29 March Friday

സംരംഭക വെളിച്ചം

ടി ഹരിUpdated: Tuesday Mar 14, 2023

ഒരുവർഷം ഒരുലക്ഷം പദ്ധതിയിൽ ആരംഭിച്ച ആധുനിക ഇലക‍‍്ട്രിക്കൽ ഉപകരണ നിർമാണ യൂണിറ്റ് സ്പിൻ ടെകിൽ നിർമിച്ച 
ട്യൂബ് ലൈറ്റ് സംരംഭകൻ ഗോപു വി നമ്പൂതിരി ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദന് കൈമാറുന്നു. മന്ത്രി സജി ചെറിയാൻ സമീപം


ചെങ്ങന്നൂർ
പ്രളയവും മഹാമാരിയും കടന്ന്‌ കരപിടിക്കുന്ന നാടിന്‌ വെളിച്ചമേകുന്ന പ്രസ്ഥാനത്തിന്‌ നന്ദി. വ്യവസായവകുപ്പിന്റെ സംരംഭകവർഷ പദ്ധതിയിൽ  ആധുനിക ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ നിർമിച്ച്‌ ഹിറ്റാക്കിയ സംരംഭകൻ മരങ്ങാട്ടില്ലം ഗോപു വി നമ്പൂതിരി ലൈറ്റുകൾ നൽകിയാണ്‌ ജനകീയപ്രതിരോധ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനെ വരവേറ്റത്‌.

സംരംഭക സൗഹൃദ കേരളമെന്നത്‌ അംഗീകരിക്കാൻ മടിക്കുന്ന വലത്‌ മാധ്യമങ്ങൾ കണ്ണുതുറന്നു കാണണം ‘ സ്‌പിൻടെക്‌ ’ ആധുനിക ഇലക്‌ട്രിക്കൽ ഉപകരണ നിർമാണശാല. ദിനംപ്രതി 5000 ഉപകരണങ്ങൾ നിർമിച്ച്‌ വിപണിയിലെത്തിക്കുന്ന സ്‌പിൻടെക്കിൽ റിമോട്ടിൽ നിയന്ത്രിക്കുന്ന സ്‌മാർട്‌ സ്വിച്ച്‌ ബോർഡാണ്‌ ഹൈലൈറ്റ്‌. വ്യവസായവകുപ്പിന്റെ ഒരുവർഷം ഒരുലക്ഷം സംരംഭം പദ്ധതിയിൽ ഒരുലക്ഷത്തിലധികം സംരംഭം തുടങ്ങാനായെന്ന സർക്കാർ പ്രഖ്യാപനം തെറ്റാണെന്ന്‌ വരുത്താൻ നടത്തിയ നീക്കം നവസംരംഭകരെ പിന്നോട്ടടിപ്പിക്കാനായിരുന്നു. കേരളം വ്യവസായ സൗഹൃദമല്ലെന്നുകാട്ടി നാടിനെയും സർക്കാരിനെയും മോശമാക്കലാണ്‌ ലക്ഷ്യം.

മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങളെ  അതിജീവിച്ച്‌ കൂടുതൽ സംരംഭകരെ ആകർഷിച്ച്‌ കേരളം വ്യവസായ സൗഹൃദമാകുമ്പോൾ  സർക്കാരിന്‌ ആശംസകളുമായി സംരംഭകരാകെ രാഷ്‌ട്രീയഭേദമന്യേ ജനകീയ പ്രതിരോധജാഥയിലേക്ക്‌ എത്തുന്നുണ്ട്‌. സംസ്ഥാനത്ത്‌ സംരംഭകവർഷപദ്ധതിയിൽ വലിയമുന്നേറ്റം ഉണ്ടായത്‌ ആലപ്പുഴയിലാണ്‌. ജില്ലയിൽ ഇതുവരെ 4264 വനിതാസംരംഭങ്ങളടക്കം 9903 സംരംഭങ്ങളാണ്‌ ആരംഭിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top