29 March Friday

പ്രതിരോധ ശേഷിയാണ്‌ പ്രശ്‌നം

ഡോ. ഇ രാജീവ്‌Updated: Friday Mar 27, 2020


കോവിഡ്‌‐19ന്‌ ഇതുവരെ മരുന്ന്‌ കണ്ടുപിടിക്കാത്തതിനാൽ പ്രതിരോധത്തിനും മുൻകരുതലുകൾക്കും ജാഗ്രത നൽകേണ്ടതിന്റെ പ്രാധാന്യം ഏറുകയാണ്‌. ഇന്ന്‌ ലോകം മുഴുവൻ കോവിഡിന്റെ ഭീതിയിലാകാൻ പ്രധാനകാരണം മനുഷ്യരുടെ പ്രതിരോധശേഷിക്കുറവും അതിന്‌ ഉപോൽബലകമായ ഭക്ഷണരീതികളും ജീവിതശൈലികളുമാണ്‌. പ്രതിരോധശേഷി കൂടിയ ആളുകളിൽ മരണനിരക്ക്‌ കുറയുന്നുണ്ട്‌. പിഎച്ച്‌ മൂല്യത്തിന്റെ (പൊട്ടൻഷ്യൽ ഓഫ്‌ ഹൈഡ്രജൻ) സന്തുലിതാവസ്ഥയാണ്‌ പ്രതിരോധത്തിന്റെ അടിസ്ഥാനം. മണ്ണിലും മനുഷ്യനിലും പിഎച്ച്‌ മൂല്യം അസന്തുലിതമാണ്‌. പിഎച്ചിന്റെ സന്തുലിതാവസ്ഥയാണ്‌ യഥാർഥ പ്രതിരോധം.

ശ്വാസകോശത്തെയാണ്‌ കൊറോണ ആദ്യം ബാധിക്കുന്നത്‌. ശ്വാസകോശത്തിലെ മ്യൂക്കസിന്റെ (കഫം) ആധിക്യം അതിനെ ദുർബലമാക്കുകയും വൈറസിന്റെ ആക്രമണം എളുപ്പമാക്കുകയും ചെയ്യുന്നു. ശാരീരിക ആരോഗ്യക്ഷമത  ശക്തമാക്കാൻ പിഎച്ച്‌ മൂല്യം സന്തുലിതമാക്കണം.  പ്രകൃതി ഒരുക്കുന്ന ഭക്ഷണമാണ്‌ പിഎച്ച്‌ മൂല്യമുള്ള ഭക്ഷണം. പഴവർഗങ്ങളും പച്ചക്കറികളും മുളപ്പിച്ച ധാന്യങ്ങളും ഇലക്കറികളും 70 ശതമാനത്തോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നെല്ലിക്ക ജ്യൂസ്‌ കഴിക്കുക. ഇതൊക്കെ ആന്റി ഓക്‌സിഡന്റുകളാണ്‌. ഇത്തരം ഭക്ഷണരീതിയിലൂടെ രോഗകാരണമായ സ്വതന്ത്ര റാഡിക്കൽസിനെ ശരീരത്തിൽനിന്ന്‌ പുറത്താക്കാൻ കഴിയും. ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഇതുവഴി സാധിക്കും.


 

പ്രകൃതിദത്തമായ പ്രതിരോധം നാം നേടുമ്പോൾ ശത്രുവൈറസുകൾ നശിപ്പിക്കപ്പെടും. സമീകൃതാഹാരത്തോടൊപ്പം പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‌ വ്യായാമം വഹിക്കുന്ന പങ്ക്‌ ഏറെ വലുതാണ്‌. നമുക്ക്‌ പൈതൃകമായി ലഭിച്ച പലതരം വ്യായാമ മുറകളുണ്ട്‌. യോഗശാസ്‌ത്രരീതികളായ ആസന‐പ്രാണായാമ‐ധ്യാന രീതികൾ പ്രതിരോധശേഷിയെ വർധിപ്പിക്കുമെന്നതിൽ സംശയമില്ല.  ഭക്ഷണരീതികളും യോഗവ്യായാമങ്ങളും

●ആഴ്‌ചയിൽ  10‐20 ഗ്ലാസ്‌വരെ നെല്ലിക്ക ജ്യൂസ്‌ വെറും വയറ്റിൽ കഴിക്കുക. നെല്ലിക്ക ഒരു ആന്റി ഓക്‌സിഡന്റാണ്‌. ശരീരത്തിൽ കയറിക്കൂടിയ എല്ലാ വൈറസുകളെയും അണുക്കളെയും ശത്രുകീടങ്ങളെയും പുറത്താക്കാനുള്ള ശേഷി അതിനുണ്ട്‌. ഒരു നെല്ലിക്ക ഒരു ഗ്ലാസിന്‌ മതിയാകും. രുചിക്ക്‌ കല്ലുപ്പും ഇഞ്ചിയും ഉപയോഗിക്കാം.

●പാലും പാലുൽപ്പന്നങ്ങളും പഞ്ചസാര ഉൽപ്പന്നങ്ങളും ഒഴിവാക്കുക.

●മാംസാഹാരങ്ങൾ കുറയ്‌ക്കുക

●ധാരാളം വെള്ളം കുടിക്കുക.

● ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്ന യോഗാസനങ്ങളും പ്രാണായാമങ്ങളും പരിശീലിക്കുക.

●ശരീരത്തിന്‌ ഇളം വെയിലും പോക്കുവെയിലും കൊള്ളിക്കുക.

●ജൈവകൃഷിയിലേക്കും ജൈവികരീതികളിലും ശ്രദ്ധതിരിക്കുക.

 

(ചേതന യോഗ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top