25 April Thursday

റുബേൻ ബാനർജി ‘ഔട്ട്‌’

വി ബി പരമേശ്വരൻ vbparamu@gmail.comUpdated: Sunday Jul 3, 2022

കോവിഡ്‌ കാലത്ത് ഇന്ത്യാ ഗവൺമെന്റിനെ കാണാനില്ലെന്ന്‌ കവർസ്‌റ്റോറി നൽകിയതോടെ ആ പ്രസിദ്ധീകരണത്തിന്റെ എഡിറ്റർക്ക്‌ ജോലി നഷ്ടപ്പെട്ടതിനെക്കുറിച്ചാണ്‌ ‘എഡിറ്റർ മിസിങ്ങ്‌’ എന്ന പുസ്‌തകം പ്രതിപാദിക്കുന്നത്‌. മോദി–-ഷാ കാലത്ത്‌ മാധ്യമ പ്രവർത്തനം അസാധ്യമാകുകയാണെന്ന്‌ പറയാതെ പറയുകയാണ്‌ ഗ്രന്ഥകർത്താവായ റുബേൻ ബാനർജി. നിഷ്‌പക്ഷ–-ലിബറൽ മാധ്യമ പ്രവർത്തനമാണ്‌ തന്റെ വഴിയെന്ന്‌ ആണയിട്ട്‌ മാധ്യമപ്രവർത്തനം ആരംഭിച്ച റുബേന്‌ മോദിഭരണകാലത്ത്‌ അത്‌ അസാധ്യമാണെന്ന്‌ ശരിക്കും ബോധ്യപ്പെട്ടു. 

‘ഔട്ട്‌ലുക്ക്‌’ വാരികയുടെ മുഖ്യ പത്രാധിപരായിരുന്നു റുബേൻ. (നവീൻ പട്‌നായിക്കിന്റെ ജീവചരിത്രം ഉൾപ്പെടെ രണ്ട്‌ ഗ്രന്ഥങ്ങളുടെ കർത്താവ്‌.) കോവിഡ്‌ രണ്ടാം തരംഗ വേളയിൽ കേന്ദ്ര സർക്കാർ നിഷ്‌ക്രിയമായിരുന്ന അനാസ്ഥ വായനക്കാരിലെത്തിക്കാനാണ്‌ 2021 മെയ്‌ 24 ന്‌ മിസ്സിങ്ങ്‌ കവർ നൽകിയത്‌. ‘മിസ്സിങ്ങ്‌. പേര്‌ ഇന്ത്യ ഗവൺമെന്റ്‌ , വയസ്സ്‌ ഏഴ്‌. കണ്ടുകിട്ടിയാൽ അറിയിക്കേണ്ടത്‌ രാജ്യത്തെ പൗരന്മാരെ’ എന്നതായിരുന്നു ഈ മിസ്സിങ്ങ്‌ കവർ. മോദി സർക്കാരിന്റെ പ്രതിഛായ ഇടിച്ചുതകർക്കുന്ന ശക്തമായ സന്ദേശമാണ്‌ ഈ കവർ നൽകിയത്‌. 

എന്നാൽ ഇതോടെ ഔട്ട്‌ലുക്ക്‌ മാനേജ്‌മെന്റ്‌ എഡിറ്റർക്കെതിരെ തിരിഞ്ഞു. വാരികയുടെ അച്ചടിച്ച കോപ്പികൾ വിതരണം ചെയ്‌തെങ്കിലും ഓൺലൈൻ എഡീഷനിൽ ഈ കവർ ഒഴിവാക്കപ്പെട്ടു. റുബേൻ ഔട്ട്‌ലുക്ക്‌ വാരികയിൽ ചേരുമ്പോൾ തന്നെ ഉടമകളിൽ ഒരാളായ രഞ്ജൻ രഹേജ പറഞ്ഞത്‌ ‘ആ രണ്ട്‌ പേരേ(മോദി–-ഷാ) പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നാം പ്രശ്‌നത്തിലാകും’ എന്നായിരുന്നു ആ മുന്നറിയിപ്പ്‌.   ഇത്‌ അവഗണിച്ചതാണ്‌ റുബേന്‌ വിനയായത്‌. 

ബിജെപിയെ ഏറെ അലോസരപ്പെടുത്താതെ ഔട്ട്‌ലുക്ക്‌ വാരിക ഇറക്കിയതിന്‌ റാണാഅയൂബിന്റെ  ഉൾപ്പെടെ പഴി കേട്ട എഡിറ്റർക്കാണ്‌ ഇത്തരമൊരു അവസ്ഥ ഉണ്ടായത്‌ എന്ന കാര്യം പ്രത്യേക പരാമർശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top