24 April Wednesday

വിദഗ്‌ധർക്ക്‌ എന്തറിയാം ; ‘മനോരമ’യിലെ 
കണക്കാണ്‌ കണക്ക്‌...

സ്വന്തം ലേഖികUpdated: Thursday Aug 5, 2021


തിരുവനന്തപുരം
വാക്‌സിൻ വിതരണത്തിൽ കേരളം നേർവഴിയിലാണെന്ന്‌ വിദഗ്‌ധർ പറയുമ്പോഴും സ്വകാര്യ ആശുപത്രി ലോബിയുടെ വക്കാലത്ത്‌ വാർത്തയാക്കി ‘മനോരമ’. സ്വകാര്യ മേഖലയിലെ 25ശതമാനം വാക്‌സിൻ വിഹിതം കേരളം പ്രയോജനപ്പെടുത്തുന്നില്ല എന്നാണ്‌ ഇവരുടെ മുറവിളി. ഒപ്പം, സബ്‌സിഡി നിരക്കിൽ  വാക്‌സിൻ നൽകണമെന്ന വിചിത്ര വാദവും ഉയർത്തുന്നുണ്ട്‌. സ്വകാര്യ ആശുപത്രിക്കുള്ള വാക്‌സിന്‌ പണം ഈടാക്കുന്നത്‌ കേന്ദ്ര സർക്കാരാണ്‌. ഇത്‌ ഒളിച്ചുവച്ചാണ്‌ ഉരുണ്ടുകളി.

അഞ്ച്‌ ലക്ഷം പേർക്ക്‌ പ്രതിദിനം വാക്‌സിൻ നൽകാൻ കേരളത്തിൽ സംവിധാനമുണ്ട്‌. എന്നാൽ ആവശ്യമായ സ്ലോട്ട്‌ കേന്ദ്രം അനുവദിക്കണം. ഐസിഎംആർ പറയുന്നത്‌ കേരളത്തിൽ 55.6 പേരുടെ ശരീരത്തിൽ ആന്റിബോഡിയില്ലെന്നാണ്‌. ബഹുഭൂരിപക്ഷത്തിനും കോവിഡ്‌ വന്നിട്ടില്ലെന്നാണ്‌ ഈ കണക്ക്‌ സൂചിപ്പിക്കുന്നത്‌. രണ്ട്‌ കോടിയിൽ അധികം പേർക്കാണ്‌(59 ശതമാനം) ഇവിടെ വാക്‌സിൻ നൽകിയത്‌. ജൂലൈ 30 വരെയുള്ള കണക്ക്‌ പ്രകാരം തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌,  ഉത്തർ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ പത്തിൽ താഴെയാണ്‌ രണ്ട് ഡോസും ലഭിച്ചവർ.  എന്നാൽ, കേരളത്തിലിത്‌ 20 മുതൽ 25 ശതമാനം വരെയാണ്‌. വസ്‌തുത ഇതായിരിക്കെ ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ കണക്ക്‌ നോക്കി പഠിക്കൂ എന്നാണ്‌  മനോരമ 
ഇപ്പോഴും പറയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top