29 March Friday

ഞാനീ ചിത്രം എന്നന്നേക്കുമായി നശിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020

തിരുവനന്തപുരം
ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ  പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉന്നയിച്ച ആരോപണം സാമൂഹ്യമാധ്യമങ്ങളിലും മറ്റും വ്യാപക വിമർശനത്തിനിടയാക്കി. ദിവസവും വാർത്താസമ്മേളനം നടത്തുന്ന ചെന്നിത്തല, കൊറോണ കാര്യം പറയാൻ മാത്രം മാധ്യമങ്ങളെ കാണുന്ന മന്ത്രിയെ ‘മീഡിയ മാനിയ’ ഉള്ളയാളാണെന്ന്‌ പറഞ്ഞത്‌ പരിഹാസ്യമാണെന്നാണ്‌ വാദം.

നിയമസഭ തുടങ്ങിയതുമുതലുള്ള 12 ദിവസത്തിനിടെ പ്രതിപക്ഷനേതാവ്‌ സഭാമന്ദിരത്തിലും പുറത്തുമായി മാധ്യമപ്രവർത്തകരെ വിളിച്ചുചേർത്തത്‌ ഒമ്പത്‌ തവണ. ഇതേ കാലയളവിൽ ആരോഗ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്‌ ആറുതവണ മാത്രമാണ്‌. ഇക്കാര്യം സാമുഹ്യമാധ്യമങ്ങളിൽ വിമർശകർ എടുത്തുകാട്ടി.

ഇതിനിടയിൽ, ചെന്നിത്തലയ്‌ക്കൊപ്പമുള്ള ഫോട്ടോ കറുത്ത മഷികൊണ്ട്‌ വരച്ച്‌ ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റ്‌ചെയ്‌ത കോൺഗ്രസ്‌ അനുഭാവിയായ ഷെഫൻ ജാഫർ കുറിച്ചത്‌ ഏറെ വൈറലായി. - ‘താഴെ കാണുന്ന ചിത്രം അങ്ങ് ആഭ്യന്തരമന്ത്രിയായ സമയത്ത്‌ ഒപ്പമിരുന്ന്‌ എടുത്തതാണ്. അന്നത് നിധിപോലെ സൂക്ഷിച്ചിരുന്ന എന്നോട് എനിക്കിന്ന് തോന്നുന്നത് സഹതാപത്തിലും വിലകുറഞ്ഞതെന്തോ ആണ്. ആരോഗ്യമന്ത്രി അമിതമായി പത്രസമ്മേളനം നടത്തുന്നുവന്നു മറ്റൊരു പത്രസമ്മേളനം നടത്തി അറിയിച്ച അങ്ങയെ കാണുമ്പോൾ ചെസ്സുകളിയിൽ തോറ്റ അരശുമ്മൂട്ടിൽ അപ്പുക്കുട്ടനെ ഓർമ വരുന്നത് കൊണ്ട്, ഞാനീ ചിത്രം എന്നന്നേക്കുമായി നശിപ്പിച്ചു കളയുന്നു’–- കുറിപ്പ്‌ തുടർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top