05 December Tuesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

സോമന്റെ കൃതാവ് ഒക്ടോബർ 6-ന്

വിനയ് ഫോർട്ട്, ഫറാ ഷിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന "സോമന്റെ കൃതാവ് " ഒക്ടോബർ ആറിന് പ്രദർശനത്തിനെത്തും.  ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നന്ദൻ ഉണ്ണി,റിയാസ് നർമ്മകല, രമേശ് കുറുമശ്ശേരി, അനീഷ് ഗോപാൽ, ശ്രുതി സുരേഷ്, സീമ ജി. നായർ,പൗളി വത്സൻ,ദേവനന്ദ,ഗംഗ ജി നായർ,പ്രതിഭ രാജൻ, രമ്യ അനി, തുടങ്ങിയവരാണ് മറ്റു  താരങ്ങൾ. ഒപ്പം,  നാട്ടുക്കാരയായ പതിനാറിലധികം പുതുമുഖങ്ങളും അഭിനയിക്കുന്നു.  മാസ്റ്റർ വർക്സ് സ്റ്റുഡിയോസ്,രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു. സുജിത്ത് പുരുഷൻ  ഛായാഗ്രഹണം. രഞ്ജിത്ത് കെ. ഹരിദാസ് കഥ തിരക്കഥ സംഭാഷണം. സംഗീതം പി എസ് ജയഹരി. 

കോപം ഒക്ടോബർ 6ന്

നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബർ 6 ന് തീയറ്ററുകളിലെത്തുന്നു. ഗണപതി അയ്യർ എന്ന മുഴുനീള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അഞ്ജലികൃഷ്ണ, ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, അപ്പു, ദാവീദ് ജോൺ, സംഗീത് ചിക്കു, വിദ്യാ വിശ്വനാഥ്, വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ -ബി എം കെ സിനിമാസ്, രചന, നിർമാണം, സംവിധാനം കെ മഹേന്ദ്രൻ, ഛായാഗ്രഹണം - റോണി സായ് ആറ്റിങ്ങൽ.  സംഗീതം, പശ്ചാത്തലസംഗീതം രാജേഷ് വിജയ്. ഗാനരചന -സജി ശ്രീവൽസം, ആലാപനം - മഞ്ജരി, ചന്ദന രാജേഷ്. 

റാണി ഒക്ടോബർ 6ന്

ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമായ'റാണി' ഒക്ടോബർ 6ന് തീയറ്റർ റിലീസിനെത്തും. എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എന്റർടെയിൻമെന്റ്‌സ്‌ എന്നീ ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണിക്കുട്ടൻ വി ഡി എന്നിവർ നിർമാണം. നിസാമുദ്ദീൻ നാസർ സംവിധാനം.  കഥ മണി എസ് ദിവാകർ, നിസാമുദ്ദീൻ നാസർ. ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്, രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം. 

ആനിമല്‍  ഡിസംബര്‍ 1ന്

രൺബീര്‍ കപൂര്‍ നായകനാകുന്ന ആനിമല്‍  ഡിസംബര്‍ 1 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ക്രൂരനായ വില്ലനായി ബോബി ഡിയോള്‍ എത്തുന്നു.  ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി വണ്‍ സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം. അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലാണ്‌ റിലീസ്‌. 

ഗോളം ജനുവരി 26ന്

രഞ്ജിത്ത് സജീവ്  ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി  നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന "ഗോളം" ജനുവരി 26 ന്.  ഫ്രാഗ്രന്റ്‌  നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്,അലൻസിയർ , ചിന്നു ചാന്ദിനി,അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ്  തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം  പതിനേഴോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥ സംഭാഷണം പ്രവീൺ വിശ്വനാഥ്, സംജാദ്.  വിജയ് കൃഷ്ണൻ  ഛായാഗ്രഹണം. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും എബി സാൽവിൻ തോമസ്.  

മേതിൽ ദേവിക സിനിമയിലേക്ക്‌

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന “കഥ ഇന്നുവരെ” എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായി പ്രശസ്ത നർത്തകി മേതിൽ ദേവിക.  ആദ്യമായിട്ടാണ് മേതിൽ ദേവിക സിനിമയിൽ അഭിനയിക്കുന്നത്. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിങ്‌ പുരോഗമിക്കുന്ന ചിത്രത്തിൽ അനു മോഹൻ,നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവർ അഭിനയിക്കുന്നു. ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ് എന്നിവരുടെ പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് നിർമാണം. ഛായാഗ്രഹണം -ജോമോൻ ടി ജോൺ. സംഗീതം-അശ്വിൻ ആര്യൻ.

മെയ്ഡ് ഇന്‍ ഇന്ത്യയുമായി രാജമൗലി

ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രമായ ‘മെയ്ഡ് ഇൻ ഇന്ത്യ'യാണ്‌  അടുത്ത പ്രോജക്‌ടെന്ന്‌  നിർമാതാവ് എസ്‌ എസ് രാജമൗലി. ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് സംവിധാനം.  മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും. മാക്സ് സ്റ്റുഡിയോസ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളില്‍ വരുണ്‍ ഗുപ്തയും എസ്എസ് കാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top