20 April Saturday
പങ്കാളിയുടെ പീഡനവും
 ഗർഭിണിയായിരിക്കെ നേരിടേണ്ടി വരുന്ന അക്രമവും കുറവ്

സ്‌ത്രീ സുരക്ഷിത കേരളം

റിസേർച്ച്‌ ഡെസ്‌ക്ക്‌Updated: Monday Nov 29, 2021



സ്‌ത്രീ സുരക്ഷയിൽ കേരളം മാതൃകയെന്ന്‌ ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്‌എച്ച്‌എസ്‌). രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ ലിംഗാധിഷ്‌ഠിത ആക്രമണങ്ങൾ ഏറ്റവും കുറവ്‌ കേരളത്തിലാണ്‌. രാജ്യത്ത്‌ വിവാഹിതരായ സ്‌ത്രീകളിൽ 29.3 ശതമാനം പേരും 18–- 49 വയസ്സിനിടയിൽ ജീവിതപങ്കാളിയിൽനിന്ന്‌ പീഡനം നേരിടുന്നു. കേരളത്തിൽ ഇത്‌ 9.9 ശതമാനം മാത്രമാണ്‌. ദേശീയ ശരാശരിയുടെ മൂന്നുമടങ്ങ്‌ കുറവ്‌. 

2015–-16ൽ രാജ്യത്ത്‌ ഇത്‌ 31.2 ശതമാനവും കേരളത്തിൽ 14.3 ശതമാനവുമായിരുന്നു. എന്നാൽ, രാജ്യത്ത്‌ അഞ്ചു വർഷത്തിനകം 1.9 ശതമാനംമാത്രം കുറഞ്ഞപ്പോൾ കേരളത്തിൽ 4.4 ശതമാനം കുറഞ്ഞു. സ്‌ത്രീ സുരക്ഷയ്‌ക്കായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണ് ഇത്‌.

ഗർഭിണികൾക്കെതിരായ ശാരീരിക അതിക്രമം കുറവും കേരളത്തിലാണ്‌. സംസ്ഥാനത്ത്‌ 0.4 പേർ ആക്രമം നേരിടുമ്പോൾ ദേശീയ ശരാശരി–- 3.1 ശതമാനമാണ്‌. 2015–-16ൽ ദേശീയ ശരാശരി 3.9 ശതമാനമായിരുന്നു. അഞ്ചു വർഷംകൊണ്ട്‌ കുറയ്‌ക്കാനായത്‌ 0.4 ശതമാനംമാത്രം. എന്നാൽ, കേരളം 1.2 ശതമാനമായിരുന്നത്‌ മൂന്നുമടങ്ങ്‌ കുറച്ച്‌ 0.4ൽ എത്തി.  ചെറിയ സംസ്ഥാനങ്ങളിൽ കുറവ്‌ അതിക്രമം നാഗാലാൻഡിലാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top