അനന്തമൂർത്തി ഹാസന വിട്ട് മൈസൂരുവിലെ മഹാരാജാസ് കോളേജിൽ ചേർന്നു. ദിവസവും അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ പാഠങ്ങൾ കേൾക്കാനുമുള്ള അവസരം എനിക്ക് നഷ്ടപ്പെട്ടു. എങ്കിലും ഞങ്ങളുടെ പ്രണയം തുടരുകതന്നെ ചെയ്തു. ഇന്നത്തെപ്പോലെ മൊബൈൽ ഫോണോ ഇ‐മെയിലോ അന്ന് ഇല്ലായിരുന്നു. ഞങ്ങൾ പ്രേമലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു.
വീണ്ടും മഴ തകർക്കുന്നു, എല്ലാം ഓർമ വരുന്നു
ഹാസനയിൽ പി യു സിക്ക് പഠിച്ചുകൊണ്ടിരുന്ന അവസാനനാളുകളിലെ സംഭവങ്ങൾ ഇന്നും ഓർമയിലുണ്ട്. തീർത്ഥഹള്ളിക്കടുത്തുള്ള ഗോണിബേഡുവിൽ അനന്തമൂർത്തിയുടെ അമ്മാമന്റെ വിവാഹം നിശ്ചയിക്കപ്പെട്ടു. ആ ദിവസംതന്നെ അദ്ദേഹത്തിന്റെ അനുജൻ വെങ്കിടേശമൂർത്തി കൊച്ചിയിൽവെച്ച് മരണമടഞ്ഞുവെന്ന വാർത്ത വന്നു. ആ സന്ദർഭത്തിൽ അനന്തമൂർത്തി ഹാസനയിലെ വീട്ടിലായിരുന്നു. എങ്ങനെയോ ആ വിവരം ഞാനും അറിഞ്ഞു. വെങ്കടേശമൂർത്തിയെ അടുത്തുനിന്ന് കണ്ടറിഞ്ഞവളാണ് ഞാൻ.

എസ്‌തർ (വലത്ത്) കുടുംബാംഗങ്ങളോടൊപ്പം
എനിക്ക് കഠിനമായ ദുഃഖം അനുഭവപ്പെട്ടു. ഇത്തരമൊരു സന്ദർഭത്തിൽ അനന്തമൂർത്തിയെ കണ്ട് സംസാരിക്കണമെന്ന് എനിക്ക് തോന്നി. ഒറ്റയ്ക്ക് എങ്ങനെ പോകും? ഞാൻ അനിയത്തി ഐറിനെയും ഒപ്പം കൂട്ടി. ദുഃഖാകുലനായ അനന്തമൂർത്തി ഞങ്ങളെ എതിരേറ്റു.
ഞാൻ അദ്ദേഹത്തിന്റെ പുറത്ത് തലോടിക്കൊണ്ട് സംസാരിക്കാൻ ശ്രമിച്ചു. ചില നിമിഷങ്ങൾ കടന്നുപോയി. അത്തരം സന്ദർഭങ്ങളിൽ മൗനം തന്നെയാണ് ഉചിതം എന്നു കരുതി അനിയത്തിയേയും കൂട്ടി ഞാൻ മടങ്ങി. ഞാൻ അനന്തമൂർത്തിയെ തൊട്ടുസംസാരിച്ചുവെന്ന് അവൾ വീട്ടിൽ പരാതി നൽകി. വീട്ടിൽ അൽപ്പം കുഴപ്പമുണ്ടായി.
പി യു സിയിൽ നല്ല മാർക്ക് കിട്ടാത്തതുകൊണ്ട് എനിക്ക് മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടിയില്ല. ബി എസ്സ് സി പാസ്സായ ശേഷമെങ്കിലും മെഡിക്കൽ സീറ്റിന് പരിശ്രമിക്കാമെന്നു കരുതി എന്റെ രക്ഷിതാക്കൾ കോളേജ് വിദ്യാഭ്യാസത്തിനായി എന്നെ ബംഗളൂരുവിലേക്ക് അയച്ചു.
ഞാൻ അവിടെ മഹാറാണീസ് കോളേജിൽ ചേർന്നു. 1958ലായിരിക്കണം, കോർപ്പറേഷൻ ഓഫീസിനടുത്ത് 'മിഷൻ റോഡ്' ഉണ്ടല്ലോ. അതിനടുത്തുള്ള സിഎസ്ഐ ഹോസ്റ്റലിൽ താമസിച്ച് ഞാൻ കോളേജിൽ പോയിവരാൻ തുടങ്ങി.
അതേ സമയത്ത് അനന്തമൂർത്തി ഹാസന വിട്ട് മൈസൂരുവിലെ മഹാരാജാസ് കോജേളിൽ ചേർന്നു. ദിവസവും അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ പാഠങ്ങൾ കേൾക്കാനുമുള്ള അവസരം എനിക്ക് നഷ്ടപ്പെട്ടു. എങ്കിലും ഞങ്ങളുടെ പ്രണയം തുടരുകതന്നെ ചെയ്തു. ഇന്നത്തെപ്പോലെ മൊബൈൽ ഫോണോ ഇ‐മെയിലോ അന്ന് ഇല്ലായിരുന്നു. ഞങ്ങൾ പ്രേമലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു.
ഏതാനും വർഷങ്ങൾക്കുമുമ്പ് കണ്ടുമുട്ടിയ ഒന്നുരണ്ടു കൂട്ടുകാരികൾ എന്നെ കളിയാക്കിക്കൊണ്ട് ''നീയും അനന്തമൂർത്തിയും തമ്മിലുള്ള ലൗ അഫയർ ഒക്കെ ഞങ്ങൾക്ക് അന്നേ അറിയാമായിരുന്നെടി... നിനക്ക് വന്നുകൊണ്ടിരുന്ന പ്രേമലേഖനങ്ങൾ ഞങ്ങൾ കട്ടുവായിച്ചിരുന്നു'' എന്നു പറഞ്ഞ് ചിരിച്ചു.
അപ്പോൾ എനിക്ക് ഒരുതരം വല്ലായ്മ അനുഭവപ്പെട്ടു. എന്തൊരു മണ്ടിയാണ് ഞാൻ! അനന്തമൂർത്തി അയക്കുന്ന കത്തുകൾ നാലഞ്ചുതവണ വായിച്ചശേഷം മടക്കി ഒരു ട്രങ്കിൽ വെയ്‌ക്കുമായിരുന്നു. അത് കരുതലോടെ മറ്റുള്ളവരിൽനിന്ന് മറച്ചുവെയ്‌ക്കണമെന്ന ബോധം പോലും എനിക്കില്ലായിരുന്നു. ഞാൻ പ്രേമത്തിന്റെ തിരമാലകളിൽ നീന്തിക്കളിക്കുമ്പോൾ എനിക്കുചുറ്റുമുള്ള പ്രപഞ്ചത്തെ പാടേ മറന്നു. ഇപ്പോൾ തോന്നുന്നു അനന്തമൂർത്തിയുടെ പ്രേമലേഖനങ്ങൾ ഞാൻ സുരക്ഷിതമായി സൂക്ഷിക്കണമായിരുന്നുവെന്ന്.എങ്ങനെയുള്ള കത്തുകളായിരുന്നു അവ!
