06 July Sunday

ആ മാലാഖ മടങ്ങി; കുഞ്ഞുജീവനെയും കൊണ്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


വൈക്കം
കോവിഡ്‌ വ്യാപകമായ സമയത്ത്,‌ സൗദി അറേബ്യയിലെ ആശുപത്രി തിരിച്ചു വിളിച്ചപ്പോൾ ആ മാലാഖയ്‌ക്ക്‌ പോകാതിരിക്കാനായില്ല. അപ്പോൾ വെച്ചൂർ നവരംഗ് വീട്ടിൽ അവിനാഷിന്റെ ഭാര്യ അമൃതാ മോഹൻ (31) നാലുമാസം ഗർഭിണിയായിരുന്നു. ഒടുവിൽ ആ കോവിഡ്‌ പോരാളി കോവിഡിനുതന്നെ കീഴടങ്ങി. ഏഴര മാസം ഗർഭാവസ്ഥയിലുള്ള കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഫെബ്രുവരിയിൽ നാട്ടിലെത്തിയതാണ്‌. സൗദിയിൽ കോവിഡ്‌ വ്യാപനം മൂർച്ഛിച്ചപ്പോൾ, മെയ് 13നാണ്‌ അമൃത  മടങ്ങിയത്‌. സൗദി അറേബ്യ നർജാനിൽ ഷെറോറ ജനറൽ ആശുപതിയിലെ സ്‌റ്റാഫ്‌ നേഴ്‌സായിരുന്നു‌. ജോലിക്കിടെ കോവിഡ്‌ ബാധിച്ചു. കിങ് ഖാലിദ്‌ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച പുലർച്ച 4.50 ന്‌ മരിച്ചു.

കോവിഡ്‌ മരണമായതിനാൽ മൃതദേഹം നാട്ടിലെത്തിക്കില്ല.  അച്ഛൻ: പരേതനായ മോഹനൻ. മാതാവ് കനകമ്മ, സഹോദരി: അഖില (യുകെ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top