ആഗസ്റ്റ് 27‐ 18-ന് തിയറ്ററിൽ
ആഗസ്റ്റ് 27 എന്ന ചിത്രം കൃപാനിധി സിനിമാസ് ആഗസ്‌ത് 18ന് തിയറ്ററിൽ എത്തിക്കും. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി ജെബിത അജിത് നിർമിക്കുന്ന ചിത്രം ഡോ. അജിത് രവി പെഗാസസ് സംവിധാനം. കഥ, തിരക്കഥ, സംഭാഷണം -കുമ്പളത്ത് പത്മകുമാർ, കാമറ കൃഷ്ണ പി എസ്, ഗാനങ്ങൾ -അമൽ വിജയ്, വള്ളിക്കോട് രമേശൻ, മധു മുണ്ഡകം, സംഗീതം -അഖിൽ വിജയ്, സാം ശിവ, ആലാപനം -വിധു പ്രതാപ്, നസീർ മിന്നലൈ. ഷിജു അബ്ദുൾ റഷീദ്, റിഷാദ്, എം ആർ ഗോപകുമാർ, സജിമോൻ പാറയിൽ, ഗോപു, എം ആർ സി നായർ വള്ളിക്കോട്, എം എസ് മധു, ആദിത്യൻ കൃഷ്ണ, ജസീല പർവീൻ, നീനാ കറുപ്പ്, താര കല്യാൺ, സുസ്മിത ഗോപിനാഥ് എന്നിവർ അഭിനയിക്കുന്നു.
ഡിജിറ്റൽ വില്ലേജ് 18-ന്
ഋഷികേശ്, അമൃത്, വൈഷ്ണവ്, സുരേഷ് എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ ഉത്സവ്രാ ജീവ്, ഫഹദ് നന്ദു രചനയും സംവിധാനവും നിർവഹിക്കുന്ന "ഡിജിറ്റൽ വില്ലേജ്’ ആഗസ്‌ത് 18ന് പ്രദർശനത്തിനെത്തും. ആഷിക് മുരളി, അഭിന, പ്രജിത, അഞ്ജിത, ശുഭ കാഞ്ഞങ്ങാട്, ഇന്ദിര, ശ്രിജന്യ, സുരേഷ് ബാബു, ജസ്റ്റിൻ കണ്ണൂർ, കൃഷ്ണൻ നെടുമങ്ങാട് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുലിൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അഖിൽ മുരളി, ആഷിക് മുരളി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത്. സുധീഷ് മറുതളം, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഹരി സംഗീതം.
‘ഉയിർ’ ഫസ്റ്റ് പോസ്റ്റർ റിലീസായി
സംവിധായകൻ അജയ് വാസുദേവ് ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ‘ഉയിർ'. മാല പാർവതി, മനോജ് കെ യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ഷെഫിൻ സുൽഫിക്കറാണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. കഥ അൽഡ്രിൻ പഴമ്പിള്ളി. കാമറ പ്രസാദ് എസ് സെഡ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..