അദ്ദേഹം ചെന്നൈയിൽ പോയപ്പോൾ അപ്രതീക്ഷിതമായി പെയ്ത മഴയിൽ നനഞ്ഞ് ഹർഷാതിരേകത്തോടെ എനിക്കെഴുതിയ കത്തിൽ ഒരു കവിതതന്നെ ഉണ്ടായിരുന്നു. ''വീണ്ടും മഴ തിമിർത്തു പെയ്യുകയാണ്.''
അദ്ദേഹം ചെന്നൈയിൽ പോയപ്പോൾ അപ്രതീക്ഷിതമായി പെയ്ത മഴയിൽ നനഞ്ഞ് ഹർഷാതിരേകത്തോടെ എനിക്കെഴുതിയ കത്തിൽ ഒരു കവിതതന്നെ ഉണ്ടായിരുന്നു. ''വീണ്ടും മഴ തിമിർത്തു പെയ്യുകയാണ്.'' ഒന്നു വായിച്ചുനോക്കൂ എന്നു പറഞ്ഞ് ഗോപാലകൃഷ്ണ അഡിഗയുടെ ''ഭൂമിഗീതം'' എനിക്ക് അയച്ചു തന്നു.

അനന്തമൂർത്തിയും ഗോപാലകൃഷ്‌ണ അഡിഗയും
മറ്റൊരിക്കൽ കെ എസ് നരസിംഹസ്വാമിയുടെ ''മൈസൂരു മല്ലിഗെ'' പ്രേമോപഹാരമായി എന്റെ കൈകളിലെത്തി. അതിലെ ''തമ്പ്രാൻവന്നൂ അമ്മോന്റെ വീട്ടിൽ രാത്രി നേരത്ത്'' എന്നു തുടങ്ങുന്ന കവിത ആഹ്ലാദപൂർവം ഞാൻ വായിച്ചു. ഞാൻ അനന്തമൂർത്തിക്കെഴുതുന്ന കത്തുകളിൽ ക്ഷേമാന്വേഷണങ്ങൾക്കുപരിയായി എന്റെ തോന്നലുകളും സങ്കൽപങ്ങളുമല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല.
മറ്റെന്തെങ്കിലും എഴുതുവാനുള്ള ബുദ്ധിവൈഭവം എനിക്കില്ലായിരുന്നു എന്ന് കൂട്ടിക്കൊള്ളൂ. പക്ഷേ അനന്തമൂർത്തിയുടെ കത്തുകളിൽ സാഹിത്യപരമായ സംഗതികൾ ധാരാളമുണ്ടാകുമായിരുന്നു. അദ്ദേഹം എനിക്കയച്ച കത്തുകൾ ഇന്ന് വായിക്കാൻ കിട്ടിയിരുന്നെങ്കിൽ അതിന്റെ അനുഭവം വേറൊന്നാവുമായിരിക്കാം! ഞാൻ എത്ര മഹാനായ മനുഷ്യനെയാണ് പ്രണയിക്കുന്നത് എന്ന ബോധം ആ ദിവസങ്ങളിൽ എനിക്ക് ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ ആ കത്തുകൾ ശ്രദ്ധാപൂർവം ഞാൻ സൂക്ഷിച്ചുവെയ്‌ക്കുമായിരുന്നില്ലെ? അവ മിക്കവാറും ഹോസ്റ്റലിൽവെച്ചുതന്നെ നഷ്ടപ്പെട്ടുവോ അതോ മൈസൂരുവിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് പോകുമ്പോൾ ശ്രദ്ധക്കുറവിനാൽ നഷ്ടപ്പെട്ടുവോ എന്ന് ഓർക്കാൻ കഴിയുന്നില്ല.
അനന്തമൂർത്തി ഇടക്കിടെ ബംഗളൂരുവിൽ വന്ന് എന്നെ കാണാറുണ്ടായിരുന്നു. എന്നെ നഗരത്തിൽ കറങ്ങാൻ കൊണ്ടുപോയശേഷം ഹോസ്റ്റലിൽ കൊണ്ടുവന്ന് വിടും. അപ്പോഴേക്കും ക്രിസ്ത്യാനിയായ ഞാൻ ബ്രാഹ്മണയുവാവിനെ പ്രേമിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഹോസ്റ്റലിൽ വാർത്തയായിക്കഴിഞ്ഞിരുന്നു. ആരോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നില്ല. എല്ലാവരും അറിഞ്ഞും അറിയാത്തതുപോലെ പെരുമാറി.

ഒരു പഴയ ബംഗളൂർ നഗരക്കാഴ്‌ച
ഹോസ്റ്റലിനു പുറത്ത് കൂറ്റൻ മരങ്ങളുണ്ടായിരുന്നു. മരക്കൊമ്പിൽ കയറിയിരുന്ന് വായിച്ചുകൊണ്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതാണ് എന്റെ ശീലം. ഒരിക്കൽ ആ വഴി നടന്നുപോയ്ക്കൊണ്ടിരുന്ന ഒരു പാതിരി എന്നെ ശ്രദ്ധിച്ച് അങ്ങനെ നിന്നു. അദ്ദേഹം കൈ കാട്ടി വിളിച്ചു. ഞാൻ മരത്തിൽ നിന്നിറങ്ങി അങ്ങോട്ടു ചെന്നു.
''നോക്കൂ മോളേ, നീ ബ്രാഹ്മണച്ചെറുക്കനെ പ്രേമിക്കുന്നുവെന്നും വിവാഹം കഴിക്കാൻ പോകുന്നുവെന്നും ആരോ പറയുന്നതു കേട്ടു. അതൊന്നും ശരിയല്ല. ഇപ്പോഴവൻ നിന്നെ വിവാഹം ചെയ്യും.
എന്നിട്ട് കൈവിട്ടുകളയും പിന്നീട് നീ എന്തു ചെയ്യും?''
അദ്ദേഹം എന്നെ ഉപദേശിക്കാൻ ശ്രമിച്ചു. ഞാൻ വെറുതെ തലകുലുക്കി. അദ്ദേഹം പോയശേഷം വീണ്ടും എന്റെ പാട്ടിന് മരത്തിൽ കയറിയിരുന്ന് വായന തുടർന്നു.
അപ്പോഴേക്കും മറ്റു നിവൃത്തിയില്ലാഞ്ഞതുകൊണ്ട് എന്റെ വീട്ടുകാർ ഞങ്ങളുടെ വിവാഹത്തിന് അനുമതി നൽകാൻ തയ്യാറായി. ആയിടെ ഒരിക്കൽ അനന്തമൂർത്തി ഹാസനയിലുള്ള ഞങ്ങളുടെ വീട്ടിൽ വന്ന് എന്റെ അച്ഛനമ്മമാരോട് സംസാരിച്ചു. അത്രത്തോളം അവരിൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചു.
