28 March Thursday

ലോക്‌ഡൗണിൽ പൊലിഞ്ഞത്‌ 871 ജീവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 16, 2020

ന്യൂഡൽഹി
വ്യക്തമായ മുന്നൊരുക്കമില്ലാതെ ലോക്‌ഡൗൺ നടപ്പാക്കിയതുമൂലമുള്ള ദുരിതത്തിൽ രാജ്യത്ത്‌ മരിച്ചത്‌ 871 പേർ. മാർച്ച്‌ 25 മുതൽ ജൂൺ ഏഴുവരെയുള്ള 75 ദിവസത്തിനിടെ സ്വദേശത്തേക്ക്‌ മടക്കം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്‌മ, പട്ടിണി, രോഗം തുടങ്ങി വിവിധ കാരണംകൊണ്ടു മരിച്ചത്‌ 347 അതിഥിത്തൊഴിലാളികളാണ്‌. ഏറ്റവും കൂടുതൽ പേർക്ക്‌ ജീവൻ നഷ്ടമായത്‌ ഉത്തർ പ്രദേശിലാണ്‌ 197. ഉത്തർ പ്രദേശിൽ സ്വദേശത്തേക്ക്‌ മടങ്ങുകയായിരുന്ന അതിഥിത്തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക്‌ അപകടത്തിൽപ്പെട്ട്‌ 27 ‌പേർ മരിച്ചതാണ്‌ ലോക്‌ഡൗണിലുണ്ടായ വലിയ അപകടം. ‌

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top