30 July Wednesday

പാടാനും പരേഡിനും ദേവികയുണ്ട്‌

അഞ്‌ജുനാഥ്‌Updated: Thursday Mar 9, 2023



കോലഞ്ചേരി
ജനകീയ പ്രതിരോധജാഥ എത്തുന്നതിനുമുന്നോടിയായി കരിമുകൾ അരങ്ങ്‌ അവതരിപ്പിച്ച നാടൻപാട്ട്‌ വേദിയിൽ ഗായികയായി ചുവപ്പുസേനാംഗവും ഉണ്ടായിരുന്നു. പാട്ട്‌ കഴിഞ്ഞയുടൻ ജാഥയെ സ്വീകരിക്കാൻ പരേഡിലേക്ക്‌ തിരക്കിട്ട്‌ പോയത്‌ ദേവിക സുനേഷ്‌. ഒരേസമയം ഗായികയും ചുവപ്പുസേനാംഗവുമായ ദേവിക, ജാഥയെ സ്വീകരിക്കാനെത്തിയവർക്ക്‌ ആവേശമായി.

കടയിരുപ്പ്‌ ജിഎസ്‌എസ്‌എസ്‌ എട്ടാംക്ലാസ്‌ വിദ്യാർഥിനിയാണ്‌ ദേവിക. ശാസ്‌ത്രീയസംഗീതം, നാടൻപാട്ട്‌, ലളിതസംഗീതം എന്നിവയിലെല്ലാം മികവ്‌ തെളിയിച്ചു. ഗാനമേളകളിൽ പാടാറുണ്ട്‌. സംഗീതക്കച്ചേരിയും അവതരിപ്പിച്ചുവരുന്നു. സ്‌കൂൾ കലോത്സവത്തിൽ ലളിതഗാനത്തിന്‌ സംസ്ഥാനതലത്തിൽ എ ഗ്രേഡ്‌ നേടിയിരുന്നു.
ബാലസംഘം പുത്തൻകുരിശ്‌ വില്ലേജ്‌ സെക്രട്ടറിയാണ്‌. വടവുകോട്‌ ചൊവ്വാട്ടുമോളത്ത്‌ പി ഐ സുനേഷിന്റെയും പി ടി പ്രമോദിനിയുടെയും മകളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top