എന്റെ അച്ഛൻ ജോലി ചെയ്യുന്ന ഓഫീസിൽ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥൻ ഉന്നതജാതിയിൽ പെട്ടവനായിരുന്നു. അയാൾ എന്റെ അച്ഛനെ അന്യനെപ്പോലെ അവജ്ഞയോടെ, കീഴ്ജാതിക്കാരനായി കണക്കാക്കി ശകാരിച്ചിരുന്നു. അത്തരമൊരു സന്ദർഭത്തിൽ ''ഇപ്പോൾ എന്റെ മരുമകനായി വരുന്നത് ബ്രാഹ്മണൻ തന്നെയാണെടോ എന്ന് അവനോട് പറയാൻ തോന്നുന്നു'' എന്ന് അച്ഛൻ പറഞ്ഞത് ഞാൻ ഇപ്പോൾ ഓർക്കുകയാണ്.
ബി എസ് സി അവസാന വർഷം പഠിച്ചുകൊണ്ടിരിക്കെയാണ് ഞാൻ മൈസൂരിൽ ചെന്ന് അനന്തമൂർത്തിയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തത്.
ബി എസ് സി അവസാന വർഷം പഠിച്ചുകൊണ്ടിരിക്കെയാണ് ഞാൻ മൈസൂരിൽ ചെന്ന് അനന്തമൂർത്തിയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തത്. ബംഗളൂരുവിൽ തിരിച്ചെത്തി ഹോസ്റ്റലിൽ ചെന്നപ്പോൾ എനിക്കവിടെ പ്രവേശനമില്ലായിരുന്നു. 'നീ വേറെ ജാതിക്കാരനായ ചെറുക്കനെ കല്യാണം കഴിച്ചു' എന്ന കാരണം പറഞ്ഞ് എന്നെ അവിടെ നിന്നു പുറത്താക്കി. അപ്പോൾ ഞാൻ അവസാന വർഷ വിദ്യാർഥിയായിരുന്നുവല്ലോ. അൽപ്പം ദൂരെയുള്ള മുത്തച്ഛന്റെ വീട്ടിൽ താമസിച്ച് കോളേജിൽ പോകേണ്ടതായി വന്നു. വല്ലാത്ത മാനസിക സംഘർഷമാണ് ആ ദിവസങ്ങളിൽ ഞാൻ അനുഭവിച്ചത്.
എനിക്ക് പരീക്ഷ ജയിക്കാൻ സാധിച്ചില്ല. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു മാസത്തിന്റെ മുൻകൂർ നോട്ടീസ് നൽകി ഞങ്ങളുടെ വിവാഹം രണ്ടാമതും രജിസ്റ്റർ ചെയ്യാൻ ഏർപ്പാടാക്കി. അതിനുശേഷം ഞാൻ മൈസൂരുവിലേക്ക് പോയി അനന്തമൂർത്തിയുമൊന്നിച്ച് കുടുംബജീവിതം ആരംഭിച്ചു.
അതുവരെ അനന്തമൂർത്തിയുടെ അമ്മയും മറ്റേതോ ഒരു ബന്ധുവും സരസ്വതീപുരത്തെ വീട്ടിൽ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു. ഞാനും കൂടി ഈ വീട്ടിലേക്ക് വരുന്നുവെന്നറിഞ്ഞ് തങ്ങളുടെ സാധനങ്ങളൊക്കെയെടുത്ത് അവർ നാട്ടിലേക്ക് പോയി. അപ്പോൾ ഒൺടെകൊപ്പലിൽ കെ വി പുട്ടപ്പയുടെ ബന്ധത്തിൽപ്പെട്ട ഒരാളിന്റെ ഔട്ട് ഹൗസിലേക്ക് ഞങ്ങൾ താമസം മാറ്റി. ഈ വീട് ഞങ്ങൾക്ക് പൂർണചന്ദ്ര തേജസ്വിയാണ് ഏർപ്പാടാക്കിത്തന്നത്.
വീടിന്റെ ഉത്തരവാദിത്വങ്ങൾ സ്വതന്ത്രമായി നിർവഹിക്കേണ്ടുന്ന അവസ്ഥ അങ്ങനെ എനിക്ക് വന്നു ചേർന്നു. സ്പൂൺ മുതൽ എല്ലാ സാധനങ്ങളും പുതുതായി വാങ്ങി ഞങ്ങൾ വാടക വീട്ടിൽ ജീവിതം കെട്ടിപ്പടുക്കാൻ ആരംഭിച്ചു.
അനന്തമൂർത്തിയുടെ വീട് എന്നു പറഞ്ഞ് അവിടേക്ക് വന്നുകൊണ്ടിരുന്ന എഴുത്തുകാരായ സുഹൃത്തുക്കളുടെ സംഘം വളരെ വലുതായിരുന്നു. കഥാകൃത്തുക്കളായ രണ്ടു സദാശിവമാരും അനന്തമൂർത്തിയുടെ ആത്മമിത്രങ്ങൾ തന്നെ. ഒരാളെ കറുത്ത സദാശിവയെന്നും മറ്റേയാളെ വെളുത്ത സദാശിവയെന്നും വിളിച്ച് ശീലിച്ചുപോയിരുന്നു. 'ടാപ്പിൽ വെള്ളം വന്നു' എന്ന കഥയിലൂടെ പ്രശസ്തനായ കറുത്ത സദാശിവ വീട്ടിലെത്തിയ ഉടനെ ചോദിക്കും. ''എസ്തർ, എന്താ ഭക്ഷണം ഉണ്ടാക്കിയത്?'' അത്രയ്ക്ക് സ്വാധീനം അയാൾക്കുണ്ടായിരുന്നു.
രാമമൂർത്തി, വി കെ നടരാജ്, ഡി വി അറസു തുടങ്ങിയവരെപ്പോലുള്ള സുഹൃത്തുക്കൾ വന്ന് മണിക്കൂറുകളോളം ഇരുന്ന് സംസാരിക്കുമായിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയ ഭക്ഷണമെല്ലാം വന്നവർക്ക് വിളമ്പി തീർന്നുപോകും. അനന്തമൂർത്തിയുടെ കൂടെ സന്ധ്യയ്ക്ക് കോഫി ഹൗസിൽ ചെന്ന് അദ്ദേഹത്തോടൊപ്പം വിശപ്പടക്കി വീട്ടിലേക്കു മടങ്ങിയശേഷം വീണ്ടും രാത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കാൻ അടുപ്പുകത്തിക്കുമായിരുന്നു. വീട്ടിൽ വരുന്ന സുഹൃത്തുക്കൾക്ക് ഭക്ഷണം വിളമ്പുന്നതിൽ എനിക്കും സന്തോഷം തോന്നിയിരുന്നു.
