26 April Friday
കോവിഡ്‌ വാക്‌സിൻ കണ്ടെത്തിയെന്ന്‌ ഇറ്റലി

കൊറോണയ്ക്ക്‌ ഇരുനൂറോളം ജനിതകമാറ്റം ; വാക്സിൻ കണ്ടെത്തുക വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Thursday May 7, 2020


ലണ്ടൻ
ആഗോളതലത്തിൽ 7500ഓളം കോവിഡ്‌ രോഗികളിൽ നടത്തിയ പഠനത്തിൽ പുതിയ കൊറോണ വൈറസിന്‌ ഇരുനൂറോളം ജനിതകമാറ്റം സംഭവിച്ചതായി കണ്ടെത്തി. "ഇൻഫെക്‌ഷൻ, ജെനെറ്റിക്സ്‌ ആൻഡ്‌ എവല്യൂഷൻ' എന്ന ശാസ്‌ത്ര മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്‌. ‌ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ്‌ ഗവേഷകരുടേതാണ്‌ പഠനം.

വൈറസിന്റെ ജനിതകഘടനയുടെ വൈവിധ്യവും മനുഷ്യശരീരത്തിൽ പ്രവേശിച്ചശേഷം അതുമായി പൊരുത്തപ്പെടുന്നതും വ്യത്യസ്ത വൈറസ്‌ ഘടന പരിണമിക്കുന്നത്‌ എങ്ങനെയെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്‌. ഇത്തരത്തിൽ 198 ജനിതകമാറ്റങ്ങളാണ്‌ കണ്ടെത്തിയത്‌.

"വൈറസുകളുടെ കാര്യത്തിൽ ജനിതകമാറ്റം സംഭവിക്കുക സ്വാഭാവികമാണ്‌. കൊറോണയുടെ കാര്യത്തിൽ ഇതിന്റെ വേഗത എങ്ങനെയാണെന്ന്‌ പറയാൻ കഴിയില്ല. നിലവിലെ സ്ഥിതിയിൽ വൈറസിന്റെ പകർച്ചാതോതും തീവ്രതയും കൂടുകയാണോ കുറയുകയാണോ എന്നുപറയാൻ കഴിയാത്ത സാഹചര്യമാണ്‌'–- ‌പഠനസംഘത്തിലെ പ്രൊഫസർ ഫോൻസ്വാ ബലൂ പറഞ്ഞു.

ജനിതകമാറ്റം സംഭവിക്കുന്നതിനാൽ കോവിഡിന്‌ വാക്സിൻ കണ്ടെത്തുക വെല്ലുവിളിയാണ്‌. വൈറസിന്റെ മാറ്റം സംഭവിക്കാത്ത ഭാഗങ്ങളിൽ പഠനം ശക്തമാക്കിയാൽ മാത്രമേ ഇത്‌ സാധ്യമാകൂ–- ബലൂ പറഞ്ഞു. 2019ന്റെ അവസാനത്തോടെ‌ മൃഗങ്ങളിൽനിന്നാണ്‌ കൊറോണ വൈറസ്‌ ഉത്ഭവിച്ചതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്‌.

കോവിഡ്‌ വാക്‌സിൻ കണ്ടെത്തിയെന്ന്‌ ഇറ്റലി
ലോകത്തെമ്പാടും കോവിഡ്‌ വാക്‌സിനായുള്ള പരീക്ഷണങ്ങൾ നടക്കുമ്പോൾ ഇറ്റലിയിൽനിന്നൊരു ശുഭവാർത്ത. കോവിഡിനെതിരായ വാക്‌സിൻ കണ്ടെത്തിയെന്നാണ്‌ ഇറ്റലി അവകാശപ്പെടുന്നത്‌. വാക്‌സിൻ എലികളിൽ പരീക്ഷിച്ചപ്പോൾ വിജയകരമായി ആന്റിബോഡി ഉൽപ്പാദിപ്പിച്ചു. ഇത്‌ മനുഷ്യശരീരത്തിലും പ്രവർത്തിക്കുമെന്നാണ്‌ ശാസ്‌ത്രജ്ഞർ പറയുന്നത്‌. ഇതുവരെ കണ്ടെത്തിയതിൽ വച്ച്‌ സാർസ്‌കോവ്‌ –-2 വൈറസിനെ നശിപ്പിക്കാൻ കഴിവുള്ള വാക്‌സിനാകും ഇത്‌. റോമിലെ സ്പല്ലസാനി ആശുപത്രിയിൽ രണ്ടുപേരിൽ വാക്‌സിൻ പരീക്ഷണാടിസ്ഥാനത്തിൽ കുത്തിവച്ചു. ഇവരിൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top