29 March Friday

എല്ലാ ചാൻസലർമാരും മഹാരാജാവല്ല : കാനം രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


തിരുവനന്തപുരം
എല്ലാ ചാൻസലർമാരും മഹാരാജാവാണെന്നാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ ധാരണയെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള സർവകലാശാലയുടെ ആദ്യ ചാൻസലർ മഹാരാജാവ്‌ ആയിരുന്നു.  പഴയ ചാൻസലർ മഹാരാജാവ്‌ ആയതുകൊണ്ട്‌ എല്ലാ ചാൻസലർമാരും മഹാരാജാക്കന്മാരാണ്‌ എന്നാണ് ധാരണ. ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി രാജ്‌ഭവനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചില മാധ്യമങ്ങൾ കാണുന്നതുപോലെ എൽഡിഎഫും ഗവർണറും തമ്മിലുള്ളത്‌ കുടുംബതർക്കമോ സ്വത്തുതർക്കമോ അല്ല. ഭരണഘടനയ്‌ക്കും നിയമത്തിനുമെതിരാണ്‌  നിലപാട്‌ എന്നതുകൊണ്ടാണ്‌ പ്രതിഷേധിക്കുന്നത്‌. മനഃപൂർവം സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ്‌. ഇക്കാലമത്രയും ഗവർണറുടെ നടപടിക്കെതിരെ ഇങ്ങനൊരു സമരം നടത്തേണ്ടിവന്നിട്ടില്ല. 

കേരളത്തിന്റെയും ജനങ്ങളുടെയും ജനാധിപത്യ, ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതുവരെ ഈ പോരാട്ടം തുടരും. ആരിഫ്‌ മൊഹമ്മദ്‌ ഖാൻ മാസത്തിൽ 20 ദിവസമെങ്കിലും മറ്റ്‌ സംസ്ഥാനങ്ങളിലാണ്‌, യാത്രയ്‌ക്കിടയിലെ ഇടത്താവളമാണ്‌ രാജ്‌ഭവൻ. അങ്ങനെയൊരാൾക്ക്‌ ചാൻസലറായി പ്രവർത്തിക്കാൻ എവിടെയാണ്‌ സമയം ലഭിക്കുകയെന്നും കാനം ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top