തുമരി പ്രഭാകര, പ്രകാശ് തുടങ്ങിയ വിദ്യാർഥികൾ അനന്തമൂർത്തിയുടെ ശിഷ്യന്മാരെന്നതിനേക്കാൾ സുഹൃത്തുക്കളെപ്പോലെ ആയിരുന്നു. അവർ ഞങ്ങളുടെ വീട്ടിലെ സ്ഥിരം അതിഥികൾതന്നെ. അനന്തമൂർത്തി മാഷിനെ ഏപ്രിൽ ഫൂളാക്കിയ കാര്യം ഓർമിപ്പിച്ച് അവർ ഇടക്കിടെ ചിരിക്കും. വിവാഹത്തിനുമുമ്പ് ഒരു ദിവസം അനന്തമൂർത്തി ക്ലാസ്സിൽ പഠിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് ഒരു ടെലഗ്രാം വരുന്നു. ''സ്റ്റാർട്ട് ഇമ്മിഡിയറ്റ്ലി. എമർജെൻസി ‐ എസ്തർ...'' എന്നായിരുന്നു അതിന്റെ ഉള്ളടക്കം. അനന്തമൂർത്തി ക്ലാസ്സ് മതിയാക്കി പുറപ്പെടാൻ തയ്യാറായി നിന്നു.
അപ്പോൾ പ്രഭാകരയും പ്രകാശവും മറ്റുള്ളവരും ഉറക്കെ വിളിച്ചു പറഞ്ഞുപോലും: ഏപ്രിൽ ഫൂൾ! എല്ലാവരും ചിരിച്ചു. പിന്നീട് താൻ വിഡ്ഢിയാക്കപ്പെട്ടതോർത്ത് അനന്തമൂർത്തിയും പൊട്ടിച്ചിരിച്ചുവത്രെ. തുമരി പ്രഭാകരയും പ്രകാശവും അവസാനനാളുകൾവരെ വീട്ടിൽ വന്ന് മാഷിനോടും എന്നോടും ആദരപൂർവം സംസാരിക്കാറുണ്ടായിരുന്നു.
കൂടെക്കൂടെ വരാറുള്ള ബോറെഗൗഡ എന്നൊരു വിദ്യാർഥി ഞങ്ങളുടെ വീട്ടുകാരനെപ്പോലെ തന്നെ ആയിക്കഴിഞ്ഞിരുന്നു. ഔട്ട്ഹൗസിൽ കിടന്നുറങ്ങി അയാൾ കോളേജിൽ പോയിവരുമായിരുന്നു. അപ്പോഴയാൾ എന്നെ സിസ്റ്റർ എന്നാണ് വിളിച്ചിരുന്നത്. ഈയടുത്തകാലത്ത് അനന്തമൂർത്തി വേർപിരിയുവോളവും വീട്ടിൽ വന്ന് സംസാരിക്കാറുണ്ടായിരുന്ന ബോറെ ഗൗഡ എന്നോട് 'സിസ്റ്റർ, സുഖം തന്നെയല്ലെ?' എന്ന് കുശലാന്വേഷണം ചെയ്തിട്ടേ പോകാറുള്ളു.
വൈകുന്നേരങ്ങളിൽ അനന്തമൂർത്തി എന്നെ സൈക്കിളിലിരുത്തി കോഫി ഹൗസിലേക്ക് കൊണ്ടു പോകുമായിരുന്നു. 1961ൽ ഞാൻ ഗർഭിണിയായി. അപ്പോഴും അനന്തമൂർത്തിയും ഞാനും കൂടിയുള്ള സൈക്കിൽ യാത്ര തുടർന്നു. ഞങ്ങളെ എന്നും വന്നുകാണുമായിരുന്നു പൂർണചന്ദ്ര തേജസ്വി. ''ആദ്യം ഡബിൾ റൈഡായിരുന്നു. ഇപ്പോൾ ത്രിബിൾ റൈഡായി'' എന്ന് അദ്ദേഹം കളിയാക്കാറുണ്ടായിരുന്നു.
ഗർഭിണിയായിരിക്കെ അകലെയുള്ള കോഫി ഹൗസിലേക്ക് കൊണ്ടുപോയി വെറുതെ ക്ഷീണിപ്പിക്കേണ്ടെന്നു കരുതി അനന്തമൂർത്തി എന്നെ രാജീവ് താരാനാഥിന്റെ വീട്ടിൽ വിട്ടു പോകുമായിരുന്നു. രാജീവ് അനന്തമൂർത്തിയുടെ അടുത്ത ചങ്ങാതിയായിരുന്നു. ആയിടക്കാണ് അദ്ദേഹം മാധവിയെ വിവാഹം ചെയ്തത്. അദ്ദേഹത്തിന്റെ അമ്മായിയമ്മ ചിത്രകാരിയായിരുന്നു. അനന്തമൂർത്തി വരാൻ വൈകിയാൽ അവർതന്നെ എനിക്ക് ഭക്ഷണം തരും.
1962 നവംബറിൽ ഞങ്ങളുടെ മകൻ ശരത് ജനിച്ചു. അതുകഴിഞ്ഞ് ആറുമാസത്തിനുശേഷം അനന്തമൂർത്തിക്ക് ബർമ്മിങ്ങ്ഹാം സർവകലാശാലയിൽ പി എച്ച് ഡി ചെയ്യുവാനുള്ള കോമൺവെൽത്ത് സ്കോളർഷിപ്പ് ലഭിച്ചു. കുടുംബത്തേയും ഒപ്പം കൂട്ടണമെന്ന് അപേക്ഷിച്ചതിനെ തുടർന്ന് എനിക്കും കൊച്ചുകുഞ്ഞായ ശരത്തിനും വിദേശയാത്ര ചെയ്യാനുള്ള അവസരം ലഭിച്ചു.
എനിക്ക് വിദേശത്തു പോകാനുള്ള പാസ്‌പോർട്ട് ഉണ്ടാക്കാനും മറ്റുമായി ചെന്നൈയിലേക്ക് പോയി എല്ലാ സഹായവും ചെയ്തു സുഹൃത്തായ ഡി വി അറസു. അനന്തമൂർത്തിയുടെ ടിക്കറ്റിനുള്ള പണം ബ്രിട്ടീഷ് കൗൺസിലുകാർ നൽകി. പക്ഷേ എന്നെയും ശരത്തിനെയും വിമാനത്തിൽ കൊണ്ടുപോകാൻ യാതൊരുവിധ സാമ്പത്തിക സൗലഭ്യങ്ങളും ഇല്ലായിരുന്നു.
അത്ര വലിയ തുക സ്വരൂപിക്കാൻ അന്നു കാലത്ത് സാധ്യവുമായിരുന്നില്ല. ഒടുവിൽ അനന്തമൂർത്തി മാത്രം വിമാനത്തിൽ പോകാമെന്ന് തീരുമാനിച്ചു. ഞങ്ങൾ കപ്പലിലും. കപ്പലിന്റെ ടിക്കറ്റെടുക്കാനെങ്കിലും പണം വേണമല്ലൊ. അപ്പോൾ സഹായിച്ചത് അനന്തമൂർത്തിയുടെ സ്നേഹിതനായ വി കെ നടരാജിന്റെ അച്ഛനായിരുന്നു.
