28 March Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

 ടോം ആൻഡ് ജെറി  19ന്

 

കുട്ടികളുടെ  ഇഷ്ട കഥാപാത്രങ്ങളായ ടോമും ജെറിയും  വീണ്ടും തിരശ്ശീലയിലെത്തുന്നു.  കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പം അഭിനേതാക്കളും അണിനിരക്കുന്ന ഈ ഹോളിവുഡ്‌ ചിത്രം 19ന്‌ ഇന്ത്യയിൽ പ്രദർശനത്തിനെത്തും. വലിയൊരു വിവാഹം നടക്കുന്ന ന്യൂയോർക്കിലെ ഹോട്ടലിൽ കയറിക്കൂടിയ ജെറിയെ തുരത്താൻ വിവാഹ സൽക്കാര സംഘാടകർ ടോമിനെ വാടകയ്‌ക്ക് എടുക്കുന്നതാണ് ഇതിവൃത്തം. ‘ഫെൻറ്റാസ്റ്റിക്  ഫോർ' പരമ്പര സംവിധായകനായ ടിം സ്റ്റോറിയാണ്‌ ടോം ആൻഡ്‌ ജെറിയുടെ സംവിധായകൻ. കോൾ ഗ്രേസ് മോർട്ടസ്, മൈക്കിൾ പെന, കോളിൻ ജോസ്റ്റ്, റോബ് ഡെലാനി, കെൻ ജോങ്, പല്ലവി ഷാർദ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം  ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിൽ മൊഴി മാറ്റം നടത്തിയിട്ടുണ്ട് . 
 

ബ്ലാക്ക് കോഫി 19-ന്

 

ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫി  19-ന് തിയറ്ററിൽ. സോൾട്ട് ആൻഡ്‌ പെപ്പർ  എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ കുക്ക് ബാബുവായി  ബാബുരാജും  കാളിദാസനായി ലാലും മായയായി  ശ്വേതാ മേനോനും  ബ്ലാക്ക് കോഫിയിലുമുണ്ട്‌.  സണ്ണി വെയ്ൻ, സുധീർ കരമന, സിനി സൈനുദ്ദീൻ,  കേളുമൂപ്പൻ എന്നിവരും അഭിനയിക്കുന്നു. ഗാനരചന: റഫീഖ് അഹമ്മദ്, സന്തോഷ് വർമ. സംഗീതം: ബിജിബാൽ. 
 

വർത്തമാനം മാർച്ച് 12ന്

 

പാർവതി തിരുവോത്തിനെ നായികയാക്കി സിദ്ധാർഥ്‌ ശിവ സംവിധാനം ചെയ്യുന്ന വർത്തമാനും മാർച്ച്‌ 12ന്‌ തിയറ്ററിൽ. കഥ, തിരക്കഥ, സംഭാഷണം: ആര്യാടൻ ഷൗക്കത്ത്‌.  സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുൾ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡൽഹിയിലെ സർവകലാശാലയിലെത്തുന്ന  പെൺകുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ഇതിവൃത്തം.  റോഷൻ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ അഭിനയിക്കുന്നു. ഗാനരചന - റഫീക് അഹമ്മദ്, വിശാൽ ജോൺസൺ, പശ്ചാത്തല സംഗീതം - ബിജിബാൽ. 
 

സുനാമി മാർച്ച് 11ന്

 

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സുനാമി മാർച്ച് 11ന് തിയറ്ററിൽ. ബാലു വർഗീസ്‌ , ഇന്നസെന്റ് ,മുകേഷ് , അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവരാണ്‌ പ്രധാന വേഷങ്ങളിൽ. തിരക്കഥ: ലാൽ.  സംഗീതം യാക്സൻ ഗാരി പെരേര & നേഹ നായർ.
 

മാനാട്

 
ചിമ്പുവിന്റെ 45‐ാം സിനിമയായ മാനാടിന്റെ മലയാളം ടീസർ പൃഥ്വിരാജ് സുകുമാരൻ  റിലീസ് ചെയ്തു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ത്രില്ലറിൽ  അബ്ദുൽ ഖാലിക്ക് എന്ന യുവാവിനെയാണ്‌  ചിമ്പു  അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദർശൻ, എസ് എ ചന്ദ്രശേഖർ, എസ് ജെ സൂര്യ, കരുണാകരൻ, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ തുടങ്ങിയവരാണ്‌ മറ്റ്‌ വേഷങ്ങളിൽ. സംഗീതം: യുവൻ ശങ്കർ രാജ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top