30 July Wednesday

ശ്രീലക്ഷ്‌മി സമ്മാനിച്ചു, 
മനസ്സിൽ പതിഞ്ഞ ചിത്രം

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023


പിറവം
കാക്കൂർ സ്വദേശി ശ്രീലക്ഷ്‌മി ചിത്രകല പഠിച്ചിട്ടില്ല. ചിത്രം വരച്ചതിന്‌ ഇതുവരെ സമ്മാനവും കിട്ടിയിട്ടില്ല. എന്നാൽ, മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾ വരയ്‌ക്കാൻ പണ്ടേ ശ്രമിച്ചിരുന്നു.
ജനകീയ പ്രതിരോധജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദന്റെ ചിത്രം വരച്ച്‌ സമ്മാനിക്കാനായതിന്റെ സന്തോഷത്തിലാണ് സിഎ വിദ്യാർഥിനി ശ്രീലക്ഷ്‌മി ശ്രീനിവാസൻ. ജാഥ ആരംഭിപ്പോൾമുതൽ ടിവിയിൽ കണ്ട പ്രസംഗങ്ങളിലൂടെ എം വി ഗോവിന്ദന്റെ ചിത്രം മനസ്സിൽ പതിഞ്ഞിരുന്നുവെന്ന്‌ ശ്രീലക്ഷ്‌മി. സിഎ പരീക്ഷയുടെ തിരക്കിനിടെ പഠനത്തിന്റെ ഇടവേളകളിലായിരുന്നു ചിത്രരചന. എം വി ഗോവിന്ദന്റെ പെൻസിൽ ചിത്രം വീട്ടുകാർക്ക്‌ ഇഷ്ടപ്പെട്ടതോടെ ഫ്രെയിം ചെയ്ത് പിറവത്തെ സ്വീകരണസ്ഥലത്ത്‌ എത്തുകയായിരുന്നു. കാക്കൂർ തൊട്ടുകുന്നേൽ ശ്രീനിവാസന്റെയും സുധയുടെയും മകളാണ്. ശ്രീജയാണ്‌ സഹോദരി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top