ബ്രിട്ടനിലേക്ക് പോകുന്നതിനുമുമ്പ് ഒരിക്കൽ ഞങ്ങൾ അനന്തമൂർത്തിയുടെ തീർത്ഥഹള്ളിയിലെ വീട്ടിൽ പോയി വന്നു. ഞങ്ങളുടെ വിവാഹത്തെത്തുടർന്നുണ്ടായ അസ്വാരസ്യം ശരത്തിന്റെ ജനനത്തോടുകൂടി നേർത്തുവന്നിരുന്നു. ആദ്യമായി ഞാനൊരു യാഥാസ്ഥിതിക ബ്രാഹ്മണ ഗൃഹത്തിന്റെ പൂമുഖത്ത് കാൽവെച്ചു. ഒപ്പം അനന്തമൂർത്തി ഉണ്ടായിരുന്നതുകൊണ്ട് അന്യഥാബോധം എന്നെ അലട്ടിയില്ല.
അനന്തമൂർത്തി ബംഗളൂരുവിൽ നിന്ന് വിമാനത്തിൽ കയറിയപ്പോൾ ഞാൻ മുംബൈയിൽ ചെന്ന് കപ്പൽ കയറി. എന്റെ അച്ഛനമ്മമാരും എന്നെ യാത്രയാക്കാൻ മുംബൈവരെ വന്നിരുന്നു. നിലംവിട്ട് വെള്ളത്തിലൂടെയുള്ള ഇരുപതു ദിവസത്തെ യാത്ര. ഞാനും കുഞ്ഞുമോൻ ശരത്തും മാത്രം. എനിക്കോ ശരത്തിനോ 'സീ സിക്നെസ്സ്' പോലുള്ള പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ട് യാത്ര സന്തോഷകരമായിരുന്നു. ഞങ്ങളുടെ കപ്പൽ ലിവർപൂളിന്റെ തീരഞ്ഞടുത്തപ്പോൾ അനന്തമൂർത്തി ഞങ്ങളേയും കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബജീവിതത്തിന്റെ രണ്ടാം അധ്യായം അങ്ങനെ ഇംഗ്ലണ്ടിൽ ആരംഭിച്ചു.
നിലം വിട്ട് വെള്ളത്തിന്മേൽ ഇരുപതു ദിവസങ്ങൾ
''ആ ക്രിസ്ത്യൻ പെൺകുട്ടിയെ കല്യാണം കഴിച്ചാൽ പിന്നെ ഞാൻ അവന്റെ വീട്ടിൽ ചെല്ലുമ്പോൾ, എനിക്ക് ഹോട്ടലിൽനിന്ന് അവൻ ഊണു വാങ്ങിത്തരുമെന്നോ? എന്തു വേണെങ്കിലും ചെയ്തോട്ടെ. എന്റെ ശ്രാദ്ധം ചെയ്യാൻ മറക്കാതിരുന്നാൽ മാത്രം മതി'' ‐ അനന്തമൂർത്തിയുടെ അച്ഛൻ അദ്ദേഹത്തിന്റെ സ്നേഹിതന്മാരോട് പറഞ്ഞുവത്രെ. ഞങ്ങളുടെ വിവാഹം നടന്നതിൽ അനന്തമൂർത്തിയുടെ വിട്ടൂകാർക്ക് മനോവിഷമമുണ്ടായി.
ഞങ്ങൾ ഞങ്ങളുടെ പാട്ടിന് ഒൺടികൊപ്പയിൽ കുടുംബജീവിതം നയിച്ചു. മിശ്രവിവാഹം കഴിച്ചതിനെച്ചൊല്ലി അദ്ദേഹത്തിന്റെ വീട്ടുകാർക്ക് മനോവിഷമമുണ്ടാകുന്നത് സ്വാഭാവികം. ഒരു കുഞ്ഞു പിറന്നാൽ അത് അലിഞ്ഞ് ഇല്ലാതാവുകയും ചെയ്യും. ഞങ്ങളുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. ശരത് ജനിച്ചു. അനന്തമൂർത്തിക്ക് കോമൺവെൽത്ത് സ്കോളർഷിപ്പും ലഭിച്ചു. ഇത്തരമൊരു സന്ദർഭത്തിൽ അനന്തമൂർത്തിയുടെ തീർത്ഥഹള്ളിയിലെ വിടിന്റെ വാതിൽ ഞങ്ങൾക്കായി തുറക്കപ്പെട്ടു.
യാഥാസ്ഥിതിക ബ്രാഹ്മണഗൃഹം എങ്ങനെയായിരിക്കുമെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. അവരുടെ അടുക്കളയിലേക്ക് അന്നെനിക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഞങ്ങൾക്കായി ഒരു പ്രത്യേകമുറി ഒരുക്കിയിരുന്നു.

തീർത്ഥഹള്ളിയിലെ അനന്തമൂർത്തിയുടെ വീട്
യാഥാസ്ഥിതിക ബ്രാഹ്മണഗൃഹം എങ്ങനെയായിരിക്കുമെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. അവരുടെ അടുക്കളയിലേക്ക് അന്നെനിക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഞങ്ങൾക്കായി ഒരു പ്രത്യേകമുറി ഒരുക്കിയിരുന്നു. കുഞ്ഞിന് ഇടക്കിടെ ചൂടുവെള്ളം, പാല് ഒക്കെ വേണമല്ലൊ. അതിന് ഒരു സ്റ്റൗവ് തന്നിരുന്നു. ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് വിഷമത്തോടെ പറഞ്ഞുകൊണ്ടിരുന്ന അനന്തമൂർത്തിയുടെ അച്ഛൻ എന്നോട് സ്നേഹപൂർവം സംസാരിച്ചു.
അദ്ദേഹം എന്നോട് ഇംഗ്ലീഷിൽ സംസാരിച്ചത് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങളുടെ വീട് ബേഗുവള്ളി എന്ന സ്ഥലത്താണ്‐ ശിവമൊഗ്ഗയിലെ തീർത്ഥഹള്ളിയുടെ മധ്യത്തിൽ. ആ ദിവസം എന്റെ അമ്മായിയപ്പൻ തീർത്ഥഹള്ളിയിൽ ചെന്ന് എനിക്കൊരു സാരിയും കുഞ്ഞിന് അരയിൽ കെട്ടുന്ന നൂലും വാങ്ങിത്തന്നു.
ക്രിസ്ത്യാനിയെ കെട്ടിയാൽ തൂങ്ങിച്ചാവുമെന്ന് പറഞ്ഞിരുന്ന എന്റെ അമ്മായിയമ്മ എന്നെ സ്നേഹപൂർവം പരിപാലിച്ചു. പ്രധാനമായും ഞങ്ങൾക്കൊരു ആൺകുട്ടി പിറന്നത് വീട്ടുകാരുടെ വിഷമങ്ങളെയെല്ലാം ദൂരീകരിച്ചു. അനന്തമൂർത്തിക്ക് ഇംഗ്ലണ്ടിൽ പോകാൻ അവസരം ലഭിച്ചതിലും അവർ സന്തോഷിച്ചു. ഒരു കാര്യം ഓർക്കുമ്പോൾ ചിരി വരുന്നു. നമ്മുടെയുള്ളിൽ അന്യഥാബോധമുണ്ടാകുന്ന സന്ദർഭങ്ങളിൽ മറ്റുള്ളവർ എന്തുചെയ്താലും നമുക്ക് അതിനെക്കുറിച്ച് സംശയം തോന്നും.
