25 April Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Apr 10, 2022

കുറി 29ന്

കെ ആർ പ്രവീൺ  തിരക്കഥയെഴുതി സംവിധാനംചെയ്‌ത കുറിയിൽ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ, സുരഭി ലക്ഷ്മി, അദിതി  രവി, വിഷ്‌ണു ഗോവിന്ദൻ, വിനോദ് തോമസ്‌ തുടങ്ങിയവർ അഭിനയിക്കുന്നു. ഗാനരചന: ബി കെ ഹരിനാരായണൻ. സംഗീതം: വിനു തോമസ്‌.  ഛായാഗ്രഹണം: സന്തോഷ്‌ സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. 
 

മേരി ആവാസ് സുനോ മെയ് 13ന്

ജി പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനംചെയ്‌ത മേരി ആവാസ് സുനോ  മെയ് 13ന് തിയറ്ററിൽ.  മഞ്ജുവാര്യർ, ജയസൂര്യ,  ശിവദ, ജോണി ആന്റണി, ഗൗതമിനായർ, സോഹൻ സീനുലാൽ, സുധീർ കരമന തുടങ്ങിയവരാണ്‌ മുഖ്യ അഭിനേതാക്കൾ. ഗാനരചന: ബി കെ ഹരിനാരായണൻ. സംഗീതം:  എം ജയചന്ദ്രൻ.  ഛായാഗ്രഹണം: വിനോദ് ഇല്ലംപള്ളി.
 

ജിന്ന് മെയ്‌ 13ന്

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്‌ത ജിന്ന്‌ മെയ്‌ 13ന്‌ തിയറ്ററിൽ. സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, സുധീഷ്, ശാന്തി ബാലചന്ദ്രൻ, ലിയോണ ലിഷോയ്, കെപിഎസി ലളിത എന്നിവർ പ്രധാനവേഷത്തിൽ.   തിരക്കഥ: രാജേഷ് ഗോപിനാഥ്‌.
 

ഉരു ഒടിടി റിലീസിന്‌

ഇ എം അഷ്‌റഫ് സംവിധാനം ചെയ്‌ത ഉരു ഒടിടി റിലീസിന്‌. ചിത്രത്തിലെ ‘കണ്ണീർക്കടലിൻ തിരയിലിറക്കാൻ’ എന്ന ഗാനം പുറത്തിറങ്ങി. കമൽ പ്രശാന്ത് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായ് ബാലനാണ്. ഷാജി എൻ കരുൺ പാട്ടിന്റെ സിഡി സംഗീത സംവിധായകൻ റോണി റാഫേലിന് നൽകി പ്രകാശനംചെയ്‌തു.
 

എന്റെ മഴ തിയറ്ററിൽ

സുനിൽ സുബ്രഹ്മണ്യൻ സംവിധാനം ചെയ്‌ത എന്റെ മഴ തിയറ്ററിൽ. തിരക്കഥ, നിർമാണം: അനിൽകുമാർ.  മനോജ് കെ ജയൻ, നരേൻ, മാസ്റ്റർ അൻമയ്, ശ്രീജിത്‌ രവി, നെടുമുടി വേണു, ശ്രുതി രാമകൃഷ്‌ണൻ, ജയൻ ചേർത്തല  എന്നിവരാണ്‌  പ്രധാനവേഷത്തിൽ. ഗാനരചന: കൈതപ്രം, വയലാർ ശരത്ചന്ദ്രൻ, രാജു രാഘവ്, കെ ജയകുമാർ, പവിത്രൻ, ഉദയശങ്കർ. സംഗീതം:  ശരത്, റിജോഷ്.  എഡിറ്റർ: ഡി കെ ജിതിൻ.
 

യൂത്തനേഷ്യ

ചാലിയാർ രഘു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുത്തനേഷ്യയുടെ ചിത്രീകരണം വയനാട്ടിൽ തുടങ്ങി. പ്രിയ, രഘു ചാലിയാർ,   ഷാൻ ബാബു,  സിങ്കൽ തന്മയ തുടങ്ങിയവരാണ്‌ പ്രധാനവേഷത്തിൽ.  ക്യാമറ: വിപിൻ ശോഭാനന്ദ്.  
 

മൂന്ന് ഭാഷയിൽ ‘സങ്ക്'

രാജേഷ് കുമാർ സംവിധാനം ചെയ്‌ത ‘സങ്ക്' മൂന്നു ഭാഷയിലെത്തും. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ‘അന്ധ്‌' എന്ന പേരിൽ ഹിന്ദിയിലും ‘സങ്ക്' എന്ന പേരിൽ ഇംഗ്ലീഷിലും തമിഴിലുമായി പുറത്തിറങ്ങുന്ന ഹൊറർ ചിത്രം ഒടിടി റിലീസാണ്‌. തിരക്കഥ: രൂപേഷ് കുമാർ. ഛായാഗ്രഹണം: പവൻ സിങ്‌ റാതോഡ്‌, പ്രബിൽ നായർ.  
 

‘അറ്റ്' പൂർത്തിയായി

ഡോൺമാക്‌സ്‌ സംവിധാനം ചെയ്യുന്ന  അറ്റിന്റെ ചിത്രീകരണം പൂർത്തിയായി. കാമറ: രവിചന്ദ്രൻ. സംഗീതം: ഇഷാൻ ദേവ്‌. എഡിറ്റർ: ഷമീർ മുഹമ്മദ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top