28 March Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

‘ശുഭദിനം’ ഒക്ടോബർ 7-ന്

അതിജീവനത്തിന്റെ കഥ പറയുന്ന ശുഭദിനം ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാനായർ, ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാനർ -നെയ്യാർ ഫിലിംസ്, നിർമ്മാണം-ഗിരീഷ് നെയ്യാർ, സംവിധാനം- ശിവറാം മണി, ഛായാഗ്രഹണം- സുനിൽ --പ്രേം എൽ എസ്. രചന- വി എസ് അരുൺകുമാർ. 

‘സിദ്ദി’ വെള്ളിയാഴ്‌ച

അജി ജോൺ, ഐ എം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന ‘സിദ്ദി' ഒക്ടോബർ ഏഴിന് തിയറ്റർ റിലീസിനെത്തുന്നു. രാജേഷ് ശർമ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്നപിള്ള തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാർത്തിക് എസ് നായർ ഛായാഗ്രാഹണം. സംഗീത സംവിധാനം പണ്ഡിറ്റ് രമേഷ് നാരായൺ. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ് ആലപിക്കുന്നത്.

‘മനസ്സ്’ പൂർത്തിയായി

സിംഫണി ക്രിയേഷൻസിനുവേണ്ടി ബാബു തിരുവല്ല നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന മനസ്സ് ചിത്രീകരണം പൂർത്തിയായി.ക്യാമറ - ഉണ്ണി മടവൂർ, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, സംഗീതം അശോകൻ, പശ്ചാത്തല സംഗീതം ഇഷാൻ ദേവ്. മനോജ് കെ.ജയൻ, ഷീലു എബ്രഹാം, കൃറ്റിക പ്രദീപ്, അശോകൻ, കാർത്തിക് ശങ്കർ,പുത്തില്ലം ഭാസി, ഡോ.ആസിഫ് ഷാ, ബെന്നി പൊന്നാരം, സുമേഷ്‌, വിജു,രാധിക ,ഇന്ദു ഹരിപ്പാട് ,ഷാർലെറ്റ് സജീവ്,എന്നിവർ അഭിനയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top