25 April Thursday

‘രാഷ്‌ട്രം, രാഷ്‌ട്രീയം, അധിനിവേശത്തിന്റെ പുതുപാഠങ്ങൾ’ ; വാക്കിന്റെ മേഘനാദം

വെബ് ഡെസ്‌ക്‌Updated: Sunday Feb 12, 2023


കൊച്ചി
സ്‌കൂൾതലംമുതൽ മലയാളം പ്രസംഗമത്സരവേദിയിൽ തുടരുന്ന മികവ്‌ സർവകലാശാല കലോത്സവത്തിലെ അവസാന അവസരത്തിലും ആവർത്തിച്ച്‌ മേഘ്‌ന മുരളി. എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ അവസാനവർഷ എംഎ സാഹിത്യ വിദ്യാർഥിനിയായ മേഘ്‌ന 92 മത്സരാർഥികളിൽ 86–-ാമതായാണ്‌ വേദിയിലെത്തിയത്‌. 2020 തൊടുപുഴ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാംസ്ഥാനവും 2019ൽ ഇതേ ഇനത്തിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു.

‘രാഷ്‌ട്രം, രാഷ്‌ട്രീയം, അധിനിവേശത്തിന്റെ പുതുപാഠങ്ങൾ’ എന്നതായിരുന്നു ഇത്തവണ വിഷയം. ഭരണകേന്ദ്രംതന്നെ അധിനിവേശശക്തിയാകുന്നതിനെപ്പറ്റിയാണ്‌ മേഘ്‌ന സംസാരിച്ചത്‌. സിനിമാനിരൂപണ മത്സരത്തിലും പങ്കെടുക്കുന്നുണ്ട്‌.

സിബിഎസ്‌ഇ സംസ്ഥാന കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ മൂന്നുതവണ ഒന്നാമതായി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗത്തിലും ഉപന്യാസരചനയിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്‌. ഡിവൈഎഫ്‌ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി അംഗവും നോർത്ത്‌ പറവൂർ ഇ എം എസ്‌ സാംസ്‌കാരിക പഠനകേന്ദ്രം വൈസ്‌ പ്രസിഡന്റും ഡിവൈഎഫ്‌ഐ വനിതാ സബ്കമ്മിറ്റി സമയുടെ ജില്ലാ ജോയിന്റ്‌ കൺവീനറുമാണ്‌. ബിസിനസുകാരൻ കളത്തുങ്കൽവീട്ടിൽ ബാലമുരളിയും മലയാളം അധ്യാപിക ബിന്ദുവുമാണ്‌ മാതാപിതാക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top