29 March Friday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Sep 5, 2021

ടു മെൻ 

നടൻ ഇർഷാദ് അലി,  സംവിധായകൻ എം എ നിഷാദ് എന്നിവരെ പ്രധാന  കഥാപാത്രങ്ങളാക്കി സതീഷ് കെ സംവിധാനം ചെയ്യുന്ന "ടു മെൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ്‌ ചെയ്‌തു.  തിരക്കഥ, സംഭാഷണം: മുഹാദ് വെമ്പായം. ഗാനരചന: റഫീക്ക് അഹമ്മദ്. സംഗീതം:   ആനന്ദ് മധുസൂദനൻ.

സ്‌പ്രിങ്‌

ശ്രീലാൽ നാരായണൻ സംവിധാനം ചെയ്യുന്ന  പ്രണയ ചിത്രം സ്‌പ്രിങ്ങിൽ ആദിൽ എബ്രഹാം, ആരാധ്യ ആൻ, മറീന മൈക്കിൾ  ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടിൽ എന്നിവർ അഭിനയിക്കുന്നു.

ചിരഞ്‌ജീവിയുടെ ഗോഡ്ഫാദർ

ലൂസിഫറിന്റെ തെലുഗു പതിപ്പായ ഗോഡ്‌ഫാദറിൽ ചിരഞ്‌ജീവി നായകനാകുന്നു. തിരക്കഥ, സംവിധാനം: മോഹൻ രാജ. നയൻതാരയാണ്‌ നായിക. സംഗീതം: എസ്.എസ് തമൻ.

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവചരിത്രം സിനിമയാകുന്നു. "തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ’ എന്നുപേരിട്ട ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സജിൻലാലാണ്. എഴുത്തച്ഛന്റെ ജീവിതകാലം കൂടുതലും ഗാനങ്ങളിലൂടെയാണ് വർണിക്കുന്നത്.  അഞ്ചു ഗാനമാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പട

കമൽ കെ എം  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പടയിൽ കുഞ്ചാക്കോ ബോബൻ, വിനായകൻ,  ജോജു ജോർജ്,  ദിലീഷ് പോത്തൻ, പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, അർജുൻ രാധാകൃഷ്‌ണൻ, ഇന്ദ്രൻസ്, സലീംകുമാർ, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, സജിത മഠത്തിൽ എന്നിവർ അഭിനയിക്കുന്നു.  സംഗീതം: വിഷ്‌ണു വിജയൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top