അവർ തന്ന പാല് ചൂടാക്കിക്കൊടുത്ത് ഏതാനും മിനുട്ടുകൾക്കകം കുഞ്ഞ് വിശന്നുകരയാൻ തുടങ്ങുമായിരുന്നു. പിന്നീടറിയാൻ കഴിഞ്ഞു അവർ പാലിൽ പാതി വെള്ളം ചേർത്താണ് തന്നിരുന്നതെന്ന്. ഇക്കാര്യം അനന്തമൂർത്തിയോട് പറഞ്ഞ് ഞാൻ ബഹളംവെച്ചു. അദ്ദേഹം അകത്തുചെന്ന് അമ്മയുമായി ബഹളം വെച്ചു. വെള്ളത്തിന് സമാനമായ അളവിൽ പാലു ചേർത്തുകൊടുത്താൽ കുഞ്ഞിന് ദഹനശേഷിയുണ്ടാവുമെന്നും കുഞ്ഞിന്റെ ആരോഗ്യം കണക്കിലെടുത്താണ് അങ്ങനെ ചെയ്തതെന്നും പിന്നീടെനിക്ക് മനസ്സിലായി.
ബേഗുവള്ളിയിലെ വീട്ടിൽ നിന്ന് അങ്ങോട്ടു പുറപ്പെടുന്നതിന്റെ തലേരാത്രി ഞങ്ങൾ പുറത്ത് വരാന്തയിലാണ് കിടന്നിരുന്നത്. വീട്ടിൽനിന്നു പുറപ്പെടാൻ അതിരാവിലെയായിരുന്നു മുഹൂർത്തം. അതുകൊണ്ട് രാത്രിയിൽത്തന്നെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ഏർപ്പാട് ചെയ്തുവെന്നാണ് എന്റെ ഓർമ. ഇത്തരം സന്ദർഭങ്ങളിൽ വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതി അനന്തമൂർത്തി ഇതൊക്കെ നിശ്ശബ്ദമായി സമ്മതിച്ചു.
ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ മുംബൈ വഴിയാണ് അനന്തമൂർത്തി യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ വിദേശയാത്രക്ക് മംഗളം ആശംസിക്കാൻ അച്ഛനുമമ്മയുമുൾപ്പെടെ വീട്ടുകാരെല്ലാവരും ബംഗളൂരു വിമാനത്താവളത്തിൽ എത്തിയിരുന്നു. അതേ ദിവസം വൈകുന്നേരമാണ് എനിക്ക് മുംബൈയിലേക്ക് തീവണ്ടിയിൽ പോകേണ്ടത്. മുംബൈ തുറമുഖത്തുനിന്ന് ഇംഗ്ലണ്ടിലേക്കുള്ള കപ്പലിൽ കയറണം. ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ എന്നെ യാത്രയാക്കാനും അനന്തമൂർത്തിയുടെ അച്ഛനമ്മമാരും വീട്ടുകാരും വന്നിരുന്നു.
എന്റെ അച്ഛനുമമ്മയും എന്നോടൊപ്പം മുംബൈയിലേക്ക് വരുന്നുണ്ടായിരുന്നു. അനന്തമൂർത്തിയുടെ സ്നേഹിതൻ വേൾഡ് ബാങ്കിൽ ജോലി ചെയ്യുന്ന വി എസ് രാഘവയും എച്ച് വൈ ശാരദാപ്രസാദും ചേർന്ന് അവിടെ ഒരു ഫ്ളാറ്റിൽ താമസിക്കുന്നുണ്ട്. നേരത്തേ പറഞ്ഞിരുന്നതുപോലെ ഞങ്ങൾ അവിടെ ഇറങ്ങി. അതു മുംബൈയിലെ ഏതു സ്ഥലമായിരുന്നുവെന്ന് ഇപ്പോൾ എനിക്കോർമയില്ല. അടുത്ത ദിവസം രാഘവ എന്നെ വിസാ ഓഫീസിലേക്ക് കൊണ്ടുപോയി യാത്രയുടെ ഏർപ്പാടുകൾ സുഗമമാക്കാൻ വേണ്ട സഹായം ചെയ്തുതന്നു.
അതാണെങ്കിലോ, ഇരുപതു ദിവസത്തെ യാത്ര. അത്രയും ദിവസങ്ങൾ നാടുവിട്ടു കഴിയണം. നാടുമാത്രമല്ല, നിലംതന്നെ ഉപേക്ഷിച്ച് വെള്ളത്തിൽ പൊങ്ങി ഒഴുകിക്കൊണ്ടിരിക്കണം. ദൂരെ നിശ്ചലമായി നിൽക്കുന്ന കപ്പൽ എന്നെ ചുറ്റിവരിയാൻ പോകുന്ന മറ്റൊരു ലോകത്തെപ്പോലെ കാണപ്പെട്ടു. കപ്പലിനെയും കരയേയും ബന്ധിപ്പിക്കുന്ന പാലത്തിൽ ചുവടുവെച്ചുകൊണ്ട് അച്ഛനെയും അമ്മയേയും ഞാൻ ഒന്നു നോക്കി. എല്ലാവരേയും വിട്ട് പോവുകയാണല്ലോ എന്നോർത്ത് സ്വാഭാവികമായും കരച്ചിൽ വന്നു. കുഞ്ഞിനെയെടുത്ത് മാറോടണച്ച് ഞാൻ കപ്പലിനകത്തേക്ക് കടന്നു.
ശരത്തിന് പത്തുമാസമേ ആയുള്ളു. കുഞ്ഞുകാലുകൾ നിലത്തുവെയ്‌ക്കാൻ അപ്പോൾ പഠിച്ചുവരുന്നതേയുള്ള. നാട്, ബന്ധങ്ങൾ, കപ്പൽ, സമുദ്രം, അകൽച്ച, യാത്ര തുടങ്ങിയ ഒരു പ്രശ്നത്തെക്കുറിച്ചും തല പുകയ്ക്കാതെ, സന്തോഷത്തോടെ പടപടാ ചുവടുകൾവെച്ച് കളിക്കാൻ ആവേശം കാട്ടിക്കൊണ്ടിരുന്ന അവനെ നോക്കി ഒറ്റപ്പെടലിന്റെ വൈരസ്യം മറക്കാൻ ഞാൻ ശ്രമിച്ചു.
.jpg)
തീർത്ഥഹള്ളിയിൽ അനന്തമൂർത്തി പഠിച്ച സ്‌കൂൾ
കപ്പൽ ഇളകിയാടിക്കൊണ്ട് പുറപ്പെട്ടു.കപ്പലിനകത്തേത് മറ്റൊരു ലോകമാണ്. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്ക് ആ ലോകവുമായി ഞാൻ പൊരുത്തപ്പെട്ടു. ഏതോ ജോലി സംബന്ധിച്ച് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ട ഒരാൾ, ശാസ്ത്രജ്ഞനായിരിക്കണം, എന്റെയും ശരത്തിന്റെയും സുഹൃത്തായി. ശരത് 'മാമ' എന്നു വിളിച്ചുകൊണ്ട് അയാളോട് ഒട്ടിച്ചേർന്നു.
