27 April Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2022

മമ്മൂട്ടി ചിത്രം

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ത്രില്ലർ ശ്രേണിയിലുള്ള ഈ ബിഗ്‌ ബജറ്റ് ചിത്രം നിർമിക്കുന്നത് തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമുമാണ്. ഛായാഗ്രഹണം: നിമിഷ് രവി.

ജയ ജയ ജയ ജയഹേ

ചിയേർസ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും നിർമിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയഹേ'. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ, അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. വിപിൻ ദാസാണ് സംവിധായകൻ. തിരക്കഥ: വിപിൻ ദാസും നാഷിദ് മുഹമ്മദ്‌  ഫാമിയും. ഛായാഗ്രാഹകൻ: ബബ്ലു അജു. സംഗീതം: അങ്കിത് മേനോൻ.

‘ത തവളയുടെ ത' പുതിയ പോസ്റ്റർ പുറത്തിറങ്ങി

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സ്‌, 14/11 സിനിമാസ് എന്നിവയുടെ ബാനറിൽ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനംചെയ്യുന്ന കുട്ടികളുടെ ചിത്രം, ‘ത തവളയുടെ ത' യുടെ  പോസ്റ്റർ പുറത്തിറങ്ങി. രചന: ബീയാർ പ്രസാദ്‌.  മാസ്റ്റർ അൻവിൻ ശ്രീനു, അനുമോൾ, സെന്തിൽ, ആനന്ദ് റോഷൻ, ഗൗതമി നായർ, നെഹല തുടങ്ങിയവരാണ്‌ അഭിനയിക്കുന്നത്‌. ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, സംഗീതം: നിഖിൽ രാജൻ മേലേയിൽ.

ഇന്ദ്രൻസ് -ലൂയിസിൽ

ലൂയിസ് എന്ന ഫാമിലി ത്രില്ലറിലെ ടൈറ്റിൽ കഥാപാത്രമായി ഇന്ദ്രൻസ്‌ എത്തുന്നു. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്‌ഷനാണ്‌. തിരക്കഥ: മനു ഗോപാൽ. ഇന്ദ്രൻസിനെ കൂടാതെ സായികുമാർ, ജോയ് മാത്യു, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസീസ് , രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ ,രാജേഷ് പറവൂർ, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള,  ലെന, ദിവ്യാപിള്ള തുടങ്ങിയവർ വേഷമിടുന്നു. ഛായാഗ്രഹണം: ആനന്ദ് കൃഷ്ണ. ഗാനരചന: മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി. സംഗീതം: ജാസി ഗിഫ്റ്റ്, രാജീവ് ശിവ.  ആലാപം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്. 

ആഗസ്റ്റ്  27

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമിക്കുന്ന ‘ആഗസ്റ്റ്  27'ന്റെ പോസ്റ്റർ പുറത്തിറങ്ങി. അജിത് രവി പെഗാസസാണ്  ചിത്രത്തിന്റെ സംവിധാനം. കഥയും തിരക്കഥയും  കുമ്പളത്ത്‌ പത്മകുമാർ. ഛായാഗ്രഹണം: കൃഷ്ണ പി എസ്, ഷിജു അബ്‌ദുൾ റഷീദ്, ജസീല, എം ആർ ഗോപകുമാർ, സജിമോൻ പാറയിൽ, നീന കുറുപ്പ്, താര കല്യാൺ എന്നിവർ  കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

കൊച്ചാൾ 

കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന "കൊച്ചാൾ" 10ന്‌ തിയറ്ററിൽ എത്തുന്നു.  ഷൈൻ ടോം ചാക്കോ, മുരളീഗോപി, ഇന്ദ്രൻസ്, വിജയരാഘവൻ, രഞ്ജിപണിക്കർ, കൊച്ചുപ്രേമൻ, ചൈതന്യ പ്രതാപ്, ശ്രീലക്ഷ്മി, ആര്യ സലീം, അഞ്ജലി നായർ, നീന കുറുപ്പ്, സേതുലക്ഷ്മി, സീനത്ത് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം:  മിഥുൻ, പ്രജിത്ത്. ഛായാഗ്രഹണം: ജോമോൻ തോമസ്‌, അരുൺ ഭാസ്കർ.  സന്തോഷ്‌  വർമയുടെ വരികൾക്ക് ജയ്ഹരി, ഇസ് ക്രാ എന്നിവർ സംഗീതം പകരുന്നു. പ്രദീപ് കുമാർ, ആന്റണി ദാസൻ, യദു കൃഷ്ണൻ, നിത്യ മാമ്മൻ തുടങ്ങിയവരാണ് ഗായകർ.

സജിൻലാൽ ചിത്രത്തിൽ സമ്പത്ത് റാം നായകൻ

സജിൻലാൽ സംവിധാനം ചെയ്യുന്ന സസ്‌പെൻസ് ക്രൈം ത്രില്ലർ സിനിമയിൽ തമിഴ് നടൻ സമ്പത്ത് റാം നായകനാകുന്നു.  കഥ, തിരക്കഥ, സംഭാഷണം: ബാബു വളപ്പായ. 72 ഫിലിംസിന്റെ ബാനറിൽ ഷമീം സുലൈമാനാണ് ചിത്രം നിർമിക്കുന്നത്.

ഡിയർ ഫ്രണ്ട് 10-ന്

ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന "ഡിയർ ഫ്രണ്ട്’10ന് സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ് തിയറ്ററിൽ എത്തിക്കും. അർജുൻലാൽ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം: ഷൈജു ഖാലിദ്. തിരക്കഥ, സംഭാഷണം: ഷറഫു, സുഹാസ്, അർജുൻലാൽ. സംഗീതം: ജസ്റ്റിൻ വർഗീസ്.

‘777 ചാർളി' 10ന്‌

കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടിയെ നായകനാക്കി  കിരൺരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രം ‘777 ചാർളി'യുടെ റിലീസ് 10ന്‌. മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. പരുക്കനും ഏകാകിയുമായ ധർമ എന്ന യുവാവിന്റെ ജീവിതത്തിലേക്ക്‌ ചാർളിയെന്ന നായ്‌ക്കുട്ടി കടന്നുവരുന്നതും അത് ധർമയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഇതിവൃത്തം. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി എസ് ഗുപ്തയും രക്ഷിത് ഷെട്ടിയുമാണ് നിർമാണം.  സംഗീത ശൃംഗേരിയാണ്‌ നായിക. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിൻഹ എന്നിവർ പ്രധാന വേഷങ്ങളിൽ.  ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്‌.  സംഗീതം: നോബിൻ പോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top