23 April Tuesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Sep 4, 2022

പത്തൊമ്പതാം നൂറ്റാണ്ട്

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ സെപ്തംമ്പർ- 8ന് തിയറ്ററുകളിൽ എത്തും. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന  നവോത്ഥാന നായകൻ തന്റെ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ  സിജു വിത്സൻ അവതരിപ്പിക്കുന്നു.    അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന,സുരേഷ് കൃഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ് തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. ഷാജികുമാർ ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം.

ഒരു തെക്കൻ തല്ലു കേസ് 8-ന്

ജി ആർ ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള  വെട്ടു കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി ബിജുമേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്‌ എൻ സംവിധാനം ചെയ്യുന്ന "ഒരു തെക്കൻ തല്ലു കേസ്’ സെപ്തംമ്പർ എട്ടിന് പ്രദർശനത്തിനെത്തും. പത്മപ്രിയയാണ്‌ നായിക. റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം മധു നീലകണ്ഠൻ. രാജേഷ് പിന്നാടൻ തിരക്കഥ. സംഗീതം -ജസ്റ്റിൻ വർഗീസ്.

‘ഇനി ഉത്തരം' പ്രദർശനത്തിന്‌

സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം' സെപ്‌തംബറിൽ തീയറ്ററുകളിലേക്ക്. അപർണ ബാലമുരളിയും കലാഭവൻ ഷാജോണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, സിദ്ധാർഥ്‌ മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും വേഷമിടുന്നു. എ ആൻഡ്‌ വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം രവിചന്ദ്രൻ. തിരക്കഥ: രഞ്ജിത് ഉണ്ണി. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ്‌ സംഗീതം ഒരുക്കുന്നു.

സർദാർ

കാർത്തി നായകനാകുന്ന പുതിയ ചിത്രമാണ് ‘സർദാർ'. പി എസ് മിത്രനാണ് തിരക്കഥയും സംവിധാനവും. ദീപാവലിക്ക് പ്രദർശനത്തിനെത്തും. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം. ജോർജ് സി വില്യംസാണ് ഛായാഗ്രഹണം. റാഷി ഖന്ന, രജീഷ വിജയൻ എന്നിവരാണ് നായികമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top