കപ്പലിനകത്ത് നിത്യോത്സവമാണ്. അവരോടും ഇവരോടുമൊക്കെ വർത്തമാനം. പുറം വലയത്തിലും അകത്തുമുള്ള കളികൾ, സിനിമ കാണൽ‐ ഇങ്ങനെ പലപല വിഷയങ്ങളുമായി ഏതാനും ചിലർ സംഭ്രമം കൊള്ളുമ്പോൾ കടൽച്ചൊരുക്കുകൊണ്ട് ഛർദ്ദിച്ചും തലക്കനവും വയറുവേദനയും അനുഭവിച്ചും കഷ്ടപ്പെടുന്ന മറ്റു ചിലർ, വിളറിയ മുഖവുമായി ഇരിക്കുന്നത് കാണാമായിരുന്നു. വേദനയുടെയും ആനന്ദത്തിന്റേതുമായ ലൗകിക ജീവിതം കപ്പലിനകത്തുള്ളതായി എനിക്ക് തോന്നി.
കപ്പലിനകത്ത് മുകളിലും താഴെയുമായി ഡെക്കുകളുണ്ട്. ഞങ്ങളുടേത് ലോവർ ഡെക്കാണ്. ഒരിക്കൽ ചൂട് സഹിക്കാനാവാതെ, പുറത്തുനിന്ന് കാറ്റുവരട്ടെ എന്നുകരുതി അവിടെയുള്ള ഒരു ജനാല ഞാൻ തുറന്നു. ഏതാനും മിനുട്ടുകൾ കടന്നുപോയി. കപ്പലിലെ വാച്ച്മാനായ ഒരാൾ എന്റെ അടുത്തേക്ക് ഓടി വന്ന് ലോവർ ഡെക്കിന്റെ ജന്നൽ തുറക്കാൻ പാടില്ലെന്നും കപ്പൽ താഴോട്ട് ഇളകിയാൽ വെള്ളം അകത്തേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ജനൽ തുറന്നതിന്റെ സൂചന കപ്പലിന്റെ കൺട്രോൾ റൂമിൽ എത്തിയിട്ടുണ്ടാവുമെന്ന് ഞാൻ ഊഹിച്ചു. എനിക്ക് ഇതൊന്നും അറിയില്ലല്ലൊ.
പിന്നീടൊരിക്കൽ ഇങ്ങനെയും സംഭവിച്ചു‐ഞാൻ നന്നായി ഉറങ്ങിപ്പോയിരുന്നു. കപ്പലിന്റെ ഇളകിയാട്ടംകൊണ്ടോ എന്തോ, ശരത് കട്ടിലിന്മേൽ നിന്ന് താഴെ വീണു. ഭാഗ്യവശാൽ അപകടമൊന്നും പറ്റിയില്ല.
ഏതെങ്കിലും തുറമുഖത്തിൽ ഞങ്ങളുടെ കപ്പൽ നങ്കൂരമിടുമ്പോൾ ഞാൻ ഫോണിലൂടെ അനന്തമൂർത്തിയുമായി ബന്ധപ്പെടാൻ ശ്രമിക്കുമായിരുന്നു. ചിലപ്പോൾ ഫോണിൽ കിട്ടും, ചിലപ്പോൾ ഇല്ല. അങ്ങനെ ഒരിക്കൽ ഞങ്ങളുടെ കപ്പൽ നിന്നത് യമനിലെ തുറമുഖത്താണെന്ന് മനസ്സിലായി. അനന്തമൂർത്തിക്ക് എന്തെങ്കിലുമൊരു ഗിഫ്റ്റ് വാങ്ങി കൊണ്ടുപോകണമെന്ന് എനിക്കു തോന്നി.
ഏതെങ്കിലും തുറമുഖത്തിൽ ഞങ്ങളുടെ കപ്പൽ നങ്കൂരമിടുമ്പോൾ ഞാൻ ഫോണിലൂടെ അനന്തമൂർത്തിയുമായി ബന്ധപ്പെടാൻ ശ്രമിക്കുമായിരുന്നു. ചിലപ്പോൾ ഫോണിൽ കിട്ടും, ചിലപ്പോൾ ഇല്ല. അങ്ങനെ ഒരിക്കൽ ഞങ്ങളുടെ കപ്പൽ നിന്നത് യമനിലെ തുറമുഖത്താണെന്ന് മനസ്സിലായി. അനന്തമൂർത്തിക്ക് എന്തെങ്കിലുമൊരു ഗിഫ്റ്റ് വാങ്ങി കൊണ്ടുപോകണമെന്ന് എനിക്കു തോന്നി. അങ്ങനെ താഴെയിറങ്ങി ചുറ്റിത്തിരിഞ്ഞപ്പോൾ ഒരു റോളെക്സ് വാച്ച് കണ്ടു. അപ്പോൾ കപ്പലിലുള്ള ഞങ്ങൾക്ക് അഞ്ച് പൗണ്ട് മാത്രമേ കൈവശം വെയ്‌ക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. റോളെക്സ് വാച്ചിന് ഞാൻ നാലു പൗണ്ടാണ് കൊടുത്തത്. പിന്നീട് എന്റെ കൈയിലുണ്ടായിരുന്നത് ഒരു പൗണ്ട് മാത്രം. കപ്പലിൽ പരിശോധനയെന്തെങ്കിലും നടന്ന് ബുദ്ധിമുട്ടാവണ്ട എന്നു കരുതി ആരുമറിയാതെ ആ വാച്ച് ഞാൻ മൂടിവെച്ചു.
കപ്പലിൽ നിന്നിറങ്ങി ബർമ്മിങ്ങ്ഹാമിലെ വീട്ടിലേക്ക് പോയശേഷം സർപ്രൈസ് എന്ന നിലയിൽ അനന്തമൂർത്തിയുടെ കൈ വലിച്ചെടുത്ത് വാച്ച് കെട്ടിക്കൊടുത്തു. അദ്ദേഹത്തിന് വളരെയധികം സന്തോഷമായി. ആ വാച്ച് കുറെക്കാലം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്നു. എനിക്കും അതുമായി വൈകാരികമായ ഒരു ബന്ധം വളർന്നു വന്നിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് തിരിച്ചുവന്ന ശേഷവും അദ്ദേഹം പുറത്തു പോകുമ്പോഴൊക്കെയും അത് കൈയിൽ കെട്ടാറുണ്ടായിരുന്നു.
