25 March Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

ക്രിസ്റ്റഫർ  9ന്

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനംചെയ്യുന്ന ക്രിസ്റ്റഫർ ഒമ്പതിന് റിലീസിന്‌ എത്തും. തിരക്കഥ: ഉദയകൃഷ്ണ. വിനയ് റായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ്  മറ്റു പ്രധാന താരങ്ങൾ. അമല പോൾ, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാർ.  ഛായാഗ്രഹണം: ഫൈസ് സിദ്ദിഖ്.

നൊമ്പരക്കൂട്

ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട്  റിലീസിന് ഒരുങ്ങുന്നു. സോമു മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആർട്ടിസ്റ്റ് സുജാതൻ, ഹരിലാൽ, ജോസ് കല്ലറയ്‌ക്കൽ,  ഹർഷിദ, ദേവനന്ദിനി കൃഷ്ണ, സ്മിത പിഷാരടി തുടങ്ങിയവർ അഭിനയിക്കുന്നു.

ദുൽഖറിന്റെ കിംഗ്‌ ഓഫ് കൊത്ത

ദുൽഖർ സൽമാന്റെ ബ്രഹ്മാണ്ഡ ചിത്രം കിംഗ്‌ ഓഫ് കൊത്തയിലെ സെക്കൻഡ്‌ ലുക്ക് പോസ്റ്റർ റിലീസായി. സി സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നു നിർമിക്കുന്ന ഹൈ ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ്‌ തമിഴ്‌നാട്ടിൽ കാരൈക്കുടിയിൽ പുരോഗമിക്കുന്നു.  അഭിലാഷ് ജോഷിയാണ്‌  സംവിധാനം. ഛായാഗ്രഹണം നിമീഷ് രവി. 

ട്രാൻസ്‌ജെൻഡർ വിശേഷങ്ങളുമായി നീതി

ട്രാൻസ്‌ജെൻഡർ വിശേഷങ്ങളുമായി എത്തുകയാണ് ഡോ. ജസി സംവിധാനം ചെയ്യുന്ന നീതി.  മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ഗായികയായ ചാരുലതയുടെ ആദ്യ സിനിമാഗാനവും നീതിയിൽ ആണ്. ട്രാൻസ്‌ജെൻഡർ രമ്യയാണ്‌  നായിക. ട്രാൻസ്ജെൻഡർ മെൻ  ബിനോയി നായകൻ.  കഥ, സംഭാഷണം, സംവിധാനം -ഡോ. ജെസി. തിരക്കഥ: - ബാബു അത്താണി.

ഒറ്റമരം

ബിനോയി വേളൂർ സംവിധാനം ചെയ്യുന്ന ചിത്രയാണ് ഒറ്റമരം. നടൻ ബാബു നമ്പൂതിരി കേന്ദ്ര കഥാപാത്രം. കൈലാഷ്, സോമു മാത്യു, ഹരിലാൽ, കോട്ടയം പുരുഷൻ, സുനിൽ സഖറിയ, ഡോ. അനീസ്‌ മുസ്തഫ, കൃഷ്ണപ്രഭ, ലക്ഷ്മി സുരേഷ് തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ.  ക്യാമറ: രാജേഷ് പീറ്റർ. 

ഫുട്ബോൾ കമന്റേറ്ററായി കല്യാണി

കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ ടൈറ്റിൽ പോസ്റ്റർ ടൊവിനോ തോമസും കീർത്തി സുരേഷും സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ഫുട്ബോൾ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാർ മണ്ണിലെ ഒരു വനിതാ അനൗൺസറായി കല്യാണി പ്രിയദർശൻ എത്തുന്നു. സംവിധാനം:  മനു സി കുമാർ. ചിത്രീകരണം പൂർത്തിയായി. ഛായാഗ്രഹണം: സന്താന കൃഷ്ണൻ രവിചന്ദ്രൻ. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി തുടങ്ങിയവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top