20 April Saturday

മേരി ടീച്ചർ ; പോരാട്ട വീഥികളി‌ലെ 
പുഞ്ചിരി

സ്വന്തം ലേഖകൻUpdated: Thursday Jan 5, 2023


പാളയം (തിരുവനന്തപുരം)  
പുഞ്ചിരിതൂകുന്ന മേരി ടീച്ചറാണ്‌ കുട്ടികളുടെയും സഹപ്രവർത്തകരുടെയും ഓർമയിൽ. സൗമ്യമായ വാക്കുകളിലൂടെ അറിവ്‌ പകർന്നുതന്ന പ്രിയ അധ്യാപിക. കരമന ബോയ്സ് ഹൈസ്‌കൂളിലെ എൺപതുകളിലെ വിദ്യാർഥികൾക്ക്‌ ഏറെ പ്രിയപ്പെട്ട ഗുരുനാഥ. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനത്തിന്‌ തലസ്ഥാനനഗരി വീണ്ടും വേദിയാകുമ്പോൾ മേരി ടീച്ചറുടെ സ്‌മരണകൾ ഇരമ്പുന്നു.

1986ൽ അധ്യാപന ജീവിതം അവസാനിച്ചശേഷം വേട്ടമുക്ക് കട്ടച്ചൽ യൂണിറ്റിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തകയായി. തിരുമല ലോക്കൽ കമ്മിറ്റിയിലും പാളയം ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റി അംഗമായും നേതൃനിരയിൽ പ്രവർത്തിച്ചു. 

കമ്യൂണിസ്റ്റ് പാർടി അംഗവും അടിയന്തരാവസ്ഥക്കാലത്ത്‌ നിരോധിക്കപ്പെട്ട നവകേരളം പത്രത്തിന്റെ പത്രാധിപരും ഭർത്താവുമായ സണ്ണി സെബാസ്റ്റ്യൻ ടീച്ചറുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് ഊർജമേകി. സർവീസ് കാലഘട്ടത്തിൽ കെഎസ്ടിഎയുടെ പ്രവർത്തകയായി വിളനിലം സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് ചെയ്യപ്പെട്ടു. ലളിത ജീവിതം നയിച്ച ടീച്ചർ അധ്യാപക സംഘടനാരംഗത്തും സജീവ സാന്നിധ്യമായിരുന്നു.  ശക്തി വിമൻസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ്, കട്ടച്ചൽ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ്, കരമന സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2018 ഡിസംബർ 25ന് ഓർമയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top