ഒരിക്കൽ ആചാര്യ എന്ന സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ അപകടം പിണഞ്ഞ് കൈയിലെ എല്ലുപൊട്ടി തറഞ്ഞുകയറി മുറിവുണ്ടായി. അദ്ദേഹത്തെ തൽക്ഷണം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞാനും അവിടെയെത്തി. അദ്ദേഹത്തിന്റെ കൈയിൽ ബാൻഡേജ് കെട്ടിയിരുന്നു. ഞാൻ പൊടുന്നനെ എന്തോ ഓർമിച്ചെന്നപോലെ ''എവിടെ വാച്ച്?'' എന്നു ചോദിച്ചു. അപ്പോൾ തന്റെ കൈയിൽ വാച്ചില്ലെന്ന കാര്യം ശ്രദ്ധിച്ച് ''സ്കൂട്ടർ മറിഞ്ഞതിന്റെ ഊക്കിൽ എവിടെയോ കൈയിൽനിന്ന് അഴിഞ്ഞു വീണതായിരിക്കാം. ആ കുഴപ്പത്തിൽ ഒന്നും മനസ്സിലായില്ല'' എന്ന് അദ്ദേഹം പറഞ്ഞു.
അനന്തമൂർത്തിയുമായി ഒന്നുചേരാനുള്ള ആവേശം നിറഞ്ഞ എന്റെ കപ്പൽ യാത്രയെ ഓർമിച്ച്, കാലത്തെ പിറകിലേക്ക് നീക്കുന്നതിനുള്ള ഉപായമായി നിലനിന്ന ആ വാച്ച് നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ മനസ്സു വേദനിച്ചു. ഇദ്ദേഹം സ്കൂട്ടറപകടത്തിൽ കൂടുതൽ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടുവല്ലോ എന്ന ആശ്വാസത്തിനുമുമ്പിൽ പതുക്കെ ആ വേദന മാഞ്ഞുപോയി.
ഞങ്ങളുടെ കപ്പൽ ഈജിപ്തിന്റെ തീരത്തുകൂടെ മുമ്പോട്ട് പോയ്ക്കൊണ്ടിരുന്നു. മധ്യധരണ്യാഴിയേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കൃത്രിമമായ സൂയസ്കനാൽ നിർമിച്ചുകൊണ്ടിരിക്കെ, അതുവഴിതന്നെ ഞങ്ങളുടെ കപ്പലും കടന്നുപോയ്ക്കൊണ്ടിരുന്നു. അത് നിർമാണഘട്ടത്തിലായിരുന്നല്ലോ. കപ്പലുകളുടെ തിരക്കും ഉണ്ടായിരുന്നിരിക്കാം. ഞങ്ങളുടെ കപ്പൽ അവിടെ ഒരുദിവസം തങ്ങേണ്ടതായി വന്നു. ഞാൻ കുഞ്ഞിനെയുമെടുത്ത് ഈജിപ്തിന്റെ മണ്ണിൽ അൽപ്പനേരം അലഞ്ഞുതിരിഞ്ഞ് കപ്പലിലേക്ക് മടങ്ങി. സൂയസ് കനാലിൽ ഒരു മുഴുദിന സന്ദർശനത്തിന്റെ പാക്കേജ് ഉണ്ടായിരുന്നു. ദിവസം മുഴുവനും കപ്പൽ വിട്ടുപോകാൻ മനസ്സ് വിസമ്മതിച്ചു. ആ പാക്കേജിന് കൊടുക്കാനുള്ള പണവും എന്റെ കൈയിൽ ഇല്ലായിരുന്നു. ഞാൻ കുഞ്ഞിനൊപ്പം ദിവസം മുഴുവനും കപ്പലിൽത്തന്നെ കഴിച്ചുകൂട്ടി. കരയുമ്പൊഴൊക്കെ അവനെ എടുത്ത് സൈക്കിളിൽ ഇരുത്തി കടൽ കാണിച്ചുകൊടുക്കുകയേ വേണ്ടൂ, ശാന്തനാകുമായിരുന്നു.
നിന്ന കപ്പലിനു ചുറ്റും വിവിധ വസ്തുക്കളുടെ വിൽപ്പന നടത്തുന്ന ബോട്ടുകൾ വന്നടുക്കുന്നത് അമ്പരപ്പോടെ ഞാൻ നോക്കി നിന്നു. കപ്പലിലിരിക്കുന്ന ചിലർ തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ കയർ വഴി വരുത്തിയിരുന്നു. കയർ വഴിതന്നെ അവർക്ക് പണവും കൊടുത്തിരുന്നു. ഇപ്പോൾ മുകളിലത്തെ നിലയിൽ താമസിക്കുന്ന ചിലർപോലും മറ്റു സാധനങ്ങളും കയറിൽ കെട്ടി മുകളിലേക്ക് വലിച്ചെടുക്കാറുണ്ടല്ലോ, അതുപോലെ.അങ്ങനെ ഒരു ദിവസം ഞങ്ങളുടെ കപ്പൽ ഇംഗ്ലണ്ടിലെ തുറമുഖത്തെത്തി‐ ലിവർപൂൾ തുറമുഖത്ത് അനന്തമൂർത്തി ഞങ്ങൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് ബർമ്മിങ്ങ്ഹാമിലേക്ക് ട്രെയിനിൽ പോകണം. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ അനന്തമൂർത്തി നാട്ടിലെ സുഖവിവരങ്ങൾ തിരക്കി. ഒപ്പം ഇംഗ്ലണ്ടിലെ ജനങ്ങളുടെ ജീവിതത്തിലെ അച്ചടക്കത്തെക്കുറിച്ചും പറഞ്ഞു. ട്രെയിനിൽ ഒരു ബോഗിയിൽനിന്ന് മറ്റൊന്നിലേക്ക് കടന്നുകൊണ്ടിരിക്കെ, എന്റെ കൈയിലായിരുന്ന കുഞ്ഞ് മൂത്രമൊഴിച്ചു.
അപ്പോൾ അനന്തമൂർത്തി എന്നോട് കയർത്തു. ''പൊതുസ്ഥലത്ത് ഇങ്ങനെ ചെയ്താൽ ഇവിടെ പിഴയടയ്‌ക്കേണ്ടി വരും. നമ്മുടെ നാടുപൊലെയല്ല. വൃത്തിയുടെ കാര്യത്തിൽ വളരെ ശ്രദ്ധിക്കണം''. ശ്രദ്ധാപൂർവം കൊണ്ടുവന്നിരുന്ന തുണികൊണ്ട് റാപ്പർപോലെ കുഞ്ഞിനെ ചുറ്റി അവനെ അദ്ദേഹംതന്നെ എടുത്തു. നമ്മുടെ നാട്, നമ്മുടെ രീതികൾ, നമ്മുടെ ശീലങ്ങൾ ‐ ഇവയിൽനിന്ന് വളരെ വ്യത്യസ്തതകളുള്ള നാട്ടിലേക്കാണ് വന്നിരിക്കുന്നതെന്ന് എനിക്ക് ബോധ്യം വന്ന നിമിഷമായിരുന്നു അത്. പുതിയ ജീവിതത്തിന്റെ ഭാഗത്തേക്ക് മനസ്സിനെ വലിച്ചുകൊണ്ടുപോകുമ്പോൾത്തന്നെ ട്രെയിൻ ബർമ്മിങ്ങ്ഹാമിനടുത്ത് എത്തിക്കഴിഞ്ഞു.
( തുടരും)
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..