23 April Tuesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday May 1, 2022

സൺ ഓഫ് അലിബാബ നാൽപ്പത്തൊന്നാമൻ

നജീബ്‌ അലി സംവിധാനം ചെയ്യുന്ന സൺ ഓഫ് അലി ബാബ നാൽപ്പത്തൊന്നാമൻ ഈ മാസം തിയറ്ററിൽ. രാഹുൽ മാധവ്, സുനിൽ സുഖദ, ദിനേശ് പ്രഭാകർ,  അനഘ ജാനകി,  ബിനീഷ് ബാസ്റ്റിൻ, ഹരിശ്രി ബ്രിജേഷ് തുടങ്ങിയവരാണ്‌ അഭിനേതാക്കൾ.  കഥ, തിരക്കഥ,  സംഭാഷണം  വി വി  വിനയൻ. ഗാനരചന:  ഏങ്ങണ്ടിയൂർ ചന്ദ്ര ശേഖരൻ. സംഗീതം: ശബരീഷ്‌.

ട്രോജൻ

ഡോ. ജിസ് തോമസ് തിരക്കഥയെഴുതി  സംവിധാനം നിർവഹിക്കുന്ന  ട്രോജൻ 20ന്‌ തിയറ്ററിൽ.  ശബരീഷ് വർമ, ഷീലു എബ്രഹാം, ദേവൻ, കൃഷ്‌ണശങ്കർ എന്നിവരാണ്‌ മുഖ്യ അഭിനേതാക്കൾ.  ഗാനരചന:  ശബരീഷ് വർമ. സംഗീതം: സെജോ ജോൺ.

നീലവെളിച്ചം

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. ടൊവിനോ തോമസ്, റിമ കല്ലിംഗൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ, പൂജ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവരാണ്‌ മുഖ്യഅഭിനേതാക്കൾ. 1964-ൽ റിലീസ്‌ ചെയ്‌ത്‌, മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ്  നീലവെളിച്ചം. ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ. സംഗീതം: ബിജിബാൽ, റെക്‌സ്‌ വിജയൻ.

ത്രയം

സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്‌ത ത്രയത്തിൽ സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ  മുഖ്യവേഷത്തിൽ.  തിരക്കഥ, സംഭാഷണം: കെ ഗോപിനാഥ്. ജൂണിൽ ത്രയം തിയറ്ററിലെത്തും. ഛായാഗ്രഹണം ജിജു സണ്ണി. സംഗീതം-: അരുൺ മുരളീധരൻ.

പുഴു

നവാഗതയായ റത്തീന സംവിധാനംചെയ്‌ത പുഴു സോണി ലിവിൽ മെയ്‌ ആദ്യവാരം റിലീസ്‌ ചെയ്യും. മമ്മൂട്ടി, പാർവതി തിരുവോത്ത്‌, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരാണ്‌ മുഖ്യവേഷത്തിൽ. കഥ: ഹർഷാദ്, തിരക്കഥ:  ഷറഫ്, സുഹാസ്, ഹർഷാദ്‌.  ഛായാഗ്രഹണം: തേനി ഈശ്വർ.  സംഗീതം: ജേക്‌സ്‌ ബിജോയ്.

കനകരാജ്യം

സാഗർ സംവിധാനം ചെയ്യുന്ന കനകരാജ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  ഇന്ദ്രൻസ്, മുരളി ഗോപി, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ,  രമ്യ സുരേഷ്, സൈന കൃഷ്‌ണ തുടങ്ങിയവരാണ്‌ മുഖ്യ അഭിനേതാക്കൾ. ഗാനരചന: ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ. സംഗീതം:   അരുൺ മുരളീധരൻ. ഛായാഗ്രഹം:  അഭിലാഷ് ശങ്കർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top