്‌ൻമെന്റ്‌സ് ഒടിടിയിലൂടെ റിലീസ് ചെയ്യും. കഥ: ബിന്ദു എൻ കെ പയ്യന്നൂർ. ക്യാമറ: ജിജോ ഭാവചിത്ര.

"ഇനി ഉത്തരം’ പൂർത്തിയായി 

അപർണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന "ഇനി ഉത്തരം’ ചിത്രീകരണം  പൂർത്തിയായി. ഹരീഷ് ഉത്തമൻ, സിദ്ധാർഥ്‌ മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. എ ആൻഡ്‌ വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ. രഞ്ജിത് ഉണ്ണി തിരക്കഥ. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top