23 April Tuesday

മനുഷ്യസ്‌നേഹമേ
 മുന്നോട്ട്‌ ; ജനകീയ പ്രതിരോധ ജാഥ മുന്നോട്ട്‌

പി ആർ ഷിജുUpdated: Thursday Feb 23, 2023

ജനകീയ പ്രതിരോധ ജാഥ വയനാട് ജില്ലയിലെ കൽപ്പറ്റയിലെത്തിയപ്പോൾ ജാഥാക്യാപ്റ്റൻ എം വി ഗോവിന്ദൻ സദസ്സിനെ അഭിവാദ്യംചെയ്യുന്നു ഫോട്ടോ: ജഗത് ലാൽ


കൽപ്പറ്റ  
കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹ്യ മുന്നേറ്റത്തെ പിന്നോട്ടടിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തേയും അതിന്‌ അകമഴിഞ്ഞ പിന്തുണ നൽകുന്ന കോൺഗ്രസിന്റെ പിന്തിരിപ്പൻ നിലപാടുകളെയും തുറന്നുകാട്ടി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മുന്നോട്ട്‌. പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ട പാറപ്രം സമ്മേളനത്തിന്റെ സ്‌മരണകളിരമ്പുന്ന പിണറായിയിൽ നിന്നായിരുന്നു വ്യാഴാഴ്‌ച തുടക്കം. തലശേരി, ഇരിട്ടി, വയനാട്‌ ജില്ലയിലെ മാനന്തവാടി, ബത്തേരി പിന്നിട്ട്‌ കൽപ്പറ്റ വരെയായിരുന്നു പര്യടനം. കർഷകരെയും തൊഴിലാളികളെയും ആദിവാസി പിന്നാക്ക വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന പിണറായി സർക്കാരിനെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ പതിനായിരങ്ങൾ നാലാംദിവസവും പ്രതിരോധക്കോട്ട കെട്ടാനെത്തി.

അടിസ്ഥാന വിഭാഗങ്ങളെയും യുവാക്കളെയും തഴയുന്ന കേന്ദ്രസർക്കാരിനെതിരെ എല്ലാ കേന്ദ്രങ്ങളിലും രോഷം അണപൊട്ടി.  രാജ്യത്ത്‌ വർഗീയത ഇളക്കിവിട്ട്‌ ജനകീയ പ്രശ്‌നങ്ങളിൽനിന്ന്‌ ഒളിച്ചോടുന്ന കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസും ലീഗും ഉൾപ്പെടുന്ന വലതുപക്ഷം ഒരക്ഷരംമിണ്ടുന്നില്ല.  സംഘപരിവാർ രാഷ്ട്രീയത്തോട്‌ തോൾചേർന്ന്‌ നിൽക്കാനാണ്‌ ഇക്കൂട്ടർ ശ്രമിക്കുന്നത്‌. യുഡിഎഫിന്റെയും ബിജെപിയുടെയും കുഴലൂത്തുകാരായി വലതുപക്ഷ മാധ്യമങ്ങൾ മാറി. യുവാക്കളെയും അശരണരെയും ചേർത്തുപിടിക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. വ്യവസായ രംഗത്ത്‌ സംസ്ഥാനത്തുണ്ടായ മുന്നേറ്റത്തെ ഇകഴ്‌ത്തിക്കാണിക്കാനുള്ള മാധ്യമ ശ്രമങ്ങൾക്കെതിരെ ജാഗ്രതവേണമെന്ന്‌ ജാഥ ആഹ്വാനംചെയ്‌തു.  ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ജമാഅത്തെ ഇസ്ലാമി–-ബിജെപി, യുഡിഎഫ്‌ ശക്തികൾക്കെതിരെ ഒന്നിച്ചണിനിരക്കുമെന്ന്‌ ജാഥ പ്രഖ്യാപിച്ചു.

ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദൻ, മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ്‌ സുജാത, എം സ്വരാജ്‌, ജെയ്‌ക്‌ സി തോമസ്‌, കെ ടി ജലീൽ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്‌ച കോഴിക്കോട്‌ ജില്ലയിൽ പ്രവേശിക്കും.

ജാഥ ഇന്ന്‌
കോഴിക്കോട്‌ വയനാട്‌ അതിർത്തിയായ  അടിവാരത്ത്‌ രാവിലെ 10ന്‌ സ്വീകരണം.11ന്‌ മുക്കം, മൂന്നിന്‌ കൊടുവള്ളി, നാലിന്‌ ബാലുശേരി,  അഞ്ചിന്‌ പേരാമ്പ്ര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top