കൊച്ചി
മൂകാഭിനയവേദിയിൽ ജ്വലിച്ചത് അന്ധവിശ്വാസത്തിനും വർഗീയതയ്‌ക്കുമെതിരെയുള്ള കലാലയമനസ്സുകളുടെ പ്രതിഷേധാഗ്നി. സമകാലികസംഭവങ്ങൾക്കെതിരെയുള്ള പ്രതികരണംകൂടിയായി മൂകാഭിനയം. പ്രധാനവേദിയായ ‘നങ്ങേലി’ യിൽ നിറഞ്ഞ സദസ്സിനുമുന്നിലായിരുന്നു മത്സരം.
നരബലിമുതൽ പത്താൻ, ജയ ജയ ജയ ജയഹേ സിനിമവരെ വിഷയങ്ങളായി. സ്‌ത്രീധനപീഡനവും രാജ്യസ്‌നേഹവും ഡിജിറ്റൽ അടിമത്തവും വേദിയിലെത്തി. നരബലി ഉൾപ്പെടെയുള്ള വിഷയങ്ങൾ ആവർത്തിച്ചത് ചിലപ്പോഴെല്ലാം ആസ്വാദകർക്ക് മടുപ്പുളവാക്കി. പ്രതീക്ഷയ്‌ക്കൊത്തുയർന്ന പ്രകടനങ്ങൾക്ക് നിറഞ്ഞ കൈയടി കിട്ടി. 68 ടീമുകളാണ് മാറ്റുരച്ചത്.

മൂകാഭിനയ മത്സരത്തിൽ പിറവം ബിപിസി കോളേജ് ടീമിന്റെ പ്രകടനം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..