27 April Saturday

പരിസ്ഥിതിവാദികളേ ഒരുനിമിഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 7, 2022


തിരുവനന്തപുരം  
ഏറ്റവും പരിസ്ഥിതി സൗഹൃദമായ പദ്ധതിയെ പരിസ്ഥിതിവാദികൾ എതിർക്കുന്നതിലെ ഇരട്ടത്താപ്പ്‌ തുറന്ന്‌ കാണിച്ച്‌ കെ റെയിൽ. സിൽവർ ലൈനിന് 15  മുതൽ 25 മീറ്റർ വീതിയിലാണ്‌ സ്ഥലം ഏറ്റെടുക്കുന്നത്‌. ആറുവരി ദേശീയപാതയ്ക്ക്‌ ഇതിന്റെ ഇരട്ടിയിലേറെ ഭൂമി വേണം.

ദേശീയപാതയുടെ പകുതിമാത്രം കല്ല്‌, മണ്ണ്‌, മണൽ എന്നിവ മതി സിൽവർ ലൈനിന്. ആറു വരിയേക്കാൾ യാത്രക്കാരും. വാഹനപുക മലിനീകരണവുമില്ല. പരിസ്ഥിതിലോല, വനം മേഖലയിൽ പാത ഇല്ല. നെൽപ്പാടങ്ങളിലും തണ്ണീർത്തടങ്ങളിലുമായി 88 കിലോമീറ്റർ തൂണുകളിലൂടെയാണ്‌. കൃഷിക്കോ വെള്ളമൊഴുക്കിനോ തടസ്സമില്ല. മുറിക്കുന്ന ഓരോ മരത്തിനും പകരം 10 മരം പിടിപ്പിക്കും. വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കും. ഇടിസിഎസ് ലെവൽ ടു സിസ്റ്റം, നെൽവയലുകളുടെ പുനരുജ്ജീവനം, ഗ്രീൻ ബിൽഡിങ്‌. ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം, നൂറുശതമാനം പുനരുപയോഗ ഊർജം തുടങ്ങി ഒട്ടേറെ പ്രത്യേകതകളും. യാത്രാവേ​ഗവും കൂട്ടും. സിൽവർ ലൈൻ കേരളത്തിന്റെ ​ഗതാ​ഗതപ്ര‌ശ്നം പരിഹരിക്കാൻ മാത്രമല്ല, പൊതു​ഗതാ​ഗതം കൂടുതൽ ഉപയോ​ഗിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്‌. 2030 ആകുമ്പോഴേക്കും 2,87,994 ടൺ കാർബൺ അന്തരീക്ഷത്തിൽനിന്ന്‌ നിർമാർജനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top